‘സ്പിന്നർ മുരളിയെ കണ്ട മിന്നൽ മുരളി’; ആവേശമായി മുത്തയ്യ മുരളീധരൻ
തൃപ്പൂണിത്തുറ ∙ ശ്രീലങ്കൻ ക്രിക്കറ്റ് ഇതിഹാസം സ്പിൻ മാന്ത്രികൻ മുത്തയ്യ മുരളീധരനെ അടുത്തു കണ്ടതിന്റെ സന്തോഷത്തിലാണു പരിമിത ഓവർ ക്രിക്കറ്റിന്റെ ഈറ്റില്ലമായ തൃപ്പൂണിത്തുറ. തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബിന്റെ ‘ടിസിസി സ്പിൻ ഫൗണ്ടേഷൻ’ ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു മുരളീധരൻ. ഓട്ടോഗ്രാഫ് വാങ്ങാനും
തൃപ്പൂണിത്തുറ ∙ ശ്രീലങ്കൻ ക്രിക്കറ്റ് ഇതിഹാസം സ്പിൻ മാന്ത്രികൻ മുത്തയ്യ മുരളീധരനെ അടുത്തു കണ്ടതിന്റെ സന്തോഷത്തിലാണു പരിമിത ഓവർ ക്രിക്കറ്റിന്റെ ഈറ്റില്ലമായ തൃപ്പൂണിത്തുറ. തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബിന്റെ ‘ടിസിസി സ്പിൻ ഫൗണ്ടേഷൻ’ ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു മുരളീധരൻ. ഓട്ടോഗ്രാഫ് വാങ്ങാനും
തൃപ്പൂണിത്തുറ ∙ ശ്രീലങ്കൻ ക്രിക്കറ്റ് ഇതിഹാസം സ്പിൻ മാന്ത്രികൻ മുത്തയ്യ മുരളീധരനെ അടുത്തു കണ്ടതിന്റെ സന്തോഷത്തിലാണു പരിമിത ഓവർ ക്രിക്കറ്റിന്റെ ഈറ്റില്ലമായ തൃപ്പൂണിത്തുറ. തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബിന്റെ ‘ടിസിസി സ്പിൻ ഫൗണ്ടേഷൻ’ ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു മുരളീധരൻ. ഓട്ടോഗ്രാഫ് വാങ്ങാനും
തൃപ്പൂണിത്തുറ ∙ ശ്രീലങ്കൻ ക്രിക്കറ്റ് ഇതിഹാസം സ്പിൻ മാന്ത്രികൻ മുത്തയ്യ മുരളീധരനെ അടുത്തു കണ്ടതിന്റെ സന്തോഷത്തിലാണു പരിമിത ഓവർ ക്രിക്കറ്റിന്റെ ഈറ്റില്ലമായ തൃപ്പൂണിത്തുറ. തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബിന്റെ ‘ടിസിസി സ്പിൻ ഫൗണ്ടേഷൻ’ ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു മുരളീധരൻ.
ഓട്ടോഗ്രാഫ് വാങ്ങാനും ഒപ്പംനിന്നു ഫോട്ടോ എടുക്കാനും മത്സരം. എല്ലാവരെയും തൃപ്തിപ്പെടുത്തി സ്വതസിദ്ധമായ പുഞ്ചിരിയുമായി മുരളി അവർക്കരികിൽ നിന്നു; ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ 800 വിക്കറ്റ് നേട്ടത്തിന്റെ തലക്കനമില്ലാതെ.
ക്ലബ്ബിലെത്തിയ മുരളിയോടു പരിമിത ഓവർ ക്രിക്കറ്റിന്റെ ഉപജ്ഞാതാവായ കേളപ്പൻ തമ്പുരാനെക്കുറിച്ചും ക്ലബ്ബിന്റെ ചരിത്രത്തെക്കുറിച്ചും ടിസിസി ഭാരവാഹികൾ വിശദീകരിച്ചു. ഫോട്ടോ ഗാലറിയിൽവച്ച സ്വന്തം ചിത്രത്തിൽ അദ്ദേഹംതന്നെ ഒപ്പിട്ടു നൽകി. പിന്നെ നേരെ പൂജാ ക്രിക്കറ്റിന്റെ പെരുമ പേറുന്ന പാലസ് ഓവൽ ഗ്രൗണ്ടിലിറങ്ങി 2 ഓവർ പന്തെറിഞ്ഞു.
പുതുതലമുറയിലെ കളിക്കാരുമായി സംവദിച്ചു. കേരളത്തിൽ മികച്ച സ്പിൻ ബോളർമാരെ വളർത്തിയെടുക്കാൻ ലക്ഷ്യമിട്ടാണു മികച്ച പരിശീലനസൗകര്യങ്ങളോടെ ‘ടിസിസി സ്പിൻ ഫൗണ്ടേഷൻ’ ആരംഭിക്കുന്നത്. 13 –23 പ്രായപരിധിയിലുള്ളവർക്കാണു പരിശീലനം. ക്ലബ് പ്രസിഡന്റ് സാബി ജോൺ അധ്യക്ഷത വഹിച്ചു.
ട്രഷറർ കൃഷ്ണദാസ് കർത്ത, ക്രിക്കറ്റ് ഇൻ ചാർജ് സന്തോഷ് സ്ലീബ, കുനാൽ വിശ്വം, മുൻ കേരള രഞ്ജി താരം പി. ബാലചന്ദ്രൻ, ക്ലബ് സെക്രട്ടറി സി.ജി. ശ്രീകുമാർ, മുൻ ക്രിക്കറ്റ് താരവും സ്പോർട്സ് ജേണലിസ്റ്റുമായ കെ. പ്രദീപ് തുടങ്ങിയവർ പ്രസംഗിച്ചു.
പുതു തലമുറ
മികച്ച ക്രിക്കറ്ററാകാൻ കളി ഇഷ്ടപ്പെട്ടാൽ മാത്രം പോരാ. അതിനെ സ്നേഹിക്കുകയും വേണം. ആ സ്നേഹമുണ്ടെങ്കിലേ നന്നായി കളിക്കാനാകൂ. ക്രിക്കറ്റിൽ അച്ചടക്കവും സമർപ്പണവും സമയനിഷ്ഠയും പ്രധാനമാണ്. ക്രിക്കറ്റ് ആസ്വദിച്ചു കളിച്ചാൽ അനുകൂലഫലം തനിയെ വരും.
കേരളം
കേരളത്തിൽ ഫുട്ബോളിനെ സ്നേഹിക്കുന്നവരാണു കൂടുതലും എന്നു തോന്നിയിട്ടുണ്ട്. മുൻപു കൊച്ചി ടസ്കേഴ്സിൽ കളിച്ചപ്പോൾ വലിയ പിന്തുണ ലഭിച്ചിരുന്നില്ല. ക്രിക്കറ്റ് നമ്മെ ജീവിതം പഠിപ്പിക്കുന്നുണ്ട്. മറ്റു കളികൾ 45 മിനിറ്റിലോ ഒരു മണിക്കൂറിലോ അവസാനിക്കും. ക്രിക്കറ്റ് അങ്ങനെയല്ല. ടെസ്റ്റ് ക്രിക്കറ്റിൽ ഒരു ദിവസംപോലെയല്ല അടുത്ത ദിവസം. എല്ലാ സാഹചര്യങ്ങളും മാറും.
അഭിനന്ദനം
മുൻ ക്രിക്കറ്റ് താരവും സ്പോർട്സ് ജേണലിസ്റ്റുമായ കെ. പ്രദീപിന്റെ പ്രസംഗത്തിനു മുരളീധരന്റെ അഭിനന്ദനം. ‘ഇദ്ദേഹം ക്രിക്കറ്റിനെക്കുറിച്ചു കൂടുതൽ മനസ്സിലാക്കിയിട്ടുണ്ട്. പുതിയ തലമുറയിലെ പലരും ക്രിക്കറ്റിനെക്കുറിച്ചു കൂടുതൽ അറിവുള്ളവരുടെ വാക്കുകൾ പലപ്പോഴും ശ്രദ്ധിക്കാറില്ല. ഇദ്ദേഹത്തെ പോലെ ഉള്ളവരെ കൊണ്ടുവന്നു ക്രിക്കറ്റിനെ കുറിച്ചു ക്ലാസ് എടുപ്പിക്കുന്നതു വിദ്യാർഥികൾക്കു മികച്ച മോട്ടിവേഷനാകും’.
‘സ്പിന്നർ മുരളിയെ കണ്ട മിന്നൽ മുരളി’
കൊച്ചി∙ അപ്രതീക്ഷിതമായി ‘ഇതിഹാസത്തെ’ കണ്ടുമുട്ടിയതിന്റെ അവിശ്വസനീയതയിലായിരുന്നു ഇന്നലെ നടൻ ടൊവിനോ തോമസ്. കൊച്ചിയിലെ ജിമ്മിൽ വർക്ക് ഔട്ടിനിടെ ശ്രീലങ്കൻ ക്രിക്കറ്റ് ഇതിഹാസതാരം മുത്തയ്യ മുരളീധരനാണു ടൊവിനോയ്ക്കു സ്വന്തം കണ്ണുകളെ വിശ്വസിക്കാനാകാത്ത പ്രഭാത കാഴ്ചയായത്.
തന്റെ ആശ്ചര്യവും സന്തോഷവും മറച്ചുവയ്ക്കാനാകാതെ ടൊവിനോ ഇൻസ്റ്റഗ്രാമിൽ മുരളിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചു. ‘ഇന്നത്തെ വർക്കൗട്ട് തികച്ചും സൂപ്പർ എക്സൈറ്റിങ് ആയിരുന്നു. ഒരേയൊരു ലെജൻഡറി സ്പിന്നർ മുത്തയ്യ മുരളീധരനെ കാണാൻ ഭാഗ്യം സിദ്ധിച്ചു’– ടൊവിനോ എഴുതി.
മുരളിയുടെയും ടൊവിനോയുടെയും ഒട്ടേറെ ആരാധകർ ചിത്രത്തിനടിയിൽ കമന്റിട്ടു. ലക്ഷക്കണക്കിനു ലൈക്കുകളും നൂറുകണക്കിനു കമന്റുകളുമാണു മുരളിയുടെയും ടൊവിനോയുടെയും ആരാധകരുടേതായി ഒഴുകിയെത്തി. തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബിന്റെ സ്പിൻ അക്കാദമി ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മുരളീധരൻ.