കെട്ടിടം പണി തുടങ്ങുന്നില്ലേ? വാ, വോളിബോൾ കളിക്കാം
നെടുങ്കണ്ടം∙ കെട്ടിടം പണി ആരംഭിക്കാത്ത നെടുങ്കണ്ടം അഗ്നിരക്ഷാസേനയുടെ സ്ഥലം കളിക്കളമായി ഉപയോഗപ്പെടുത്തി നാട്ടുകാർ. ഏറെ നാളുകളുടെ കാത്തിരിപ്പൊനൊടുവിലാണ് താലൂക്ക് ആസ്ഥാനമായ നെടുങ്കണ്ടത്ത് മിനി ഫയർ സ്റ്റേഷൻ അനുവദിച്ചത്. 2016 ഫെബ്രുവരി 29ന് ഉദ്ഘാടനം ചെയ്യപ്പെട്ട സേന ഇപ്പോഴും പ്രവർത്തിക്കുന്നത്

നെടുങ്കണ്ടം∙ കെട്ടിടം പണി ആരംഭിക്കാത്ത നെടുങ്കണ്ടം അഗ്നിരക്ഷാസേനയുടെ സ്ഥലം കളിക്കളമായി ഉപയോഗപ്പെടുത്തി നാട്ടുകാർ. ഏറെ നാളുകളുടെ കാത്തിരിപ്പൊനൊടുവിലാണ് താലൂക്ക് ആസ്ഥാനമായ നെടുങ്കണ്ടത്ത് മിനി ഫയർ സ്റ്റേഷൻ അനുവദിച്ചത്. 2016 ഫെബ്രുവരി 29ന് ഉദ്ഘാടനം ചെയ്യപ്പെട്ട സേന ഇപ്പോഴും പ്രവർത്തിക്കുന്നത് താൽക്കാലികമായി പഞ്ചായത്ത് അനുവദിച്ചു നൽകിയ കെട്ടിടത്തിലാണ്.
സ്വന്തമായി കെട്ടിടം പണിയാൻ 2 വർഷം മുൻപ് റവന്യു വകുപ്പ് 83 സെന്റ് സ്ഥലം സേനയ്ക്കു കൈമാറിയിരുന്നു. നെടുങ്കണ്ടം ടൗണിൽ ഗവ.ഹയർ സെക്കൻഡറി സ്കൂളിന് സമീപമുള്ള ഈ സ്ഥലം നാളുകളായി കാടുപിടിച്ച നിലയിലായിരുന്നു. കേന്ദ്രസർക്കാരിന്റെ 2022- 23 വർഷത്തെ ജൻവികാസ് പദ്ധതിയിൽ ഉൾപ്പെടുത്തി നെടുങ്കണ്ടം അഗ്നിരക്ഷാസേനയ്ക്ക് കെട്ടിടം അനുവദിക്കുമെന്ന അപേക്ഷ നിരസിച്ചതോടെയാണ് കെട്ടിടം പണി നീണ്ടുപോയത്.
ഈ വർഷത്തെ ബജറ്റിൽ ടോക്കൺ പദ്ധതിയായി ഇടം നേടിയ നെടുങ്കണ്ടം അഗ്നിരക്ഷാസേനയുടെ കെട്ടിട നിർമാണത്തിനായി 5 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതു വരെ കളിസ്ഥലമാക്കി ഉപയോഗപ്പെടുത്താനുള്ള സേനയുടെ അനുവാദം ലഭിച്ചതോടെയാണ് പ്രദേശവാസികൾ ഈ സ്ഥലത്ത് വോളിബോൾ കോർട്ട് പണിതിരിക്കുന്നത്.