ഇങ്ങനെയൊക്കെ ചെയ്യാമോ? ചാക്കിനുള്ളിൽ പഴയ ഫയലുകളും രേഖകളും
പറവൂർ ∙ നഗരസഭയിലെ പഴയ ഫയലുകളും രേഖകളും സൂക്ഷിച്ചിരിക്കുന്നതു ചാക്കുകളിൽ. അതിൽ ആവശ്യമുള്ളതും അല്ലാത്തതും ഏതെന്ന് അധികൃതർക്കു തന്നെ വ്യക്തതയില്ല. ഉപയോഗശൂന്യമായ ടെലിവിഷനുകൾ, കംപ്യൂട്ടറുകൾ, തയ്യൽ മെഷീനുകൾ തുടങ്ങിയവയും മിനി കോൺഫറൻസ് ഹാളിലുണ്ട്. നഗരസഭ ഓഫിസിന്റെ രണ്ടാം നിലയിൽ കൗൺസിൽ ഹാളിനോട് ചേർന്നുള്ള

പറവൂർ ∙ നഗരസഭയിലെ പഴയ ഫയലുകളും രേഖകളും സൂക്ഷിച്ചിരിക്കുന്നതു ചാക്കുകളിൽ. അതിൽ ആവശ്യമുള്ളതും അല്ലാത്തതും ഏതെന്ന് അധികൃതർക്കു തന്നെ വ്യക്തതയില്ല. ഉപയോഗശൂന്യമായ ടെലിവിഷനുകൾ, കംപ്യൂട്ടറുകൾ, തയ്യൽ മെഷീനുകൾ തുടങ്ങിയവയും മിനി കോൺഫറൻസ് ഹാളിലുണ്ട്. നഗരസഭ ഓഫിസിന്റെ രണ്ടാം നിലയിൽ കൗൺസിൽ ഹാളിനോട് ചേർന്നുള്ള മിനി കോൺഫറൻസ് ഹാൾ മുൻപു ജനറൽ സെക്‌ഷൻ ഓഫിസായിരുന്നു.
നവീകരിച്ചു മിനി കോൺഫറൻസ് ഹാളായി ഉപയോഗിക്കാൻ വേണ്ടി ജനറൽ സെക്‌ഷൻ ഓഫിസ് ഇവിടെ നിന്നു മാറ്റി. 2010 – 2015 ഭരണസമിതിയുടെ കാലഘട്ടത്തിൽ ഹാളിൽ സീലിങ് നടത്തുകയും ഭിത്തികളിൽ ടൈലുകൾ ഒട്ടിക്കുകയും ചെയ്തു. ശീതീകരിക്കാൻ പദ്ധതിയുണ്ടായിരുന്നെങ്കിലും പൂർത്തിയായില്ല.ക്രമേണ ഈ ഹാൾ പഴയതും ഉപയോഗശൂന്യമായ വസ്തുക്കൾ സൂക്ഷിക്കുന്ന സ്ഥലമായി മാറി. പഴയ രേഖകളും ഫയലുകളും ചാക്കിലാക്കി കൂട്ടിയിടുന്നത് നിരുത്തരവാദിത്വപരമായ സമീപനമാണെന്നു സ്വതന്ത്ര കൗൺസിലർ ജോബി പഞ്ഞിക്കാരൻ പറഞ്ഞു.
നഗരസഭ ഓഫിസിന്റെ മുകളിലും ഉപയോഗശൂന്യമായ ഒട്ടേറെ വസ്തുക്കൾ കുന്നുകൂട്ടിയിട്ടുണ്ട്. ഓൺലൈൻ സംവിധാനങ്ങൾ വന്നതോടെ ആവശ്യമില്ലാതായ ഫയലുകൾ ഒഴിവാക്കുകയും ആവശ്യമുള്ളവ ഷെൽഫ് ഒരുക്കി സൂക്ഷിക്കുകയും ഉപയോഗപ്രദമല്ലാത്ത കംപ്യൂട്ടറുകൾ തയ്യൽ മെഷീനുകൾ തുടങ്ങിയവ എത്രയും വേഗം ലേലം ചെയ്യുകയും വേണമെന്നു ജോബി പഞ്ഞിക്കാരൻ ആവശ്യപ്പെട്ടു.
നഗരസഭയ്ക്ക് മുകളിലുള്ള നിർമിതി പൊളിക്കണമെന്ന് ഓംബുഡ്സ്മാൻ ഉത്തരവിട്ടപ്പോഴാണ് അവിടെ ചാക്കുകളിൽ സൂക്ഷിച്ചിരുന്ന പഴയ ഫയലുകൾ മിനി കോൺഫറൻസ് ഹാളിലേക്ക് മാറ്റിയതെന്നു നഗരസഭാധികൃതർ പറഞ്ഞു. കുറച്ചു ടൗൺഹാളിലും സൂക്ഷിച്ചിട്ടുണ്ട്. ഇവയിൽ ആവശ്യമുള്ളതും അല്ലാത്തതും തരംതിരിച്ചെടുക്കാൻ കൗൺസിൽ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നു നഗരസഭാധ്യക്ഷ ബീന ശശിധരനും ഉപാധ്യക്ഷൻ എം.ജെ.രാജുവും പറഞ്ഞു.