തൃപ്പൂണിത്തുറ പടക്കപ്പുര സ്ഫോടനം: മജിസ്റ്റീരിയൽ അന്വേഷണം തുടങ്ങി
തൃപ്പൂണിത്തുറ ∙ രണ്ടു പേരുടെ മരണത്തിനിടയാക്കിയ പടക്കപ്പുര സ്ഫോടനത്തിൽ മജിസ്റ്റീരിയൽ അന്വേഷണത്തിനു തുടക്കം. സബ് കലക്ടർ കെ. മീരയ്ക്കാണ് അന്വേഷണച്ചുമതല. പ്രാഥമിക രേഖകൾ പരിശോധിച്ച സബ് കലക്ടർ ഇന്നു രാവിലെ 11നു സംഭവസ്ഥലം സന്ദർശിക്കും. ഇതോടൊപ്പം പൊലീസ് അന്വേഷണവും നടക്കുന്നുണ്ട്. സംഭവസ്ഥലത്തുനിന്നു
തൃപ്പൂണിത്തുറ ∙ രണ്ടു പേരുടെ മരണത്തിനിടയാക്കിയ പടക്കപ്പുര സ്ഫോടനത്തിൽ മജിസ്റ്റീരിയൽ അന്വേഷണത്തിനു തുടക്കം. സബ് കലക്ടർ കെ. മീരയ്ക്കാണ് അന്വേഷണച്ചുമതല. പ്രാഥമിക രേഖകൾ പരിശോധിച്ച സബ് കലക്ടർ ഇന്നു രാവിലെ 11നു സംഭവസ്ഥലം സന്ദർശിക്കും. ഇതോടൊപ്പം പൊലീസ് അന്വേഷണവും നടക്കുന്നുണ്ട്. സംഭവസ്ഥലത്തുനിന്നു
തൃപ്പൂണിത്തുറ ∙ രണ്ടു പേരുടെ മരണത്തിനിടയാക്കിയ പടക്കപ്പുര സ്ഫോടനത്തിൽ മജിസ്റ്റീരിയൽ അന്വേഷണത്തിനു തുടക്കം. സബ് കലക്ടർ കെ. മീരയ്ക്കാണ് അന്വേഷണച്ചുമതല. പ്രാഥമിക രേഖകൾ പരിശോധിച്ച സബ് കലക്ടർ ഇന്നു രാവിലെ 11നു സംഭവസ്ഥലം സന്ദർശിക്കും. ഇതോടൊപ്പം പൊലീസ് അന്വേഷണവും നടക്കുന്നുണ്ട്. സംഭവസ്ഥലത്തുനിന്നു
തൃപ്പൂണിത്തുറ ∙ രണ്ടു പേരുടെ മരണത്തിനിടയാക്കിയ പടക്കപ്പുര സ്ഫോടനത്തിൽ മജിസ്റ്റീരിയൽ അന്വേഷണത്തിനു തുടക്കം. സബ് കലക്ടർ കെ. മീരയ്ക്കാണ് അന്വേഷണച്ചുമതല. പ്രാഥമിക രേഖകൾ പരിശോധിച്ച സബ് കലക്ടർ ഇന്നു രാവിലെ 11നു സംഭവസ്ഥലം സന്ദർശിക്കും. ഇതോടൊപ്പം പൊലീസ് അന്വേഷണവും നടക്കുന്നുണ്ട്. സംഭവസ്ഥലത്തുനിന്നു ഫൊറൻസിക് ഉദ്യോഗസ്ഥർ ശേഖരിച്ച സാംപിളുകൾ ലാബിലേക്ക് അയയ്ക്കാനുള്ള നടപടികൾ ആരംഭിച്ചു. തിരുവനന്തപുരത്തെ ലാബിലാകും പരിശോധനയെന്നു സൂചനയുണ്ട്.
വെടിക്കെട്ടിനു കൂടുതൽ ശബ്ദവും വെളിച്ചവും കിട്ടാൻ വേണ്ടി നിരോധിത രാസസംയുക്തമായ പൊട്ടാസ്യം ക്ലോറേറ്റ് ഉപയോഗിച്ചിട്ടുണ്ടോ എന്ന സംശയമാണ് നിലനിൽക്കുന്നത്. സ്ഫോടനത്തിൽ മരിച്ച രണ്ടാമത്തെയാൾ കൊല്ലം കരുനാഗപ്പള്ളി കോട്ടയ്ക്കുപുറം പീടികത്തറ വടക്കേതിൽ അനിൽ (51) ആണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ദിവാകരൻ എന്നായിരുന്നു പൊലീസും ആശുപത്രി അധികൃതരും മുൻപ് പറഞ്ഞിരുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ചത് അനിൽ ആണെന്ന് തിരിച്ചറിഞ്ഞത്.
അദ്ദേഹത്തിന്റെ ബന്ധുക്കൾ ഇന്നലെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന എറണാകുളം ഗവ. മെഡിക്കൽ കോളജിൽ എത്തിയിരുന്നു. മൃതദേഹം ബന്ധുക്കൾക്ക് ഇന്ന് വിട്ടുനൽകും. ഗുരുതര പരുക്കേറ്റ മധുസൂദനന്റെ (60) ആരോഗ്യ സ്ഥിതി ഗുരുതരമായി തുടരുകയാണെന്നു തൃശൂർ മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ പറഞ്ഞു. ഇദ്ദേഹത്തിന്റെ തലയ്ക്കേറ്റ പരുക്കാണു ഗുരുതരം.
എറണാകുളം ഗവ. മെഡിക്കൽ കോളജിൽ ഗുരുതര പരുക്കുകളോടെ ചികിത്സയിൽ കഴിയുന്ന കരാറുകാരൻ ശാസ്താവട്ടം മടവൂർപാറ സ്വദേശി ആദർശ് (28), കൊല്ലം തെന്മല ഇടമൺ സ്വദേശി ആനന്ദൻ (69), പാരിപ്പള്ളി കൊല്ലം സ്വദേശി അനിൽ (50) എന്നിവർ ചികിത്സയോടു പ്രതികരിക്കുന്നുണ്ടെന്നു ഡോക്ടർമാർ അറിയിച്ചു. ശ്വാസകോശത്തിനേറ്റ കേടുപാടുകളും പൊള്ളലും ഉള്ളതിനാൽ ഏതാനും നാൾ നിരീക്ഷണവും ചികിത്സയും ആവശ്യമാണ്.
സ്ഫോടനം: കണക്കുകൾ നാളെ കൈമാറിയേക്കും
തൃപ്പൂണിത്തുറ ∙ തെക്കുംഭാഗം ചൂരക്കാട് ഉണ്ടായ സ്ഫോടനത്തിലെ നാശനഷ്ടങ്ങളുടെ കണക്കുകൾ നഗരസഭ എൻജിനീയറിങ് വിഭാഗം ക്രോഡീകരിച്ച് നാളെ റവന്യു വകുപ്പിനു കൈമാറിയേക്കും. നഗരസഭാധ്യക്ഷ രമ സന്തോഷിന്റെ അധ്യക്ഷതയിൽ ചേർന്ന നഗരസഭ, റവന്യു ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം ഉണ്ടായത്. ഉദ്യോഗസ്ഥർ ലഭ്യമാക്കുന്ന നാശനഷ്ടക്കണക്കുകൾ കലക്ടർ മുഖേന കൈമാറി നാശനഷ്ടം സംഭവിച്ചവർക്കു നഷ്ടപരിഹാരം ലഭ്യമാക്കാൻ നടപടി സ്വീകരിക്കാനും തീരുമാനമായി.
നഷ്ടങ്ങളുടെ കണക്കെടുപ്പ് ഉദ്യോഗസ്ഥർ ഇന്നലെയും തുടർന്നു. സ്ഫോടനത്തെത്തുടർന്നു ചിതറിത്തെറിച്ച വീടുകളുടെ ചില്ലും മറ്റും നഗരസഭ ഹരിത കർമ സേന, നഗരസഭ ജീവനക്കാർ, സന്നദ്ധ സംഘടനകൾ എന്നിവയുടെ നേതൃത്വത്തിൽ നീക്കി. പല വീടുകളുടെയും അറ്റകുറ്റപ്പണികൾ ഇന്നലെ ആരംഭിച്ചു. അതിനിടെ, സ്ഫോടനത്തിൽ വീടു തകർന്നവർ നഷ്ടപരിഹാരം തേടി കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.
ഏകദേശം 2 കിലോമീറ്റർ ചുറ്റളവിൽ കനത്ത നാശനഷ്ടമാണ് സ്ഫോടനം വരുത്തിവച്ചത്. കോടതി കമ്മിഷനെ നിയോഗിച്ചു തെളിവെടുപ്പു നടത്തി നഷ്ടപരിഹാരം കണക്കാക്കണം എന്നാണ് ഇവരുടെ ആവശ്യം. വെടിക്കെട്ടിന് ആരാണ് ഉത്തരവാദി എന്നത് സംബന്ധിച്ച് ഇപ്പോഴും വ്യക്തതയില്ല. കണക്കെടുപ്പുകൾ നടക്കുന്നുണ്ട് എങ്കിലും നഷ്ടപരിഹാരം എപ്പോൾ ലഭിക്കുമെന്ന‌് ഉറപ്പില്ല.
ഇൻഷുറൻസ് ലഭിക്കുമോ
പുതിയകാവ് ഭഗവതി ക്ഷേത്രത്തിലെ വെടിക്കെട്ടിനു 3 കോടി രൂപയ്ക്കു ഇൻഷുറൻസ് എടുത്തിരുന്നതായി ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു. ക്ഷേത്രവളപ്പിൽ വച്ചാണ് അപകടം സംഭവിച്ചതെങ്കിൽ ഇൻഷുറൻസ് ഉറപ്പായും ലഭിക്കുമായിരുന്നു. സ്ഫോടനം നടന്നത് ഒരു കിലോമീറ്റർ മാറി വടക്കുപുറം കരയോഗത്തിന്റെ സ്ഥലത്താണെങ്കിലും ക്ഷേത്രത്തിലെ വെടിക്കെട്ടിനുള്ള ഇൻഷുറൻസ് പരിരക്ഷ ലഭിക്കുമെന്ന പ്രതീക്ഷയിലാണു നാട്ടുകാർ. വായ്പയെടുത്തു വീടു വച്ച ഭൂരിഭാഗം പേർക്കും ബാങ്ക് തന്നെ ഇൻഷുറൻസ് എടുത്തിട്ടുണ്ടാകുമെന്നത് ആശ്വാസമാകും.