സ്വന്തം കാറിന് വന്നാൽ പെട്രോൾ കാശ് മാത്രമല്ല, നല്ല ടോളും കൊടുക്കണം; കേരളയാത്രയ്ക്ക് ‘ഭാരം’ കൂടും
ചെന്നൈ ∙ സ്വന്തം വാഹനങ്ങളിലും സുഹൃത്തുക്കളോടൊപ്പം കാർപൂളിങ്ങായും ഓണത്തിന് നാട്ടിൽ പോകാൻ ആസൂത്രണം ചെയ്യുന്നവർക്ക് ഇരുട്ടടിയായി ടോൾ നിരക്കിൽ വർധന വരുന്നു. തമിഴ്നാട്ടിലെ 25 ടോൾ പ്ലാസകളിൽ വാർഷിക നിരക്ക് വർധന സെപ്റ്റംബർ 1ന് നിലവിൽ വരും. കേരളത്തിലേക്കുള്ള റൂട്ടുകളിൽ ഇതോടെ യാത്രാ ചെലവേറും. നിരക്ക് വർധന
ചെന്നൈ ∙ സ്വന്തം വാഹനങ്ങളിലും സുഹൃത്തുക്കളോടൊപ്പം കാർപൂളിങ്ങായും ഓണത്തിന് നാട്ടിൽ പോകാൻ ആസൂത്രണം ചെയ്യുന്നവർക്ക് ഇരുട്ടടിയായി ടോൾ നിരക്കിൽ വർധന വരുന്നു. തമിഴ്നാട്ടിലെ 25 ടോൾ പ്ലാസകളിൽ വാർഷിക നിരക്ക് വർധന സെപ്റ്റംബർ 1ന് നിലവിൽ വരും. കേരളത്തിലേക്കുള്ള റൂട്ടുകളിൽ ഇതോടെ യാത്രാ ചെലവേറും. നിരക്ക് വർധന
ചെന്നൈ ∙ സ്വന്തം വാഹനങ്ങളിലും സുഹൃത്തുക്കളോടൊപ്പം കാർപൂളിങ്ങായും ഓണത്തിന് നാട്ടിൽ പോകാൻ ആസൂത്രണം ചെയ്യുന്നവർക്ക് ഇരുട്ടടിയായി ടോൾ നിരക്കിൽ വർധന വരുന്നു. തമിഴ്നാട്ടിലെ 25 ടോൾ പ്ലാസകളിൽ വാർഷിക നിരക്ക് വർധന സെപ്റ്റംബർ 1ന് നിലവിൽ വരും. കേരളത്തിലേക്കുള്ള റൂട്ടുകളിൽ ഇതോടെ യാത്രാ ചെലവേറും. നിരക്ക് വർധന
ചെന്നൈ ∙ സ്വന്തം വാഹനങ്ങളിലും സുഹൃത്തുക്കളോടൊപ്പം കാർപൂളിങ്ങായും ഓണത്തിന് നാട്ടിൽ പോകാൻ ആസൂത്രണം ചെയ്യുന്നവർക്ക് ഇരുട്ടടിയായി ടോൾ നിരക്കിൽ വർധന വരുന്നു. തമിഴ്നാട്ടിലെ 25 ടോൾ പ്ലാസകളിൽ വാർഷിക നിരക്ക് വർധന സെപ്റ്റംബർ 1ന് നിലവിൽ വരും. കേരളത്തിലേക്കുള്ള റൂട്ടുകളിൽ ഇതോടെ യാത്രാ ചെലവേറും.
നിരക്ക് വർധന വർഷത്തിൽ 2 വട്ടം
രാജ്യത്ത് ദേശീയപാത അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ള ടോൾ പ്ലാസകളിൽ 2 ഘട്ടമായാണ് വാർഷിക നിരക്ക് വർധന. പകുതിയോളം പ്ലാസകളിൽ ഏപ്രിൽ ഒന്നിനും ബാക്കിയുള്ളവയിൽ സെപ്റ്റംബർ ഒന്നിനും നിരക്കു വർധിപ്പിക്കുകയാണ് ചെയ്യാറ്. എന്നാൽ പൊതു തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് ചൂണ്ടിക്കാട്ടി കഴിഞ്ഞ ഏപ്രിൽ 1ന് നടത്തേണ്ട നിരക്കു വർധന മരവിപ്പിച്ചിരുന്നു. തിരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷം ജൂൺ ആദ്യ വാരത്തിലാണ് നിരക്ക് വർധന നടപ്പാക്കിയത്. ശേഷിച്ച പ്ലാസകളിലാണ് സെപ്റ്റംബർ 1ന് നിരക്ക് വർധിക്കുക.
വർധന 5 മുതൽ 7 % വരെ
ദേശീയപാതകളിലെ ടോൾ നിരക്ക് വർധന സംബന്ധിച്ച 2008ലെ ചട്ടപ്രകാരം വില നിലവാര സൂചിക കണക്കിലെടുത്താണ് നിരക്കുകൾ വർധിപ്പിക്കുന്നത്. ഇത്തവണ 5 മുതൽ 7 % വരെ നിരക്ക് വർധിപ്പിക്കാനാണ് തീരുമാനം. വാഹനങ്ങളുടെ വലുപ്പത്തിനനുസരിച്ച് ഒരു യാത്രയ്ക്ക് 5 രൂപ മുതൽ 150 രൂപ വരെയാണ് വർധിക്കുക. വിക്രവാണ്ടി, ഉളുന്തൂർപെട്ട്, സമയപുരം, മധുര, ഓമല്ലൂർ, മൊറത്തനാട്, കൃഷ്ണഗിരി, പരനൂർ, വാനഗരം, സൂറാപെട്ട്, ആത്തൂർ, വാണിയമ്പാടി തുടങ്ങിയവയാണ് തമിഴ്നാട്ടിൽ നിരക്കു വർധന പ്രാബല്യത്തിൽ വരുന്ന ടോൾ പ്ലാസകൾ.
ടോൾ വർധന വിലക്കയറ്റത്തിന് കാരണമാകുമെന്ന് ആശങ്ക
പച്ചക്കറികളും പഴ വർഗങ്ങളും മറ്റ് അവശ്യ വസ്തുക്കളുമായി വിവിധ ജില്ലകളിൽ നിന്നും അന്യ സംസ്ഥാനങ്ങളിൽ നിന്നും നഗരത്തിലേക്ക് എത്തുന്ന വലിയ വാഹനങ്ങളെ നിരക്കു വർധന ബാധിക്കുമെന്ന് കോയമ്പേട് മൊത്തവ്യാപാര മാർക്കറ്റിലെ വ്യാപാരികൾ പറയുന്നു. ട്രക്കുകളുടെയും വലിയ വാഹനങ്ങളുടെയും ടോൾ നിരക്ക് ഇപ്പോൾ തന്നെ താങ്ങാനാകാത്ത നിലയിലാണ്.
വർഷം തോറും നിരക്ക് വർധിപ്പിക്കുന്നതിന് അനുസൃതമായി വണ്ടിക്കൂലിയിലും വർധനയുണ്ടാകും.ഇത് ഉൽപന്നങ്ങളുടെ വില കൂടാനും കാരണമാകും. ടോൾ നിരക്ക് വർധന ആത്യന്തികമായി ഉപഭോക്താക്കളെയാണ് ബാധിക്കുകയെന്നും കച്ചവടക്കാർ പറയുന്നു.
കേരളത്തിലെത്താൻ ചെലവ് കൂടും
മധ്യ കേരളത്തിലേക്കും തെക്കൻ കേരളത്തിലേക്കുനുള്ള യാത്രക്കാർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ചെന്നൈ – ഡിണ്ടിഗൽ – കമ്പം – തേനി – കുമളി റൂട്ടിൽ ആകെയുള്ള 8 ടോൾ പ്ലാസകളിൽ 5 എണ്ണത്തിലും നിരക്ക് വർധിക്കും. കുമളി വരെ 560 കിലോമീറ്റർ ദൂരമുള്ള റൂട്ടിൽ കാറിന് ഒരു വശത്തേക്ക് 595 രൂപയാണു നിലവിൽ ടോളിനത്തിൽ നൽകേണ്ടത്. നിരക്ക് വർധന നിലവിൽ വരുന്നതോടെ ഇത് 620 രൂപയോളമാകും. 555 കിലോമീറ്റർ ദൈർഘ്യമുള്ള ചെന്നൈ – കോയമ്പത്തൂർ – പാലക്കാട് റൂട്ടിലും വടക്കൻ കേരളത്തിലേക്ക് യാത്ര ചെയ്യാൻ ഒട്ടേറെപ്പേർ ആശ്രയിക്കുന്ന ചെന്നൈ – ബെംഗളൂരു – മൈസൂരു – വയനാട് റൂട്ടിലും 12 ടോൾ പ്ലാസകൾ വീതമാണുള്ളത്. കുമളി റൂട്ടിനെ അപേക്ഷിച്ച് ഇപ്പോൾ തന്നെ ഈ റൂട്ടുകളിൽ നിരക്ക് കൂടുതലാണ്. കോയമ്പത്തൂർ റൂട്ടിൽ കാറിന് ഒരു ഭാഗത്തേക്ക് 875 രൂപയും ബെംഗളൂരു വഴി വയനാട്ടിലേക്ക് 1000 രൂപയുമാണ് നിലവിലുള്ള നിരക്ക്. ഈ നിരക്കുകളിലും ഗണ്യമായ വർധനയുണ്ടാകുമെന്നാണ് സൂചന.
വിക്രവാണ്ടി ടോൾ പ്ലാസയിലെ നിലവിലെ നിരക്ക്
കാർ, ജീപ്പ്, വാൻ –ഒരു ഭാഗത്തേക്ക് 105 രൂപ, അതേ ദിവസം മടക്കയാത്രയുണ്ടെങ്കിൽ ആകെ – 155 രൂപ, പ്രതിമാസ പാസ് – 3090 രൂപ, എൽസിവി – 180, 270, 5405
ബസ്, ട്രക്ക് – 360, 540, 10815
കൂടുതൽ ആക്സിലുകളുള്ള വലിയ വാഹനങ്ങൾ – 580, 870, 17380
ചെന്നൈ – കുമളി റൂട്ടിലെ ടോൾ പ്ലാസകൾ
(ആകെ ദൂരം – 560 കിലോമീറ്റർ)
1. തിരുമാന്തുരൈ
2. ആത്തൂർ
3. വാനഗരം
4. പരനൂർ
5. വിക്രവാണ്ടി
6. സമയപുരം
7. സേങ്കുറിച്ചി
8. പൊന്നമ്പലപ്പട്ടി
ചെന്നൈ – കോയമ്പത്തൂർ– പാലക്കാട് റൂട്ടിലെ ടോൾ പ്ലാസകൾ
(555 കിലോമീറ്റർ)
1. നത്തക്കരൈ
2. വീരചോഴപുരം
3. മേട്ടുപ്പട്ടി
4. ആത്തൂർ
5. വാനഗരം
6. പരനൂർ
7. വൈഗുന്തം
8. വിജയമംഗലം
9. വിക്രവാണ്ടി
10. സേങ്കുറിച്ചി
11. പാമ്പംപളളം
12. കണിയൂർ
ചെന്നൈ – ബെംഗളൂരു റൂട്ടിൽ തമിഴ്നാട്ടിലെ ടോൾ പ്ലാസകൾ
1. നെമിലി (ശ്രീപെരുംപുത്തൂർ)
2. കൃഷ്ണഗിരി
3. പള്ളിക്കൊണ്ട
4. വാണിയമ്പാടി
5. ചെന്നസമുദ്രം