കൊച്ചി കായൽ തീരത്ത് ‘ചെങ്കോട്ട’ ഒരുങ്ങുന്നു; റെഡ് വൊളന്റിയർമാരുടെ കാവൽ, പ്രതിനിധികൾക്കു മാത്രം പ്രവേശനം
കൊച്ചി ∙ ചുവപ്പിൽ പൊതിഞ്ഞ ചെങ്കോട്ടയാണു സിപിഎം സംസ്ഥാന സമ്മേളനത്തിനു വേദി. കൊച്ചി കായൽ തീരത്ത് ഡൽഹിയിലെ ചെങ്കോട്ടയുടെ മാതൃകയൊരുക്കുന്ന തിരക്കിലാണു സംഘാടകർ. കോട്ടയുടെ ഭിത്തികളിൽ സിപിഎം ചരിത്രത്തിന്റെ ഭാഗമായ നേതാക്കളുടെ ചിത്രങ്ങൾ സ്ഥാപിക്കും. മറൈൻഡ്രൈവിൽ ഷൺമുഖം റോഡിന് അഭിമുഖമായി കോട്ടയുടെ കവാടം.

കൊച്ചി ∙ ചുവപ്പിൽ പൊതിഞ്ഞ ചെങ്കോട്ടയാണു സിപിഎം സംസ്ഥാന സമ്മേളനത്തിനു വേദി. കൊച്ചി കായൽ തീരത്ത് ഡൽഹിയിലെ ചെങ്കോട്ടയുടെ മാതൃകയൊരുക്കുന്ന തിരക്കിലാണു സംഘാടകർ. കോട്ടയുടെ ഭിത്തികളിൽ സിപിഎം ചരിത്രത്തിന്റെ ഭാഗമായ നേതാക്കളുടെ ചിത്രങ്ങൾ സ്ഥാപിക്കും. മറൈൻഡ്രൈവിൽ ഷൺമുഖം റോഡിന് അഭിമുഖമായി കോട്ടയുടെ കവാടം. പ്രതിനിധി സമ്മേളനം നടക്കുന്ന പ്രധാന വേദി ശരിക്കും കോട്ട തന്നെയാവും. റെഡ് വൊളന്റിയർമാരുടെ കാവൽ. പ്രതിനിധികൾക്കു മാത്രം പ്രവേശനം. പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത് ഇവിടെയാണ്.
പ്രദർശനങ്ങളും കലാപരിപാടികളും പൊതു സമ്മേളനവും നടക്കുന്ന വേറെ വേദികളുമുണ്ട്. പുന്നപ്ര വയലാർ സമരം, കയ്യൂർ സമരം, കൂത്തുപറമ്പ് സമരം, പഴശ്ശി രാജാ ബ്രിട്ടിഷുകാർക്കെതിരെ നടത്തിയ പോരാട്ടം, വാഗൺ ട്രാജഡി, ഗുരുവായൂർ സത്യഗ്രഹം, വൈക്കം സത്യഗ്രഹം, കായൽ സമ്മേളനം, പന്തിഭോജനം, പാലിയം സത്യഗ്രഹം, അമരാവതി സമരം, പട്ടിണി ജാഥ, പ്രളയകാലത്തു മത്സ്യത്തൊഴിലാളികൾ നടത്തിയ രക്ഷാ പ്രവർത്തനം, ശൂരനാട് സമരം, സേലം വെടിവയ്പ്, കീഴ് വെൺമണി സമരം എന്നീ ചിത്രങ്ങൾ കോട്ടയുടെ ഭിത്തികളിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെയും സമകാലീന കേരളത്തിന്റെയും ഓർമകൾ നിറയ്ക്കും.
കാൾ മാർക്സ്, ഏംഗൽസ്, ലെനിൻ, സ്റ്റാലിൻ, പി. കൃഷ്ണപിള്ള, ഇഎംഎസ്, എകെജി, ഇ.കെ. നായനാർ എന്നിവർ ചിത്രങ്ങളിലൂടെ സമ്മേളനത്തിൽ സാന്നിധ്യമാകും. കോട്ടയുടെ 3 പ്രവേശന കവാടങ്ങൾ കമനീയമായി അലങ്കരിക്കും. നാനൂറിലേറെപ്പേർ പങ്കെടുക്കുന്ന പ്രതിനിധി സമ്മേളനത്തിനു 18,000 ചതുരശ്ര അടി വിസ്തൃതിയുള്ള പന്തലിന്റെ നിർമാണം അവസാന ഘട്ടത്തിലേക്കു കടന്നു.സെമിനാറിനും കലാ പരിപാടികൾക്കുമായി 12,000 അടി വിസ്തൃതിയുള്ള മറ്റൊരു പന്തലും ഉണ്ട്. 600 േപർക്ക് ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കാവുന്ന ഭക്ഷണശാലയും തയാറായി. ശുചിമുറികളും ഉണ്ട്. പൊതു സമ്മേളനം തുറന്ന വേദിയിലാണ്.