തൊടുപുഴ ∙ കർഷകർക്കുള്ള സേവനങ്ങൾ വേഗത്തിലാക്കുന്നതിനായി കൃഷിവകുപ്പ് തയാറാക്കിയ കതിർ ആപ്പിൽ ജില്ലയിൽ നിന്ന് ഇതുവരെ റജിസ്റ്റർ ചെയ്തത് 14,880 കർഷകർ. 20 കർഷകർ അടങ്ങുന്ന കൃഷിക്കൂട്ടങ്ങളായാണു റജിസ്ട്രേഷൻ നടത്തിയത്.ഓഗസ്റ്റ് 17ന് ആരംഭിച്ച ആപ്പിൽ ആകെ 744 കൃഷിക്കൂട്ടങ്ങളാണ് ഇതുവരെ റജിസ്റ്റർ ചെയ്തത്. എല്ലാ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൊടുപുഴ ∙ കർഷകർക്കുള്ള സേവനങ്ങൾ വേഗത്തിലാക്കുന്നതിനായി കൃഷിവകുപ്പ് തയാറാക്കിയ കതിർ ആപ്പിൽ ജില്ലയിൽ നിന്ന് ഇതുവരെ റജിസ്റ്റർ ചെയ്തത് 14,880 കർഷകർ. 20 കർഷകർ അടങ്ങുന്ന കൃഷിക്കൂട്ടങ്ങളായാണു റജിസ്ട്രേഷൻ നടത്തിയത്. ഓഗസ്റ്റ് 17ന് ആരംഭിച്ച ആപ്പിൽ ആകെ 744 കൃഷിക്കൂട്ടങ്ങളാണ് ഇതുവരെ റജിസ്റ്റർ ചെയ്തത്. എല്ലാ കർഷകർക്കും തിരിച്ചറിയൽ കാർഡ് നൽകുന്നതും പദ്ധതിയുടെ ഭാഗമാണ്.

കർഷക ഐഡി കാർഡ് എങ്ങനെ നേടാം?
∙ ഗൂഗിൾ പ്ലേ സ്റ്റോർ, ആപ് സ്റ്റോറിൽ നിന്നു കതിർ ആപ് ഫോണിൽ ഇൻസ്റ്റാൾ ചെയ്യണം. ആപ്പിൽ നൽകുന്ന മൊബൈൽ നമ്പറിലേക്കു ലഭിക്കുന്ന ഒടിപി ഉപയോഗിച്ചു ലോഗിൻ ചെയ്യാം. കർഷകന്റെ പേര്, മേൽവിലാസം, കൃഷിഭവൻ, വാർഡ് തുടങ്ങിയ വിവരങ്ങൾ നൽകി വ്യക്തിഗത റജിസ്ട്രേഷൻ പൂർത്തിയാക്കാം. തുടർന്നു കൃഷിസ്ഥലം റജിസ്റ്റർ ചെയ്യുന്നതിനായി ആപ്പിലെ സാറ്റലൈറ്റ് മാപ്പിൽനിന്നു കൃഷിയിടം തിരഞ്ഞെടുത്ത് ആവശ്യമായ വിവരങ്ങൾ കൃഷിയിടത്തിന്റെ ഫോട്ടോ സഹിതം സമർപ്പിക്കണം. 

ADVERTISEMENT

കാർഷികമേഖല തെരഞ്ഞെടുത്ത് കൃഷി സംബന്ധിച്ച വിവരങ്ങൾ കൃത്യതയോടെ നൽകണം. പാട്ടക്കർഷകർക്കും അപേക്ഷിക്കാം. 
കതിർ ആപ്പിലെ പ്രധാന പേജിൽ കാണുന്ന ‘കർഷക ഐഡി കാർഡിന് അപേക്ഷിക്കുക’ എന്ന ഭാഗത്തു ക്ലിക്ക് ചെയ്ത് റജിസ്‌ട്രേഷൻ സമയത്തു നൽകിയ വിവരങ്ങൾ അടങ്ങിയ പേജിലേക്കു കടക്കാം. 

ഈ പേജിലെ എല്ലാ വിവരങ്ങളും ശരിയാണെന്ന് ഉറപ്പാക്കിയതിനുശേഷം കർഷകന്റെ ബാങ്ക് വിവരങ്ങൾ ബാങ്ക് പാസ് ബുക്കിന്റെ ഫോട്ടോ, കർഷകന്റെ ഫോട്ടോ എന്നിവ നൽകണം. എല്ലാ വിവരങ്ങളും പരിശോധിച്ച് സാക്ഷ്യപത്രം നൽകിയ ശേഷം ‘അപ്ലൈ’ ചെയ്യുക. തുടർന്ന് ‘ആപ്ലിക്കേഷൻ ഫോർ ഐഡി കാർഡ് സബ്മിറ്റഡ് സക്സസ്‌ഫുള്ളി’ എന്ന മെസേജ് ലഭിക്കും. "കർഷകർക്കു തങ്ങൾ സമർപ്പിച്ച അപേക്ഷയുടെ വിവരം ‘ഐഡി കാർഡ് സ്റ്റാറ്റസ് പരിശോധിക്കുക’ എന്ന ഭാഗത്തു ക്ലിക്ക് ചെയ്തു മനസ്സിലാക്കാം.

ADVERTISEMENT

വിശദപരിശോധന കൃഷിഭവനിൽ
∙ കർഷകർ സമർപ്പിക്കുന്ന പൂർണമായ അപേക്ഷകൾ പരിശോധിച്ച് കൃഷി അസിസ്റ്റന്റുമാർ കൃഷി ഓഫിസറുടെ ലോഗിനിലേക്ക് അയയ്ക്കും. അംഗീകരിച്ച ഐഡി കാർഡുകൾ കർഷകർക്ക് അവരവരുടെ കതിർ പേജിൽ കാണുന്ന കതിർ ഐഡി കാർഡ് ഡൗൺലോഡ് ബട്ടണിൽ അമർത്തി ഫോണിലേക്കു ഡൗൺലോഡ് ചെയ്യാം. ഡിജിറ്റലായി ലഭിക്കുന്ന തിരിച്ചറിയൽ കാർഡ് പിവിസി കാർഡ് മാതൃകയിലോ മറ്റോ പ്രിന്റ് ചെയ്തും കർഷകർക്ക് ഉപയോഗിക്കാം. 5 വർഷമാണു കാർഡിന്റെ കാലാവധി. കാലാവധി കഴിയുന്ന മുറയ്ക്കു പുതുക്കാം.

‘കതിരി’ന്റെ പ്രയോജനങ്ങൾ
∙ കാലാവസ്ഥാ മുന്നറിയിപ്പുകൾ, കീടങ്ങളും രോഗങ്ങളും സംബന്ധിച്ച മുന്നറിയിപ്പുകൾ, മണ്ണു പരിശോധന, സബ്സിഡി സംബന്ധിച്ച അറിയിപ്പുകൾ, വിപണി സംബന്ധിച്ച വിവരങ്ങൾ, എളുപ്പത്തിലും വേഗത്തിലും വിവിധ സേവനങ്ങൾ ലഭ്യമാക്കൽ, കൃത്യസമയത്തുള്ള വിവരശേഖരണം തുടങ്ങിയവയെല്ലാം കതിർ ആപ്പിലൂടെ കർഷകർക്കു സാധ്യമാകും.

English Summary:

Kathir app registration streamlines services for 14,880 Todupuzha farmers. The Kerala Agriculture Department's initiative uses group registration for efficient access to resources.