കുട്ടിക്കാനം ∙ പുല്ലുപാറ ജംക്‌ഷനിലെ കട നടത്തിപ്പുകാർ തമ്മിൽ ഏറ്റുമുട്ടി; ഇവരെ പിന്തിരിപ്പിക്കാൻ എത്തിയ സിവിൽ പൊലീസ് ഓഫിസർക്കു സോഡാക്കുപ്പി കൊണ്ട് അടിയേറ്റു. സംഭവത്തിൽ അഞ്ചുപേർ അറസ്റ്റിൽ. ശബരിമല സ്പെഷൽ ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ട മൂന്നാർ പൊലീസ് സ്റ്റേഷനിലെ സിപിഒ കരിമണ്ണൂർ സ്വദേശി കെ.എ.മുഹമ്മദിന് (29) ആണു പരുക്കേറ്റത്. മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൊട്ടടുത്തു കടകൾ നടത്തുന്നവർ തമ്മിൽ നാളുകളായി തുടരുന്ന തർക്കമാണു സംഘട്ടനത്തിൽ കലാശിച്ചത്. പുല്ലുപാറ സ്വദേശികളായ ഷാജി (55), മകൻ അർജുനൻ (20), സുജിത്ത് (38), സഹോദരൻ സുജിൽ (34), പ്രദേശവാസിയായ ജുബി ജോയി (31) എന്നിവരാണു പിടിയിലായത്. സംഭവത്തിൽ ഒരാളെക്കൂടി പിടികൂടാനുണ്ടെന്നു പൊലീസ് പറഞ്ഞു.

ADVERTISEMENT

പോക്സോ കേസ് പ്രതി എസ്ഐയെ കടിച്ചു
മൂന്നാർ ∙ പോക്സോ കേസിൽ ഉൾപ്പെട്ട പ്രായപൂർത്തിയാകാത്ത പ്രതിയെ പിടികൂടാനുള്ള ശ്രമത്തിനിടയിൽ എസ്ഐക്കു പ്രതിയുടെ കടിയേറ്റു. മൂന്നാർ സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ്ഐ അജേഷ് കെ.ജോണിന്റെ കയ്യിലാണു മുറിവേറ്റത്.മൂന്നാറിനു സമീപമുള്ള സ്കൂൾ വിദ്യാർഥിനിയെ ഭീഷണിപ്പെടുത്തി നഗ്നദൃശ്യങ്ങൾ മൊബൈൽ ഫോണിലൂടെ പകർത്തിയ സംഭവത്തിൽ പിടികൂടി വാഹനത്തിൽ കയറ്റുന്നതിനിടയിലാണു പ്രതി എസ്ഐയെ കടിച്ചത്.

കഴിഞ്ഞ ദിവസമാണു സംഭവം. എസ്ഐയുടെ നേതൃത്വത്തിൽ 3 പൊലീസുകാർ തമിഴ്നാട്ടിലെത്തി സാഹസികമായാണു പ്രതിയെ പിടികൂടിയത്. ഇയാളെ കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ നൂറിലധികം വരുന്ന ഗ്രാമവാസികൾ ചേർന്നു വാഹനം തടഞ്ഞു. അവരുടെ എതിർപ്പ് മറികടന്നാണു പൊലീസ് സംഘം പ്രതി വാഹനത്തിൽ കയറ്റി മൂന്നാറിലെത്തിച്ചത്. പ്രതിയെ തൊടുപുഴ ജുവനൈൽ ജസ്റ്റിസ് ബോർഡിനു മുൻപിൽ ഹാജരാക്കി.

English Summary:

Kuttikanam shopkeepers' fight resulted in a police officer being injured. Five people were arrested after a soda bottle attack at Pullupara Junction.