അടിമാലി∙ കൊച്ചി– ധനുഷ്കോടി ദേശീയ പാതയിൽ നേര്യമംഗലം വനമേഖലയിൽ വാഹനാപകടങ്ങൾ പെരുകുന്നു. ശനിയാഴ്ച രാത്രി 11 മണിയോടെ നേര്യമംഗലം റാണിക്കല്ലിന് സമീപം കെഎസ്ആർടിസി ഉൾപ്പെടെ 5 വാഹനങ്ങൾ കൂട്ടിയിടിച്ചു. മിനി ലോറി, കെഎസ്ആർടിസി, 2 ട്രാവലർ, ബൈക്ക് എന്നിവയാണ് കൂട്ടിയിടിച്ചത്. ഇവിടെയുണ്ടായ ഗതാഗതക്കുരുക്കിൽപെട്ടു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അടിമാലി∙ കൊച്ചി– ധനുഷ്കോടി ദേശീയ പാതയിൽ നേര്യമംഗലം വനമേഖലയിൽ വാഹനാപകടങ്ങൾ പെരുകുന്നു. ശനിയാഴ്ച രാത്രി 11 മണിയോടെ നേര്യമംഗലം റാണിക്കല്ലിന് സമീപം കെഎസ്ആർടിസി ഉൾപ്പെടെ 5 വാഹനങ്ങൾ കൂട്ടിയിടിച്ചു. മിനി ലോറി, കെഎസ്ആർടിസി, 2 ട്രാവലർ, ബൈക്ക് എന്നിവയാണ് കൂട്ടിയിടിച്ചത്. ഇവിടെയുണ്ടായ ഗതാഗതക്കുരുക്കിൽപെട്ടു കിടക്കുകയായിരുന്ന വാഹനങ്ങൾക്ക് പിന്നിൽ മിനി ലോറി ഇടിച്ചാണ് അപകടത്തിനു തുടക്കം. ഇതോടെ മുൻ‍പിലുണ്ടായിരുന്ന മറ്റ് 4 വാഹനങ്ങളിൽ പിറകിൽ കിടന്നിരുന്ന വാഹനങ്ങൾ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രികൻ വാഹനത്തിൽനിന്ന് തെറിച്ചു വീണെങ്കിലും നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.വെള്ളിയാഴ്ച വൈകിട്ട് നേര്യമംഗലം ചാക്കോച്ചി വളവിൽ മുൻപിൽ പോകുകയായിരുന്ന ടിപ്പർ ലോറിയെ മറികടക്കുന്നതിനിടെ കെഎസ്ആർടിസിക്കും ടിപ്പറിനും ഇടയിൽ കുരുങ്ങി കാർ പൂർണമായും തകർന്നു. 

ADVERTISEMENT

നേര്യമംഗലം ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയെ രാജാക്കാട് സ്വദേശികൾ സഞ്ചരിച്ചിരുന്ന കാർ മറികടക്കുന്നതിനിടെ എതിരെ വരികയായിരുന്ന കെഎസ്ആർടിസിയുമായും ലോറിയുമായും കൂട്ടിയിടിക്കുകയായിരുന്നു. ഇതിനിടയിലാണ് കാർ കുരുങ്ങിയത്. 

കൂടാതെ കഴിഞ്ഞ 2 ആഴ്ചയ്ക്കുള്ളിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുള്ള 8 അപകടങ്ങളും ഉണ്ടായിട്ടുണ്ട്. ഡ്രൈവർമാരുടെ അശ്രദ്ധയും അമിത വേഗവുമാണ് അപകടങ്ങൾ വർധിക്കാൻ കാരണമാകുന്നത്. ദേശീയ പാതയിൽ വാഹന വകുപ്പിന്റെയും ഹൈവേ പൊലീസിന്റെയും നിരീക്ഷണം ശക്തമാക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.