ജോയ്സിന്റെ ബൂത്തിൽ ഡീനിന് 28 വോട്ട് ഭൂരിപക്ഷം
ചെറുതോണി ∙ ഇടുക്കിയിലെ ഇടതുമുന്നണി സ്ഥാനാർഥി ജോയ്സ് ജോർജ് വോട്ട് ചെയ്ത ബൂത്തിൽ ഡീൻ കുര്യാക്കോസിന് 28 വോട്ടിന്റെ ഭൂരിപക്ഷം. വാഴത്തോപ്പ് പഞ്ചായത്തിലെ മുളകുവള്ളി അങ്കണവാടിയിലെ 88–ാം നമ്പർ ബൂത്തിൽ ജോയ്സ് ജോർജിനു 320 വോട്ട് ലഭിച്ചപ്പോൾ ഡീൻ കുര്യാക്കോസിനു 348 വോട്ടാണ് ലഭിച്ചത്. ഇവിടെ എൻഡിഎ സ്ഥാനാർഥി

ചെറുതോണി ∙ ഇടുക്കിയിലെ ഇടതുമുന്നണി സ്ഥാനാർഥി ജോയ്സ് ജോർജ് വോട്ട് ചെയ്ത ബൂത്തിൽ ഡീൻ കുര്യാക്കോസിന് 28 വോട്ടിന്റെ ഭൂരിപക്ഷം. വാഴത്തോപ്പ് പഞ്ചായത്തിലെ മുളകുവള്ളി അങ്കണവാടിയിലെ 88–ാം നമ്പർ ബൂത്തിൽ ജോയ്സ് ജോർജിനു 320 വോട്ട് ലഭിച്ചപ്പോൾ ഡീൻ കുര്യാക്കോസിനു 348 വോട്ടാണ് ലഭിച്ചത്. ഇവിടെ എൻഡിഎ സ്ഥാനാർഥി സംഗീത വിശ്വനാഥിന് 29 വോട്ടും ലഭിച്ചു. അതേസമയം, ജോയ്സിന്റെ വീടിരിക്കുന്ന വാഴത്തോപ്പ് പഞ്ചായത്തിലെ തടിയമ്പാട് 79 –ാം നമ്പർ ബൂത്തിലും ഡീൻ തന്നെയാണ് ലീഡ് ചെയ്തത്. ഇവിടെ ജോയ്സിന് 245 വോട്ട് ലഭിച്ചപ്പോൾ ഡീൻ കുര്യാക്കോസിന് 289 വോട്ട് ലഭിച്ചു. എൻഡിഎ സ്ഥാനാർഥി സംഗീത വിശ്വനാഥിന് ഇവിടെ 43 വോട്ട് ലഭിച്ചു.
എം.എം.മണിയുടെ ബൂത്തിൽ ഡീനിന് 15 വോട്ടിന്റെ ലീഡ്
രാജകുമാരി∙ എം.എം.മണി എംഎൽഎയുടെ ബൂത്തി യുഡിഎഫ് സ്ഥാനാർഥിക്ക് 15 വോട്ടിന്റെ ലീഡ് ലഭിച്ചു. ദേവികുളം മണ്ഡലത്തിലെ ബൈസൺവാലി പഞ്ചായത്തിൽ 169 -ാം ബൂത്തിലാണ് എം.എം. മണിക്ക് വോട്ടുള്ളത്. കഴിഞ്ഞ പാർലമെന്റ്, നിയമസഭ, തദ്ദേശ തിരഞ്ഞെടുപ്പുകളിൽ എൽഡിഎഫിന് മികച്ച ഭൂരിപക്ഷം ലഭിച്ച ബൂത്ത് ആണിത്. ഇത്തവണ ഡീൻ കുര്യാക്കോസിന് 235 വോട്ടും എൽഡിഎഫ് സ്ഥാനാർഥി ജോയിസ് ജോർജിന് 220 വോട്ടും ലഭിച്ചു.
പി.ജെ. ജോസഫിന്റെ ബൂത്തിൽ ഡീനിന് 334 വോട്ട് ഭൂരിപക്ഷം
തൊടുപുഴ ∙ കേരള കോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫിന്റെ വീട് ഉൾപ്പെടുന്ന ബൂത്തിൽ ഡീൻ കുര്യാക്കോസിന് 334 വോട്ടിന്റെ ലീഡ്. പുറപ്പുഴ ഗവ. എൽപിഎസിലെ 144 –ാം നമ്പർ ബൂത്തിൽ ഡീനിന് 434 വോട്ട് ലഭിച്ചു. ഇവിടെ രണ്ടാം സ്ഥാനത്ത് എൻഡിഎ സ്ഥാനാർഥി സംഗീത വിശ്വനാഥനാണ്. സംഗീതയ്ക്ക് 100 വോട്ട് ലഭിച്ചു. എൽഡിഎഫ് സ്ഥാനാർഥി ജോയ്സ് ജോർജിന് 73 വോട്ട് മാത്രമാണ് ലഭിച്ചത്.
സി.പി. മാത്യുവിന്റെ ബൂത്തിൽ ഡീനിന് 157 വോട്ട് ലീഡ്
ഡിസിസി പ്രസിഡന്റ് സി.പി.മാത്യു വോട്ട് ചെയ്ത മുതലക്കോടം സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിലെ 95–ാം നമ്പർ ബൂത്തിൽ ഡീൻ കുര്യാക്കോസിന് 157 വോട്ടിന്റെ ലീഡ് ലഭിച്ചു. ആകെ 298 വോട്ട് ലഭിച്ചു. ഇവിടെയും രണ്ടാം സ്ഥാനത്ത് എത്തിയത് എൻഡിഎ സ്ഥാനാർഥി സംഗീത വിശ്വനാഥനാണ്. സംഗീതയ്ക്ക് 141 വോട്ട് ലഭിച്ചു. മൂന്നാം സ്ഥാനത്ത് എത്തിയ എൽഡിഎഫ് സ്ഥാനാർഥി ജോയ്സ് ജോർജിന് 102 വോട്ട് മാത്രമാണ് കിട്ടിയത്.
സി.വി. വർഗീസിന്റെ ബൂത്തിൽ ഡീനിന് 139 വോട്ട് ലീഡ്
∙സിപിഎം ജില്ലാ സെക്രട്ടറി സി.വി.വർഗീസിന്റെ ബൂത്തിലും ഡീൻ കുര്യാക്കോസിനു ലീഡ്. കാമാക്ഷി പഞ്ചായത്തിലെ തങ്കമണിയിൽ 109–ാം നമ്പർ ബൂത്തിൽ ജോയ്സ് ജോർജിന് 238 വോട്ടുകൾ ലഭിച്ചപ്പോൾ ഡീൻ കുര്യാക്കോസിനു 377 വോട്ടുകളാണ് ലഭിച്ചത്. എൻഡിഎ സ്ഥാനാർഥിക്ക് ഇവിടെ 34 വോട്ടുകളാണു ലഭിച്ചത്.