കാളകളുടെ കൊമ്പുകളിൽ പ്രത്യേക മണി, മാല, ശരീരത്ത് വിവിധ ചായങ്ങൾ; കൗതുകമായി മഞ്ചുവിരട്ട്
മൂന്നാർ ∙ പൊങ്കലിനോടനുബന്ധിച്ച് വട്ടവടയിൽ നടന്ന മഞ്ചുവിരട്ട് (കാളയോട്ടം) ഏറെ കൗതുകമായി. മൂന്നു ദിവസങ്ങളിലായി നടന്ന വിവിധ പൊങ്കൽ ആഘോഷങ്ങളിലെ പ്രധാന ആഘോഷം തിങ്കളാഴ്ച നടന്ന മാട്ടുപൊങ്കലായിരുന്നു. വിളവെടുപ്പിന്റെയും കൃഷിയിറക്കിന്റെയും ഉത്സവമാണ് പൊങ്കൽ. കൃഷിക്കായി നിലം ഉഴുതാനും മറ്റും ഉപയോഗിക്കുന്ന

മൂന്നാർ ∙ പൊങ്കലിനോടനുബന്ധിച്ച് വട്ടവടയിൽ നടന്ന മഞ്ചുവിരട്ട് (കാളയോട്ടം) ഏറെ കൗതുകമായി. മൂന്നു ദിവസങ്ങളിലായി നടന്ന വിവിധ പൊങ്കൽ ആഘോഷങ്ങളിലെ പ്രധാന ആഘോഷം തിങ്കളാഴ്ച നടന്ന മാട്ടുപൊങ്കലായിരുന്നു. വിളവെടുപ്പിന്റെയും കൃഷിയിറക്കിന്റെയും ഉത്സവമാണ് പൊങ്കൽ.
കൃഷിക്കായി നിലം ഉഴുതാനും മറ്റും ഉപയോഗിക്കുന്ന കാളകളെയും മറ്റും കുളിപ്പിച്ച് കൊമ്പുകളിൽ പ്രത്യേക മണിയും മാലയും അണിയിച്ചും ശരീരത്തു നിറയെ വിവിധ ചായങ്ങൾ പൂശിയും പ്രത്യേക പൂജകൾ നടത്തുന്ന മാട്ടുപ്പൊങ്കൽ ഏറെ പ്രശസ്തമാണ്.
ഇത്തരത്തിൽ അണിയിച്ചൊരുക്കുന്ന കന്നുകാലികളെ ഉപയോഗിച്ച് മഞ്ചു വിരട്ട്, ജെല്ലിക്കെട്ട് എന്നിവ മാട്ടുപൊങ്കൽ ദിവസം നടത്തുന്നത് പതിവാണ്. ഇതിന്റെ ഭാഗമായാണ് തിങ്കളാഴ്ച വട്ടവട, കോവിലൂർ, കൊട്ടാക്കമ്പൂർ എന്നീ ഗ്രാമങ്ങളിൽ മഞ്ചുവിരട്ട് നടന്നത്.