പട്ടയഭൂമിയിൽ കുളം നിർമിക്കാൻ അപ്രഖ്യാപിത വിലക്ക്
രാജകുമാരി ∙ ജില്ലയിൽ കൃഷിയാവശ്യത്തിനായി പട്ടയഭൂമിയിൽ പാറ പാെട്ടിച്ചു കുളം നിർമിക്കാൻ റവന്യു വകുപ്പ് അപ്രഖ്യാപിത വിലക്കേർപ്പെടുത്തിയതായി കർഷകർ.ദേവികുളം ആർഡിഒയുടെ കീഴിൽ വരുന്ന ഉടുമ്പൻചോല, ദേവികുളം താലൂക്കുകളിൽ മാത്രം കുളം നിർമാണത്തിന് എൻഒസി ആവശ്യപ്പെട്ടുള്ള ഒട്ടേറെ അപേക്ഷകളാണു തീരുമാനമാകാതെ

രാജകുമാരി ∙ ജില്ലയിൽ കൃഷിയാവശ്യത്തിനായി പട്ടയഭൂമിയിൽ പാറ പാെട്ടിച്ചു കുളം നിർമിക്കാൻ റവന്യു വകുപ്പ് അപ്രഖ്യാപിത വിലക്കേർപ്പെടുത്തിയതായി കർഷകർ. ദേവികുളം ആർഡിഒയുടെ കീഴിൽ വരുന്ന ഉടുമ്പൻചോല, ദേവികുളം താലൂക്കുകളിൽ മാത്രം കുളം നിർമാണത്തിന് എൻഒസി ആവശ്യപ്പെട്ടുള്ള ഒട്ടേറെ അപേക്ഷകളാണു തീരുമാനമാകാതെ കിടക്കുന്നത്. ജില്ലയിൽ ഏറ്റവുമധികം ഏലം കൃഷിയുള്ള താലൂക്കുകളാണിത്. കൃഷി വകുപ്പിന്റെ ശുപാർശ പ്രകാരം, മൈനിങ് ആൻഡ് ജിയോളജി വിഭാഗത്തിന്റെ അനുമതിയോടെ സബ് കലക്ടറാണു പട്ടയഭൂമിയിൽ പാറ പാെട്ടിച്ചു കൃഷിയാവശ്യത്തിനായി കുളം നിർമിക്കാൻ എതിർപ്പില്ലാരേഖ (എൻഒസി) നൽകേണ്ടത്.
അപേക്ഷയിൽ പറയുന്ന സ്ഥലത്തിന്റെ അടുത്തു നിലവിൽ താമസക്കാരുണ്ടെങ്കിൽ അവരുടെ സമ്മതപത്രം, ഏതു ചട്ടങ്ങൾ പ്രകാരം പട്ടയം ലഭിച്ചതാണെന്നതിന്റെ വിവരങ്ങൾ, താലൂക്ക് സർവേയറുടെ സേവനം ഉപയോഗപ്പെടുത്തി നിലവിലെ കുളത്തിന്റെയും ഖനനം ചെയ്ത് വിസ്തൃതി വർധിപ്പിക്കാൻ ഉദ്ദേശിക്കുന്ന ഭാഗത്തിന്റെയും സ്ഥലം വ്യക്തമാക്കുന്ന സർവേ സ്കെച്ച് തുടങ്ങി സംസ്ഥാനത്തു മറ്റാെരിടത്തും കർഷകർ ഹാജരാക്കേണ്ടതില്ലാത്ത രേഖകളും ഉടുമ്പൻചോല, ദേവികുളം താലൂക്കുകളിലെ കർഷകർ ഹാജരാക്കണം. പട്ടയഭൂമിയുടെ വിവരങ്ങളെല്ലാം ഉൾപ്പെടുത്തി അപേക്ഷകളിൽ ആർഡിഒയ്ക്കു ശുപാർശ നൽകേണ്ടത് തഹസിൽദാർമാരാണ്.
കുളം നിർമിക്കാനായി എങ്ങനെയാണു പാറ ഖനനം നടത്തേണ്ടത് (സ്ഫോടനമോ കെമിക്കൽ കട്ടിങ്ങോ), ഇവിടെ നിന്നു നീക്കം ചെയ്യാൻ ഉദ്ദേശിക്കുന്ന പാറയുടെ അളവ് തുടങ്ങിയ വിവരങ്ങളടങ്ങിയ രേഖകൾ അംഗീകൃത എൻജിനീയറുടെ പ്ലാൻ സഹിതം മൈനിങ് ആൻഡ് ജിയോളജി വകുപ്പിലാണ് അപേക്ഷകർ നൽകേണ്ടത്. എന്നാൽ ഇൗ രേഖകളും നൽകണമെന്നാണു റവന്യു വകുപ്പ് നിർദേശിക്കുന്നത്. കൂടാതെ കുളം നിർമിക്കുന്നതു മൂലം ഇൗ സ്ഥലത്ത് എന്തെങ്കിലും പാരിസ്ഥിതിക ആഘാതമുണ്ടാകാൻ സാധ്യതയുണ്ടോയെന്നു പരിശോധിച്ചു റിപ്പോർട്ട് നൽകണമെന്ന് ആർഡിഒ ഓഫിസിൽ നിന്നു ഹസാഡ് അനലിസ്റ്റിനും നിർദേശം നൽകുന്നു.
രേഖകളെല്ലാം നൽകിയാലും എൻഒസിയിൽ തീരുമാനം വൈകുന്നതു പ്രതിസന്ധി സൃഷ്ടിക്കുന്നു. റവന്യു വകുപ്പിൽ നിന്നുൾപ്പെടെ ലഭിക്കുന്ന പല രേഖകൾക്കും 6 മാസം വരെയാണു കാലാവധിയുള്ളത്. ഇൗ കാലാവധി കഴിഞ്ഞാൽ വീണ്ടും ഇതേ രേഖകൾ സംഘടിപ്പിച്ചുനൽകണം. സങ്കീർണമായ നടപടിക്രമങ്ങളിലൂടെ റവന്യു വകുപ്പ് പട്ടയഭൂമിയിൽ പാറ പാെട്ടിച്ചുള്ള കുളം നിർമാണം തടസ്സപ്പെടുത്തുകയാണെന്ന് ആക്ഷേപമുണ്ട്. വേനൽ ശക്തമാകുംമുൻപ് കുളങ്ങളുടെ നിർമാണം പൂർത്തിയാക്കിയില്ലെങ്കിൽ ഇത്തവണയും ഏലം കൃഷിക്കു കനത്ത നഷ്ടമുണ്ടാകുമെന്നാണു കർഷകർ പറയുന്നത്. കഴിഞ്ഞ വേനലിൽ ജില്ലയിൽ 43,703 ഏക്കർ സ്ഥലത്തെ കൃഷിയാണു നശിച്ചത്. ഇതിൽത്തന്നെ 40,550 ഏക്കർ സ്ഥലത്തെ ഏലം കൃഷി ഉണങ്ങി നശിക്കുകയായിരുന്നു.