തെരുവുനായ്ക്കൾ റോഡ് കയ്യേറി
വരാപ്പുഴ ∙ ദേശീയപാത വികസനത്തിന്റെ ഭാഗമായി നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന ഭാഗങ്ങളിൽ നാട്ടുകാർക്കു ഭീഷണിയായി തെരുവുനായ്ക്കൾ കൂട്ടത്തോടെ വിലസുന്നു.കോട്ടുവള്ളി, കൊച്ചാൽ, വരാപ്പുഴ മേഖലകളിലാണു തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായിട്ടുള്ളത്.നിർമാണം നടക്കുന്ന പാലങ്ങളുടെ അടിവശത്തും വിജനമായി കിടക്കുന്ന

വരാപ്പുഴ ∙ ദേശീയപാത വികസനത്തിന്റെ ഭാഗമായി നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന ഭാഗങ്ങളിൽ നാട്ടുകാർക്കു ഭീഷണിയായി തെരുവുനായ്ക്കൾ കൂട്ടത്തോടെ വിലസുന്നു.കോട്ടുവള്ളി, കൊച്ചാൽ, വരാപ്പുഴ മേഖലകളിലാണു തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായിട്ടുള്ളത്.നിർമാണം നടക്കുന്ന പാലങ്ങളുടെ അടിവശത്തും വിജനമായി കിടക്കുന്ന റോഡുകളിലുമാണ് നായ്ക്കൾ കൂട്ടത്തോടെ തമ്പടിച്ചിട്ടുള്ളത്. ഇതിലൂടെ ഇരുചക്ര വാഹനങ്ങളിൽ പോകുന്നവരെയും കാൽനട യാത്രികരെയും നായ്ക്കൾ അക്രമിക്കാനും ശ്രമിക്കുന്നത് ആശങ്ക ഉയർത്തുന്നുണ്ട്.വാഹനങ്ങൾക്കു പിന്നാലെ നായ്ക്കൾ കുരച്ചു കൊണ്ടു ഓടിയെത്തുന്നതോടെ നിയന്ത്രണം വിട്ടു വാഹനങ്ങൾ അപകടത്തിലാകുന്നതും പ്രശ്നമാണ്. സമീപപ്രദേശങ്ങളിലെ വീടുകളിലെ വളർത്തു മൃഗങ്ങളെയും നായ്ക്കൾ കടിക്കുന്നതും പതിവാണ്. നായ്ക്കളുടെ ശല്യം ഒഴിവാക്കാൻ ബന്ധപ്പെട്ട അധികൃതർ ഉടൻ നടപടികൾ സ്വീകരിക്കണമെന്നു ആവശ്യം ശക്തമാണ്.
തെരുവുനായ് ശല്യം രൂക്ഷം;കലക്ടറെ കണ്ടു നഗരസഭ
പറവൂർ ∙ നഗരത്തിലും സമീപ പ്രദേശങ്ങളിലും തെരുവുനായ്ക്കൾ ക്രമാതീതമായി വർധിക്കുകയും ജനങ്ങൾക്ക് ഇവയുടെ കടിയേൽക്കുകയും ചെയ്തതോടെ പ്രശ്നത്തിന് പരിഹാരമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ടു നഗരസഭാധികൃതർ കലക്ടറെ സമീപിച്ചു.ഒരു മാസത്തിനിടെ നഗരത്തിൽ മാത്രം 11 പേർക്കാണ് തെരുവുനായയുടെ കടിയേറ്റത്. ബുധൻ രാവിലെ 10ന് സ്വകാര്യ ബസ് സ്റ്റാൻഡിൽ 4 പേരെ കടിച്ചു. ശനി രാത്രി കണ്ണൻകുളങ്ങരയിൽ ഒരു സ്കൂട്ടർ യാത്രികനെ കടിച്ചു പരുക്കേൽപ്പിച്ചു. 3 ആഴ്ച മുൻപ് സ്വകാര്യ ബസ് സ്റ്റാൻഡിൽ 6 പേർക്കും കടിയേറ്റിരുന്നു. തദ്ദേശ സ്ഥാപനങ്ങൾക്ക് ഈ വിഷയത്തിൽ തീരുമാനമുണ്ടാക്കാൻ കഴിയില്ലെന്നാണ് നഗരസഭാധികൃതർ പറയുന്നത്.ജില്ലയിൽ എബിസി പദ്ധതി നടപ്പാക്കാനും പറവൂർ നിയോജക മണ്ഡലം ഉൾപ്പെടുന്ന സ്ഥലത്തെ തെരുവു നായ്ക്കളെ വന്ധ്യംകരിക്കാനും വൈപ്പിൻ ബ്ലോക്ക് പഞ്ചായത്തിനെ ചുമതലപ്പെടുത്തിയെങ്കിലും 2 വർഷമായിട്ടും സെന്റർ ആരംഭിച്ചിട്ടില്ല.
വന്ധ്യംകരണ പദ്ധതിക്കായി വാർഷിക പദ്ധതിയിൽ നഗരസഭ തുക വകയിരുത്താറുണ്ടെങ്കിലും സെന്ററിന്റെ അഭാവം മൂലം വിനിയോഗിക്കാൻ കഴിയുന്നില്ല.തെരുവുനായ്ക്കളുടെ ആക്രമണം രൂക്ഷമായി വരുന്ന സാഹചര്യത്തിൽ സർക്കാർ പ്രഖ്യാപിച്ച എബിസി സെന്ററിന്റെ പ്രവർത്തനം ഉടൻ ആരംഭിക്കാനും തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരയാകുന്നവർക്കു നഷ്ടപരിഹാരം നൽകാനും ആവശ്യമായ ഇടപെടലുകൾ നടത്തണമെന്ന് ആവശ്യപ്പെട്ടു കലക്ടർക്കു നിവേദനം നൽകിയതായി നഗരസഭാധ്യക്ഷ ബീന ശശിധരൻ പറഞ്ഞു. ഉപാധ്യക്ഷൻ എം.ജെ.രാജു, സ്ഥിരസമിതി അധ്യക്ഷൻ സജി നമ്പിയത്ത് എന്നിവരും നഗരസഭാധ്യക്ഷയുടെ ഒപ്പമുണ്ടായിരുന്നു. പ്രശ്നം ചർച്ച ചെയ്യാൻ ഉടനെ ജനപ്രതിനിധികളുടെ യോഗം വിളിക്കുമെന്നും മുഖ്യമന്ത്രി വിളിക്കുന്ന കലക്ടർമാരുടെ യോഗത്തിൽ ഈ വിഷയം അവതരിപ്പിച്ചു പരിഹാരമുണ്ടാക്കാൻ ശ്രമിക്കുമെന്നും കലക്ടർ പറഞ്ഞെന്നും നഗരസഭാധ്യക്ഷ അറിയിച്ചു.