വെറുപ്പിച്ച്, വിറപ്പിച്ച് ആഫ്രിക്കൻ ഒച്ചുകൾ; ലോകത്തെ 100 അക്രമിജീവി വർഗങ്ങളിൽ ഒന്ന്: ഭീഷണിയിൽ മുട്ടുകാട് മേഖല
രാജകുമാരി∙ ചിന്നക്കനാൽ പഞ്ചായത്തിലെ 1, 13 വാർഡുകളിൽപെടുന്ന മുട്ടുകാട് മേഖലയിൽ ആഫ്രിക്കൻ ഒച്ചുകൾ ജനജീവിതം ദുസ്സഹമാക്കുന്നു. ഏഴു വർഷമായി തുടരുന്ന ദുരിതം ഇപ്പോൾ സമീപ പഞ്ചായത്തുകളിലും ആശങ്ക പരത്തുന്നു.ഇപ്പോൾ രാജകുമാരി, ശാന്തൻപാറ, രാജാക്കാട് പഞ്ചായത്തുകളിലേക്കും വ്യാപിച്ചെന്നാണ് നാട്ടുകാർ പറയുന്നത്.

രാജകുമാരി∙ ചിന്നക്കനാൽ പഞ്ചായത്തിലെ 1, 13 വാർഡുകളിൽപെടുന്ന മുട്ടുകാട് മേഖലയിൽ ആഫ്രിക്കൻ ഒച്ചുകൾ ജനജീവിതം ദുസ്സഹമാക്കുന്നു. ഏഴു വർഷമായി തുടരുന്ന ദുരിതം ഇപ്പോൾ സമീപ പഞ്ചായത്തുകളിലും ആശങ്ക പരത്തുന്നു. ഇപ്പോൾ രാജകുമാരി, ശാന്തൻപാറ, രാജാക്കാട് പഞ്ചായത്തുകളിലേക്കും വ്യാപിച്ചെന്നാണ് നാട്ടുകാർ പറയുന്നത്. സർക്കാർ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ ആഫ്രിക്കൻ ഒച്ചുകൾ ഹൈറേഞ്ചിൽ വ്യാപിക്കുമെന്നാണ് ആശങ്ക.
വലിയ ശല്യക്കാരൻ
ലോകത്തെ 100 അക്രമിജീവി വർഗങ്ങളിൽ ഒന്നാണ് ആഫ്രിക്കൻ ഒച്ച്. 10 വർഷം മുൻപുവരെ ആഫ്രിക്കൻ ഒച്ചുകളെ കുറിച്ച് ഹൈറേഞ്ചിലെ കർഷകർക്കു കേട്ട് പരിചയം പോലുമുണ്ടായിരുന്നില്ല. വളരെ പെട്ടെന്നാണ് ഇവ പെറ്റു പെരുകി നാടിന്റെ സമാധാനാന്തരീക്ഷം തകർത്തത്. ഒരു ഒച്ച് 4 തവണയായി മണ്ണിനടിയിൽ 1500 മുട്ടകളിടും. 2 ആഴ്ചകാെണ്ട് മുട്ടകൾ വിരിഞ്ഞു പുതിയവ പുറത്തു വരും. ഒരു വർഷം മുൻപ് ചിന്നക്കനാൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ മുട്ടുകാട്ടിൽ ആഫ്രിക്കൻ ഒച്ചുകളെ പിടികൂടി നശിപ്പിക്കുന്ന പദ്ധതി നടപ്പാക്കിയിരുന്നു. എന്നാൽ പിടികൂടിയതിനെക്കാൾ കൂടുതൽ ഒച്ചുകൾ പിന്നീട് കാണപ്പെട്ടു.
സർവത്ര നശിപ്പിക്കും
ആഫ്രിക്കൻ ഒച്ചുകൾ കൂട്ടത്തോടെയെത്തി പച്ചക്കറികൾ, ഏലത്തിന്റെ ഇല, പൂവ് എന്നിവയും തിന്നു നശിപ്പിക്കുന്നതാണു ഹൈറേഞ്ചിലെ പ്രധാന പ്രശ്നമെങ്കിലും ഇപ്പോൾ ശുദ്ധജല സ്രോതസ്സുകളിലും ഇവയുടെ സാന്നിധ്യമുണ്ട്. ചത്ത ഒച്ചുകൾ രൂക്ഷഗന്ധമുണ്ടാക്കുന്നു. ഒച്ചുകൾ കുട്ടികളുടെ തലച്ചോറിനെ ബാധിക്കുന്ന ഇൗസ്നോഫിലിക് മെനഞ്ചൈറ്റിസ് എന്ന രോഗത്തിന്റെ വാഹകരാണെന്നു വിദഗ്ധർ പറയുന്നു.ഒച്ചിനെ സ്പർശിച്ചാൽ ദേഹത്ത് ചാെറിച്ചിലും വ്രണങ്ങളും ഉണ്ടാകാറുണ്ട്.
നിയന്ത്രിക്കാം
തുരിശും പുകയിലയും ചേർത്ത മിശ്രിതം ഉപയോഗിക്കുന്നതിലൂടെ ആഫ്രിക്കൻ ഒച്ചുകളെ നശിപ്പിക്കാമെന്നു മുട്ടുകാട്ടിലെ കർഷകർ കണ്ടെത്തിയിട്ടുണ്ട്. ബോർഡോ മിശ്രിതവും കുമ്മായവും ഉപയോഗിച്ചും ഒച്ച് ശല്യം നിയന്ത്രിക്കാം. ഉപ്പൻ (ചെമ്പോത്ത്) ഒച്ചുകളെ തിന്നാറുണ്ട്. പക്ഷേ, ഇതു കാെണ്ടുമാത്രം നിയന്ത്രണമാകുന്നില്ല. ഒച്ചിന് ഒളിച്ചിരിക്കാനുള്ള സ്ഥലങ്ങൾ നശിപ്പിക്കുക, വീടും പരിസരവും വൃത്തിയായും സൂക്ഷിക്കുക എന്നതും പ്രധാനമാണ്. ഒച്ചുകളുടെ സാന്നിധ്യമുള്ള സ്ഥലങ്ങളിൽ വാഹനങ്ങൾ നിർത്തിയിടുമ്പോൾ ഇവ പറ്റിപ്പിടിക്കുന്നില്ലെന്ന് ഉറപ്പാക്കണം