സോളർ ബട്ടർഫ്ലൈ കാരവൻ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തി
നെടുമ്പാശേരി∙ ആഗോള താപനത്തിനെതിരെ രാജ്യാന്തര പ്രചാരണം നടത്തുന്ന സോളർ ബട്ടർഫ്ലൈ കാരവൻ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തി. ലോകത്ത് ആദ്യമായി പൂർണമായും സൗരോർജ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന വിമാനത്താവളമെന്ന ഖ്യാതിയാണു സോളർ ബട്ടർഫ്ലൈ കൊച്ചി സന്ദർശിക്കാൻ കാരണം.സ്വിറ്റ്സർലൻഡ് കേന്ദ്രമായി

നെടുമ്പാശേരി∙ ആഗോള താപനത്തിനെതിരെ രാജ്യാന്തര പ്രചാരണം നടത്തുന്ന സോളർ ബട്ടർഫ്ലൈ കാരവൻ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തി. ലോകത്ത് ആദ്യമായി പൂർണമായും സൗരോർജ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന വിമാനത്താവളമെന്ന ഖ്യാതിയാണു സോളർ ബട്ടർഫ്ലൈ കൊച്ചി സന്ദർശിക്കാൻ കാരണം. സ്വിറ്റ്സർലൻഡ് കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രകൃതി സംരക്ഷണം സംഘടനയാണു സോളർ ബട്ടർഫ്ലൈ. സിയാലിനു ലഭിച്ചിട്ടുള്ള ഐക്യരാഷ്ട്ര സംഘടനയുടെ ചാംപ്യൻസ് എർത്ത് അവാർഡ് സോളർ ബട്ടർഫ്ലൈയും നേടിയിട്ടുണ്ട്.
ക്ലൈമറ്റ് പയനിയർ വേൾഡ് ടൂർ എന്നാണു യാത്രയുടെ പേര്. ചിത്ര ശലഭത്തിന്റെ ആകൃതിയിലുളള സൗരോർജം ഉപയോഗിച്ചു പ്രവർത്തിക്കുന്ന കാരവനിലാണു സംഘത്തിന്റെ സഞ്ചാരം. ഒരു പുഴു പറന്നു നടക്കുന്ന ചിത്ര ശലഭമായി മാറുന്നതു പോലെ ഫോസിൽ ഇന്ധനത്തിൽ നിന്നു പുനരുപയോഗ ഇന്ധനങ്ങളിലേക്ക് എളുപ്പത്തിൽ മാറാൻ കഴിയുമെന്നു ബോധ്യപ്പെടുത്തുകയാണ് ഈ ലോക സഞ്ചാരത്തിന്റെ ലക്ഷ്യം.
2022 മേയ് മാസത്തിൽ ജനീവയിലെ യുഎൻ ആസ്ഥാനത്തു നിന്നാണു യാത്ര ആരംഭിച്ചത്. യൂറോപ്പ്, നോർത്ത് അമേരിക്ക, ഏഷ്യ, ഓസ്ട്രേലിയ, സൗത്ത് ആഫ്രിക്ക, തെക്കേ അമേരിക്ക തുടങ്ങിയ ഭൂഖണ്ഡങ്ങളിലെ 90 രാജ്യങ്ങൾ സന്ദർശിച്ചു സംഘം ആശയങ്ങൾ രൂപീകരിക്കും. 2025 നവംബറിൽ യാത്ര അവസാനിക്കും. ഇന്ത്യയിൽ നിന്നു ചൈനയിലേക്കും അവിടെ നിന്നു സിംഗപ്പൂരിലേക്കുമാണു യാത്ര. 2025 ജനുവരിയിൽ ഓസ്ട്രേലിയൻ സഞ്ചാരം തുടങ്ങും. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ സിയാൽ ഉദ്യോഗസ്ഥരുമായി സംഘം സൗരോർജ ഉൽപാദനവും വിനിയോഗവും സംബന്ധിച്ച ചർച്ചകൾ നടത്തി.