6,089 പേർ ചികിത്സ തേടി, ഡിസംബറിന്റെ തണുപ്പിലും ഇടുക്കി പനിച്ചൂടിൽ
തൊടുപുഴ ∙ ഡിസംബറിന്റെ തണുപ്പിലും ഇടുക്കി പനിച്ചൂടിൽ. വൈറൽ പനിയാണു ജില്ലയിൽ വ്യാപകം. ഡെങ്കിപ്പനിയും പലയിടങ്ങളിലും റിപ്പോർട്ട് ചെയ്യുന്നുണ്ട്. കോവിഡ് കേസുകളും വർധിച്ചുവരുന്ന സാഹചര്യത്തിൽ പനി ലക്ഷണങ്ങൾ നിസ്സാരമായി കാണരുതെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.വൈറൽ പനിയെത്തുടർന്ന് ജില്ലയിലെ സർക്കാർ

തൊടുപുഴ ∙ ഡിസംബറിന്റെ തണുപ്പിലും ഇടുക്കി പനിച്ചൂടിൽ. വൈറൽ പനിയാണു ജില്ലയിൽ വ്യാപകം. ഡെങ്കിപ്പനിയും പലയിടങ്ങളിലും റിപ്പോർട്ട് ചെയ്യുന്നുണ്ട്. കോവിഡ് കേസുകളും വർധിച്ചുവരുന്ന സാഹചര്യത്തിൽ പനി ലക്ഷണങ്ങൾ നിസ്സാരമായി കാണരുതെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. വൈറൽ പനിയെത്തുടർന്ന് ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ഇന്നലെ ചികിത്സ തേടിയത് 407 പേരാണ്. ഈ മാസം ഇതുവരെ 6,089 പേർ പനി ബാധിച്ച് ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയതായാണു ആരോഗ്യവകുപ്പിന്റെ കണക്ക്.
സ്വകാര്യ ആശുപത്രികളിലും ഹോമിയോ, ആയുർവേദം തുടങ്ങി ഇതര ചികിത്സാ വിഭാഗങ്ങളിലും എത്തിയവരുടെ എണ്ണം കൂടിയാകുമ്പോൾ പനിബാധിതരുടെ എണ്ണം ഇരട്ടിയിലേറെ വരും. പനി മാറിയാലും ചുമ, കഫക്കെട്ട് തുടങ്ങിയ പ്രശ്നങ്ങൾ പലരെയും അലട്ടുന്നുണ്ട്. കാലാവസ്ഥയിലെ മാറ്റമാണ് പനിബാധിതരുടെ എണ്ണം കൂടാൻ കാരണമെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. ഈ മാസം ജില്ലയിൽ 9 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ഇടവിട്ടുള്ള മഴയും കൊതുകു നശീകരണ പ്രവർത്തനങ്ങൾ മന്ദഗതിയിലായതും ഡെങ്കിപ്പനി വ്യാപനത്തിനു കാരണമായേക്കാമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
ജില്ലയിലെ കോവിഡ് കേസുകളിലും നേരിയ വർധനയുണ്ട്. ഇന്നലെ 11 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. നിലവിൽ 46 പേരാണ് കോവിഡ് പോസിറ്റീവായുള്ളത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആശുപത്രി ജീവനക്കാരും ആശുപത്രിയിലെത്തുന്നവരും മാസ്ക് ധരിക്കണമെന്നു നിർദേശമുണ്ട്. മാസ്ക് ധരിക്കുന്നതു കോവിഡിനൊപ്പം പലതരം രോഗങ്ങളെയും പ്രതിരോധിക്കാൻ സഹായിക്കുമെന്നു ഡോക്ടർമാർ പറയുന്നു.
മെഡിക്കൽ കോളജ് സജ്ജമെന്ന് അധികൃതർ
ചെറുതോണി ∙ ജില്ലയിൽ പകർച്ചപ്പനി അതിവേഗം പടരുമ്പോൾ അടിയന്തര സാഹചര്യം നേരിടാൻ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രി ഒരുങ്ങി കഴിഞ്ഞുവെന്നു അധികൃതർ. രോഗബാധിതർക്ക് അടിയന്തര ചികിത്സ നൽകാനുള്ള തയാറെടുപ്പുകൾ പൂർത്തിയായി. അവശ്യ മരുന്നുകളുടെ ലഭ്യതക്കുറവ് ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇക്കാര്യം ഉടൻ പരിഹരിക്കും. നവകേരള സദസ്സിനു എത്തിയ ആരോഗ്യവകുപ്പ് മന്ത്രിയുടെ മെഡിക്കൽ കോളജിൽ മിന്നൽ സന്ദർശനം നടത്തി റിപ്പോർട്ട് തേടിയതിന് ശേഷം നൽകിയ നിർദേശപ്രകാരം ഒപി വിഭാഗത്തിന്റെ പ്രവർത്തനം രാവിലെ 8 മുതൽ ആരംഭിച്ചു കഴിഞ്ഞു. നിലവിൽ ശരാശരി 1200 രോഗികൾ ഒപിയിൽ ചികിത്സ തേടി എത്തുന്നുണ്ട്.
വിദഗ്ധ ഡോക്ടർമാരില്ല
വിവിധ വകുപ്പുകളിൽ വേണ്ടത്ര വിദഗ്ധ ഡോക്ടർമാർ ഇല്ലാത്തത് മെഡിക്കൽ കോളജ് ആശുപത്രിയിൽ അധികൃതർക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്. ഒട്ടേറെ രോഗികൾ ദിവസേന എത്തുന്ന അസ്ഥിരോഗ വിഭാഗത്തിൽ ഏറെ നാളായി ഒരു ഡോക്ടർ മാത്രമാണ് ഉള്ളത്. തിരക്കേറിയ പല വകുപ്പുകളിലും ജൂനിയർ ഡോക്ടർമാരും ഹൗസ് സർജൻമാരും മാത്രമാണ് ഉള്ളത്. ഇതിനാൽ തന്നെ നിസ്സാര കാര്യത്തിനു ചികിത്സ തേടിയെത്തുന്നവരെ പോലും മറ്റ് ആശുപത്രികളിലേക്ക് റഫർ ചെയ്യേണ്ടി വരികയാണ്.
സൂപ്പർ സ്പെഷൽറ്റി വിഭാഗങ്ങൾ ആരംഭിക്കുകയും സ്പെഷൽറ്റി വിഭാഗങ്ങളിൽ കൂടുതൽ ഡോക്ടർമാരെ നിയമിക്കുകയും ചെയ്താൽ മാത്രമേ മെഡിക്കൽ കോളജ് ആശുപത്രി നിർധന രോഗികൾക്ക് പ്രയോജനകരമാകൂ. ഇതിനൊപ്പം ആവശ്യ മരുന്നുകളുടെ ലഭ്യതയും എല്ലായ്പോഴും ഉറപ്പു വരുത്തുകയും വേണം.