പീരുമേട്ടിലുണ്ട് കാട്ടാന, കടുവ, പുലി, കരടി...
പീരുമേട് ∙ ജംക്‌ഷനു 4 കിലോമീറ്റർ ചുറ്റളവിൽ കാട്ടാനക്കൂട്ടം, കടുവ, പുലി, കരടി, കാട്ടുപോത്ത്, എന്നിവയുടെ സാന്നിധ്യം കടുത്ത ആശങ്ക ഉയർത്തുന്നു. വീട്ടുമുറ്റത്ത് വരെ വന്യമൃഗങ്ങൾ എത്തുന്ന അനുഭവം നാളിതു വരെ ഉണ്ടായിട്ടില്ലെന്നാണ് പതിറ്റാണ്ടുകളായി ഇവിടെ കഴിയുന്നവർ പറയുന്നത്. വന്യമൃഗശല്യം സംബന്ധിച്ചു പരാതി

പീരുമേട് ∙ ജംക്‌ഷനു 4 കിലോമീറ്റർ ചുറ്റളവിൽ കാട്ടാനക്കൂട്ടം, കടുവ, പുലി, കരടി, കാട്ടുപോത്ത്, എന്നിവയുടെ സാന്നിധ്യം കടുത്ത ആശങ്ക ഉയർത്തുന്നു. വീട്ടുമുറ്റത്ത് വരെ വന്യമൃഗങ്ങൾ എത്തുന്ന അനുഭവം നാളിതു വരെ ഉണ്ടായിട്ടില്ലെന്നാണ് പതിറ്റാണ്ടുകളായി ഇവിടെ കഴിയുന്നവർ പറയുന്നത്. വന്യമൃഗശല്യം സംബന്ധിച്ചു പരാതി അറിയിക്കുമ്പോൾ വനപാലകർ എത്തി പരിശോധിച്ചു മടങ്ങുക മാത്രമാണ് ഉണ്ടാകുന്നത്.
∙ കാട്ടാനക്കൂട്ടം: തിങ്കളാഴ്ച രാത്രി താന്നിപ്പള്ളിൽ മാത്യു, തങ്കച്ചൻ എന്നിവരുടെ വീട്ടുമുറ്റത്ത് 5 ആനകൾ അടങ്ങിയ സംഘമാണ് എത്തിയത്. വിളകൾ വ്യാപകമായി നശിപ്പിച്ചു. തോട്ടാപ്പുര, ട്രഷറി ക്വാർട്ടേഴ്സ് മുതൽ സർക്കാർ അതിഥിമന്ദിരം വരെയുള്ള ഭാഗത്ത് മാസങ്ങളായി ആനക്കൂട്ടം നാശം വിതയ്ക്കുന്നു.
∙ കടുവ: പീരുമേട് - പ്ലാക്കത്തടം റോഡിൽ പുലർച്ചെ നടക്കാൻ പോയ ആളാണ് കഴിഞ്ഞ മാസം കടുവയെ കണ്ടത്. റോഡിലേക്ക് കടുവ ചാടുന്നതു കണ്ട് ഇദ്ദേഹം പിന്തിരിഞ്ഞോടുകയായിരുന്നു.
∙ പുലി: ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ വളപ്പിലും മതിൽ കെട്ടിലും പുലിയുടെ കാൽപാദം കണ്ടെത്തി. വനംവകുപ്പ് നടത്തിയ പരിശോധനയിലാണ് ഇതു സ്ഥിരീകരിച്ചത്.
∙ കരടി: കഴിഞ്ഞ ദിവസം വാച്ച് ടവറിനു സമീപമാണ് ഓട്ടോറിക്ഷയുടെ മുന്നിലേക്ക് കരടി ചാടിയത്. ഓട്ടോറിക്ഷാ ഡ്രൈവർ വാഹനം നിർത്താൻ കൂട്ടാക്കിയില്ല. വെളിച്ചം അടിച്ചതിനെത്തുടർന്ന് കരടി ഓടിമറയുകയായിരുന്നു.
∙ മ്ലാവ്: തോട്ടാപ്പുര റോഡിൽ ബൈക്കിനു മുകളിലേക്ക് മ്ലാവ് ചാടിയതിനെത്തുടർന്ന് വീട്ടമ്മയുടെ തലയ്ക്കു സാരമായി പരുക്കേറ്റതും ഈയിടെയാണ്. പള്ളിയിൽ പോയ ശേഷം തിരികെ വീട്ടിലേക്കു മടങ്ങുന്നതിനിടെയാണ് സംഭവം. തിട്ടയിൽ നിന്നു ചാടിയ മ്ലാവ് വീട്ടമ്മയുടെ തലയിലേക്കാണു വീണത്.