മത്സ്യബന്ധന - അനുബന്ധ തൊഴിലാളി കുടുംബങ്ങളുടെ ആരോഗ്യ പരിപാലനം ആരോഗ്യ ക്യാംപ് 19ന് വൈപ്പിൻ∙ മത്സ്യബന്ധന - അനുബന്ധ തൊഴിലാളി കുടുംബങ്ങളുടെ ആരോഗ്യ പരിപാലനം ലക്ഷ്യമിട്ടുള്ള പ്രതിവർഷ ആരോഗ്യ ക്യാംപ് 19ന് ഞാറയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2 വരെ നടത്തുമെന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മത്സ്യബന്ധന - അനുബന്ധ തൊഴിലാളി കുടുംബങ്ങളുടെ ആരോഗ്യ പരിപാലനം ആരോഗ്യ ക്യാംപ് 19ന്

വൈപ്പിൻ∙ മത്സ്യബന്ധന - അനുബന്ധ തൊഴിലാളി കുടുംബങ്ങളുടെ ആരോഗ്യ പരിപാലനം  ലക്ഷ്യമിട്ടുള്ള  പ്രതിവർഷ ആരോഗ്യ ക്യാംപ് 19ന്  ഞാറയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി  സ്‌കൂളിൽ രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2 വരെ നടത്തുമെന്ന് കെ.എൻ.ഉണ്ണിക്കൃഷ്ണൻ എംഎൽഎ അറിയിച്ചു.  ജനറൽ മെഡിസിൻ, ജനറൽ സർജറി, ശിശുരോഗം, ഗൈനക്കോളജി, നേത്രരോഗം, ദന്ത രോഗം എന്നീ വിഭാഗങ്ങളിൽ സേവനം ലഭ്യമാകും.

ADVERTISEMENT

ഫിഷറീസ് വകുപ്പ് തീരോന്നതി പദ്ധതിക്കു കീഴിൽ  ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെയാണ്  ക്യാംപ് സംഘടിപ്പിക്കുന്നത്.. പങ്കെടുക്കാൻ മുൻ‌കൂർ റജിസ്റ്റർ ചെയ്യണം. ഇതിനുള്ള ഫോമുകൾ വീടുകളിലെത്തിക്കാൻ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ, സാഗർമിത്രകൾ, ആശാവർക്കർമാർ, മറ്റു വൊളന്റിയർമാർ എന്നിവരും മത്സ്യഭവനുകൾ, പഞ്ചായത്തുകൾ എന്നിവയും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.

വെയിലും മഴയും മാറിമാറി വരുന്നതിനാൽ പകർച്ചവ്യാധി സാധ്യത കൂടിയ സാഹചര്യം കണക്കിലെടുത്ത് എല്ലാവരും ക്യാംപ്  കഴിയുന്നത്ര പ്രയോജനപ്പെടുത്തണമെന്ന്  എംഎൽഎ പറഞ്ഞു. ആയിരത്തോളം പേർ പങ്കെടുത്ത കഴിഞ്ഞ വർഷത്തെ ക്യാംപിനെ തുടർന്ന്  നൂറോളം പേർക്ക് തുടർ ചികിത്സ ലഭ്യമാക്കിയ‌ിരുന്നു.   ഇത്തവണത്തെ ക്യാംപിനു മുന്നോടിയായി നടന്ന യോഗം എംഎൽഎ ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്ഥാപന ജനപ്രതിനിധികളും  ഫിഷറീസ് ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.

പുറയാർ റെയിൽവേ ഗേറ്റ് അടച്ചിടും

അങ്കമാലി ∙ പുറയാർ റെയിൽവേ ഗേറ്റ് അറ്റകുറ്റപ്പണികൾക്കായി 15ന് രാവിലെ 6 മുതൽ 16ന് വൈകിട്ട് 6 വരെ അടച്ചിടും. വാഹനങ്ങൾ നെടുവന്നൂർ ഗേറ്റ് വഴി തിരിഞ്ഞുപോകണം.

ADVERTISEMENT

അധ്യാപക ഒഴിവ്

പൈങ്ങോട്ടൂർ കോളജ്

കോതമംഗലം∙ പൈങ്ങോട്ടൂർ ശ്രീനാരായണഗുരു കോളജിൽ സോഷ്യൽവർക്, സൈബർ ഫൊറൻസിക് അധ്യാപക ഒഴിവ്. 25നു മുൻപ് അപേക്ഷിക്കണം. 0485 2970295.

ഇളങ്ങവം സ്കൂൾ

ADVERTISEMENT

കോതമംഗലം∙ ഇളങ്ങവം ഗവ. എൽപി സ്കൂളിൽ അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 16നു 11ന്. 94958 41406.

ഇൻസ്ട്രക്ടർ

കളമശേരി ∙ ഗവ. അഡ്വാൻസ്ഡ് വൊക്കേഷനൽ ട്രെയിനിങ് സിസ്റ്റത്തിൽ (എവിടിഎസ്) ടൂൾ ആൻഡ് ഡൈ മേക്കിങ് വിഭാഗത്തിൽ ഇൻസ്ട്രക്ടറുടെ ഒഴിവ്. കൂടിക്കാഴ്ച 18ന് 10.30ന്. 80897 89828.

തീയതി നീട്ടി

കൊച്ചി ∙ ഖാദി ബോർഡിൽ വായ്പാ കുടിശിക വരുത്തിയവർക്കു പലിശ ഇളവോടെ കുടിശിക തീർക്കാനുള്ള സമയം  30 വരെ നീട്ടിയതായി ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫിസ് അറിയിച്ചു.

അറ്റൻഡർ ഒഴിവ് 

കുട്ടമ്പുഴ∙ പിണവൂർക്കുടി ഗവ. ഹൈസ്കൂളിൽ ഓഫിസ് അറ്റൻഡർ ഒഴിവ്. കൂടിക്കാഴ്ച നാളെ 11ന്.

കുട്ടമ്പുഴ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഓഫിസ് അറ്റൻഡർ  ഒഴിവ്. കൂടിക്കാഴ്ച നാളെ 10.30ന്.

ഫാർമസിസ്റ്റ് ഒഴിവ് 

പിണ്ടിമന∙ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഫാർമസിസ്റ്റ് ഒഴിവ്. 25നു വൈകിട്ടു 3 വരെ അപേക്ഷിക്കാം. 95621 36030. 

അപേക്ഷ നൽകണം

കാഞ്ഞിരമറ്റം ∙ ആമ്പല്ലൂർ പ‍ഞ്ചായത്തിൽ വസ്തുനികുതി പരിഷ്കരണത്തിന്റെ ഭാഗമായി വിവരശേഖരണത്തിനും ഡേറ്റാ എൻട്രിക്കുമായി ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു. യോഗ്യതയുള്ളവർ 21നു മുൻപ് പഞ്ചായത്ത് ഓഫിസിൽ അപേക്ഷ നൽകണം. 0484 2740294.

ഡ്രൈവർ കൂടിക്കാഴ്ച  ഇന്ന് 

മരട് ∙ നഗരസഭയിൽ ഹരിത കർമ സേനയുടെ ഇലക്ട്രിക് ഓട്ടോയിലേക്കു നഗരസഭാ പരിധിയിൽ താമസിക്കുന്ന മുച്ചക്ര ചരക്ക് വാഹനം ഓടിക്കുന്നതിന് ലൈസൻസ് ഉള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കൂടിക്കാഴ്ച ഇന്ന് രാവിലെ 11ന് നഗരസഭാ കാര്യാലയത്തിൽ.

നേത്രപരിശോധന തിമിര നിർണയ ക്യാംപ് ഇന്ന് 

തൃപ്പൂണിത്തുറ ∙ നഗരസഭ ആർസിഎം കണ്ണാശുപത്രി എന്നിവ ചേർന്ന് സംഘടിപ്പിക്കുന്ന സൗജന്യ നേത്രപരിശോധന തിമിര നിർണയ ക്യാംപ് ഇന്ന് രാവിലെ 9.30 മുതൽ ഒന്നു വരെ എരൂർ കെഎം യുപി സ്കൂളിൽ നടക്കും.