യുവതി അവശനിലയിൽ; രണ്ടടി മാത്രം വീതിയുള്ള വഴി; 4 കി.മീ. ബൈക്കിലിരുത്തി പുറംലോകത്ത് എത്തിച്ചു
മറയൂർ (ഇടുക്കി) ∙ കോവിഡ് വ്യാപിക്കുന്ന അഞ്ചുനാട് മേഖലയിലെ ആദിവാസിക്കുടിയിൽ അവശനിലയിലായ യുവതിയെ പുറത്തെത്തിച്ചതു നാലു കിലോമീറ്ററോളം വനപാതയിലൂടെ ഇരുചക്രവാഹനത്തിൽ ഇരുത്തി.കഴിഞ്ഞ ദിവസം കാന്തല്ലൂർ പാളപ്പെട്ടിക്കുടിയിലാണു സംഭവം. യുവതി അവശനിലയിലായതോടെ ബൈക്കിൽ 2 പേരുടെ നടുവിലിരുത്തി ആദിവാസിക്കുടിയിൽ നിന്നു

മറയൂർ (ഇടുക്കി) ∙ കോവിഡ് വ്യാപിക്കുന്ന അഞ്ചുനാട് മേഖലയിലെ ആദിവാസിക്കുടിയിൽ അവശനിലയിലായ യുവതിയെ പുറത്തെത്തിച്ചതു നാലു കിലോമീറ്ററോളം വനപാതയിലൂടെ ഇരുചക്രവാഹനത്തിൽ ഇരുത്തി. കഴിഞ്ഞ ദിവസം കാന്തല്ലൂർ പാളപ്പെട്ടിക്കുടിയിലാണു സംഭവം. യുവതി അവശനിലയിലായതോടെ ബൈക്കിൽ 2 പേരുടെ നടുവിലിരുത്തി ആദിവാസിക്കുടിയിൽ നിന്നു പുറത്തെത്തിക്കുകയായിരുന്നു.
റോഡിൽ നിന്നു 4 കിലോമീറ്റർ വനത്തിനുള്ളിലാണു പാളപ്പെട്ടി ആദിവാസിക്കുടി. ഇവിടേക്കുള്ള പാത കഷ്ടിച്ചു രണ്ടടി മാത്രം വീതിയുള്ള ഇടവഴിയാണ്. പാറക്കല്ലുകളും കുണ്ടും കുഴിയുമുള്ളതാണ് ഈ വഴി. കഴിഞ്ഞ ദിവസം കാന്തല്ലൂർ പഞ്ചായത്ത് അധികൃതർ ഈ പ്രദേശത്തു ബോധവൽക്കരണത്തിന് എത്തിയപ്പോഴാണ് അവശനിലയിലായ യുവതിയെ കണ്ടത്. തുടർന്നു പഞ്ചായത്ത് അംഗങ്ങൾ ഇടപെട്ട് യുവതിയെ വാഹനസൗകര്യം ഉള്ള സ്ഥലത്തേക്കു ബൈക്കിൽ എത്തിക്കുകയായിരുന്നു. ഈ സമയം യുവതി അബോധാവസ്ഥയിലായിരുന്നു.
വണ്ണാന്തുറ ഭാഗത്ത് എത്തിച്ച യുവതിയെ സ്നേഹവണ്ടിയിൽ അടിമാലി താലൂക്ക് ആശുപത്രിയിലെത്തിച്ചു. മേഖലയിൽ കോവിഡ് വ്യാപിക്കുമ്പോഴും പട്ടികവർഗ വികസന വകുപ്പിൽ നിന്നോ വനം വകുപ്പിൽ നിന്നോ നടപടിയൊന്നും ഉണ്ടാകുന്നില്ല എന്ന ആരോപണം ശക്തമാണ്. ഈ കുടിയിലേക്കു പാത നിർമിക്കുന്നതിനു പ്രധാന തടസ്സങ്ങളിലൊന്നു വനം വകുപ്പാണ്. ഇവർ അനുമതി നൽകാത്തതിനാലാണു പ്രദേശത്തേക്കുള്ള പാത നിർമാണം നടക്കാത്തതെന്നു പറയുന്നു.