ഇന്ന്, നാളെ, മറ്റന്നാൾ... തിരഞ്ഞെടുപ്പിലേക്ക് ഇനി 3 ദിവസം കൂടി
ചെറുതോണി ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ വിധിയെഴുതാൻ ഇനി 3 നാൾ. ജില്ലയിലെ 1003 പോളിങ് സ്റ്റേഷനുകളിലും അടിസ്ഥാനസൗകര്യം ഉറപ്പാക്കുമെന്നു കലക്ടർ ഷീബ ജോർജ്.മുഴുവൻ പോളിങ് സ്റ്റേഷനുകളിലും വോട്ടർമാർക്കു കുടിക്കുന്നതിനു ശുദ്ധജലം ലഭ്യമാക്കും. എല്ലാ പോളിങ് സ്റ്റേഷനുകളിലും വോട്ടർ സഹായ ബൂത്ത് ഒരുക്കും. വോട്ടർമാരെ

ചെറുതോണി ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ വിധിയെഴുതാൻ ഇനി 3 നാൾ. ജില്ലയിലെ 1003 പോളിങ് സ്റ്റേഷനുകളിലും അടിസ്ഥാനസൗകര്യം ഉറപ്പാക്കുമെന്നു കലക്ടർ ഷീബ ജോർജ്. മുഴുവൻ പോളിങ് സ്റ്റേഷനുകളിലും വോട്ടർമാർക്കു കുടിക്കുന്നതിനു ശുദ്ധജലം ലഭ്യമാക്കും. എല്ലാ പോളിങ് സ്റ്റേഷനുകളിലും വോട്ടർ സഹായ ബൂത്ത് ഒരുക്കും.
വോട്ടർമാരെ സഹായിക്കുന്നതിന് ഉദ്യോഗസ്ഥരുടെ സേവനമുണ്ടാകും. അംഗപരിമിതർക്ക് വീൽചെയർ, റാംപ്, സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം ശുചിമുറികൾ എന്നിവയും ഉറപ്പു വരുത്തും. പോളിങ് ബൂത്തിൽ വോട്ടർമാർക്കുള്ള നിർദേശങ്ങൾ നൽകുന്ന സൂചനാ ബോർഡുകൾ സ്ഥാപിക്കും.
ജില്ലയിൽ ഏറ്റവും കൂടുതൽ വോട്ടർമാരുള്ള പോളിങ് സ്റ്റേഷൻ ഇടുക്കി നിയോജക മണ്ഡലത്തിലെ രാജമുടി ക്രൈസ്റ്റ് കിങ് എൽപി സ്കൂളാണ്. 1503 വോട്ടർമാരാണ് ഇവിടെയുള്ളത്. ഏറ്റവും കുറവ് വോട്ടർമാരുള്ള പോളിങ് സ്റ്റേഷൻ പീരുമേട് നിയോജക മണ്ഡലത്തിലെ പച്ചക്കാനം അങ്കണവാടിയാണ്.
28 വോട്ടർമാർ മാത്രമേ ഇവിടെയുള്ളൂ. ജില്ലയിൽ വനിതാ ഉദ്യോഗസ്ഥർ നിയന്ത്രിക്കുന്ന 48 പിങ്ക് ബൂത്തുകൾ ഉണ്ട്. സ്ത്രീപ്രാതിനിധ്യം കൂടുതലുള്ള പോളിങ് ബൂത്തുകളാണു വനിതാ സൗഹൃദ പോളിങ് ബൂത്തുകൾ അല്ലെങ്കിൽ പിങ്ക് ബൂത്തുകളായി കണക്കാക്കുന്നത്. പോളിങ് ഉദ്യോഗസ്ഥർ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ വനിതകളായിരിക്കും. ജില്ലയിലെ 752 ബൂത്തുകളിൽ വെബ് കാസ്റ്റിങ് സൗകര്യം ഒരുക്കിയിട്ടുണ്ട്.
സ്ഥാനാർഥികൾ പ്രചാരണത്തിരക്കിൽ
∙ യുഡിഎഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസ് ദേവികുളത്തെ പൊതുപര്യടനം പൂർത്തിയാക്കി. ഇന്നലെ രാവിലെ പഴമ്പിള്ളിച്ചാലിൽ കെപിസിസി നിർവാഹക സമിതി അംഗം എ.പി.ഉസ്മാൻ വാഹനപര്യടനം ഉദ്ഘാടനം ചെയ്തു.
∙ എൽഡിഎഫ് സ്ഥാനാർഥി ജോയ്സ് ജോർജിന്റെ മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ മൂന്നാം ഘട്ട പൊതുപര്യടനം ഇന്നലെ പൂർത്തിയായി. ഇന്നു ദേവികുളം മണ്ഡലത്തിൽ പര്യടനം നടത്തും.
∙ ഇന്നലെ രാവിലെ കൊട്ടാക്കമ്പൂരിൽ നിന്ന് ആരംഭിച്ച, എൻഡിഎ സ്ഥാനാർഥി സംഗീത വിശ്വനാഥന്റെ പര്യടനം കോവിലൂർ, വട്ടവട മേഖലകളിലെത്തി. തൊടുപുഴയിൽ പ്രീതി നടേശൻ പങ്കെടുത്ത വനിതാസംഗമത്തിലും സ്ഥാനാർഥി പങ്കെടുത്തു.
∙ ഏറ്റവും കൂടുതൽ വോട്ടർമാരുള്ള പോളിങ് സ്റ്റേഷൻ രാജമുടി ക്രൈസ്റ്റ് കിങ് എൽപി സ്കൂൾ; ഏറ്റവും കുറവ് പച്ചക്കാനം അങ്കണവാടി
∙ ജില്ലയിലെ 752 ബൂത്തുകളിൽ വെബ് കാസ്റ്റിങ്