മൂവാറ്റുപുഴ നിർമല കോളജിന് ഹരിതകേരളം മിഷന്റെ ഗ്രീൻ ക്യാംപസ് പദവി
കൊച്ചി∙ മൂവാറ്റുപുഴ നിർമല കോളജിനെ ഹരിതകേരളം മിഷൻ ഗ്രീൻ ക്യാംപസ് ആയി പ്രഖ്യാപിച്ചു. ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ നടത്തിയ ഗ്രീൻ ക്യാംപസ് പരിശോധനയിൽ കോളജിന് എല്ലാ വിഭാഗത്തിലും എ പ്ലസ് ഗ്രേഡ് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഗ്രീൻ ക്യാംപസ് സർട്ടിഫിക്കറ്റ് നൽകിയത്. ജല

കൊച്ചി∙ മൂവാറ്റുപുഴ നിർമല കോളജിനെ ഹരിതകേരളം മിഷൻ ഗ്രീൻ ക്യാംപസ് ആയി പ്രഖ്യാപിച്ചു. ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ നടത്തിയ ഗ്രീൻ ക്യാംപസ് പരിശോധനയിൽ കോളജിന് എല്ലാ വിഭാഗത്തിലും എ പ്ലസ് ഗ്രേഡ് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഗ്രീൻ ക്യാംപസ് സർട്ടിഫിക്കറ്റ് നൽകിയത്. ജല സംരക്ഷണം, മാലിന്യ പരിപാലനം, കൃഷി, ജൈവവൈവിധ്യം, ഊർജ സംരക്ഷണം എന്നീ വിഭാഗങ്ങളിലാണ് പരിശോധന നടത്തിയത്.
എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ, ജില്ലാ കലക്ടർ എൻ.എസ്.കെ.ഉമേഷ് ഗ്രീൻ ക്യാംപസ് സർട്ടിഫിക്കറ്റ് കോളജ് മാനേജ്മെന്റിനു കൈമാറി. കോളജ് മാനേജർ റവ. മോൺ. ഡോ. പയസ് മലേകണ്ടത്തിൽ അധ്യക്ഷത വഹിച്ചു. കോളജ് പ്രിൻസിപ്പൽ റവ. ഡോ. ഫ്രാൻസിസ് കണ്ണാടൻ, കോളജ് ബ്രൂസർ റവ. ഫാ. പോൾ കളത്തൂർ, ശുചിത്വ മിഷൻ എറണാകുളം ജില്ലാ കോർഡിനേറ്റർ നിഫി എസ്. ഹക്ക്, ഹരിതകേരളം മിഷൻ ജില്ലാ കോർഡിനേറ്റർ എസ്.രഞ്ജിനി എന്നിവർ പങ്കെടുത്തു.
ശുചിത്വ - മാലിന്യ സംസ്കരണം, ജല സംരക്ഷണം, കൃഷി, ജൈവ വൈവിധ്യം, ഊർജ സംരക്ഷണം എന്നീ മേഖലകളിൽ മികവുറ്റ പ്രവർത്തനം കാഴ്ചവയ്ക്കുന്ന സ്ഥാപനങ്ങൾക്ക് ഹരിത കേരളം മിഷൻ നൽകി വരുന്ന പദവിയാണ് ഗ്രീൻ ക്യാംപസ് സർട്ടിഫിക്കറ്റ്. ബയോഗ്യാസ് പ്ലാന്റ്, മാലിന്യ സംസ്കരണ ഉപാധികൾ, ജലസംരക്ഷണ പ്രവർത്തനങ്ങൾ, ജൈവ വൈവിധ്യ പ്രവർത്തനങ്ങൾ, കൃഷി എന്നീ മേഖലകളിൽ മാതൃകാപരമായ പ്രവർത്തനങ്ങളാണ് കോളജിൽ നടന്നുവരുന്നത്. എറണാകുളം ജില്ലയിലെ ആവോലി ഗ്രാമ പഞ്ചായത്തിലാണ് കോളജ് സ്ഥിതി ചെയ്യുന്നത്.