തൊടുപുഴ ∙ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ‘ഹർ ഘർ തിരംഗ’ യജ്ഞത്തിന്റെ ഭാഗമായി ജില്ലയിലെ പോസ്റ്റൽ വകുപ്പ് വിതരണം ചെയ്തത് 2000 ദേശീയ പതാകകൾ. കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയം തയാറാക്കിയ പതാകകളാണ് പോസ്റ്റ് ഓഫിസുകളിൽ നിന്നു നേരിട്ടു വിൽപന നടത്തിയത്. 25 രൂപയാണു വില. 70 സെന്റി മീറ്റർ നീളവും 50 സെന്റി മീറ്റർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൊടുപുഴ ∙ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ‘ഹർ ഘർ തിരംഗ’ യജ്ഞത്തിന്റെ ഭാഗമായി ജില്ലയിലെ പോസ്റ്റൽ വകുപ്പ് വിതരണം ചെയ്തത് 2000 ദേശീയ പതാകകൾ. കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയം തയാറാക്കിയ പതാകകളാണ് പോസ്റ്റ് ഓഫിസുകളിൽ നിന്നു നേരിട്ടു വിൽപന നടത്തിയത്.

25 രൂപയാണു വില. 70 സെന്റി മീറ്റർ നീളവും 50 സെന്റി മീറ്റർ വീതിയുമുണ്ട്. കോട്ടൺ തുണിയിൽ തയാറാക്കിയ ഈ പതാകകൾ സ്കൂളുകളിലും വീടുകളിലും സ്ഥാപനങ്ങളിലും ഉയർത്താൻ മതിയാകും. ന്യൂഡൽഹി, സൂറത്ത് എന്നിവിടങ്ങളിൽ നിന്നാണ് പതാക എത്തിക്കുന്നത്. ഇന്നലെ വരെ ഹെഡ് പോസ്റ്റ് ഓഫിസിൽ നിന്ന് ആവശ്യക്കാർക്കു പതാക വിതരണം ചെയ്തതായി ജീവനക്കാർ പറഞ്ഞു.

ADVERTISEMENT

കടകളിലും പതാക വിതരണം തകൃതി
നഗരത്തിലെ കടകൾ കേന്ദ്രീകരിച്ചും വിവിധ വലുപ്പത്തിലുമുള്ള പതാകകൾ ലഭ്യമാണ്. പോക്കറ്റ് പതാക മുതൽ വലിയ ഫ്ലാഗ് വരെ കടകളിലുണ്ട്. 2, 5, 10 രൂപ വിലയുള്ള പോക്കറ്റ് പതാകയ്ക്കും 3 രൂപയുടെ തലയിൽ വയ്ക്കുന്ന തൊപ്പി പതാകയ്ക്കുമാണ് ആവശ്യക്കാർ ഏറെ.കൂടാതെ 20 രൂപയുടെ വാഹനങ്ങളിൽ വയ്ക്കുന്ന പതാകയുമുണ്ട്. എറണാകുളത്തു നിന്നാണു പതാകകൾ എത്തുന്നത്. ഇന്നും നാളെയുമായി ആവശ്യക്കാർ കൂടുമെന്ന് നഗരത്തിലെ കടയുടമയായ ആലീസ് സൈമൺ പറഞ്ഞു.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
∙ കോട്ടൺ, പോളിയസ്റ്റർ, കമ്പിളി, സിൽക്ക്, ഖാദിത്തുണി എന്നിവ ഉപയോഗിച്ചു കൈകൊണ്ടു നൂൽക്കുന്നതോ നെയ്തതോ മെഷീനിൽ നിർമിച്ചതോ ആയ ദേശീയ പതാകയാണ് ഉപയോഗിക്കേണ്ടത്. 
∙ ദേശീയ പതാക ദീർഘചതുരാകൃതിയിലായിരിക്കണം. ഏതു വലുപ്പവും ആകാം, എന്നാൽ പതാകയുടെ നീളവും ഉയരവും (വീതി) തമ്മിലുള്ള അനുപാതം 3:2 ആയിരിക്കണം. 
∙ പതാക പ്രദർശിപ്പിക്കുമ്പോഴെല്ലാം ആദരവോടെയും വ്യക്തതയോടെയുമാകണം സ്ഥാപിക്കേണ്ടത്. കേടുപാടുള്ളതോ വൃത്തിയില്ലാത്തതോ കീറിയതോ ആയ പതാക ഉയർത്താൻ പാടില്ല. മറ്റേതെങ്കിലും പതാകയ്ക്കൊപ്പം ഒരേസമയം ഒരു കൊടിമരത്തിൽ ദേശീയ പതാക ഉയർത്താൻ പാടില്ല.

ADVERTISEMENT

∙ തലതിരിഞ്ഞ രീതിയിൽ ദേശീയ പതാക പ്രദർശിപ്പിക്കരുത്. തോരണം, റോസെറ്റ് തുടങ്ങിയ അലങ്കാര രൂപത്തിൽ ഉപയോഗിക്കരുത്. പതാക തറയിലോ നിലത്തോ തൊടാൻ അനുവദിക്കരുത്. പതാകയിൽ എഴുത്തുകൾ പാടില്ല. 
∙ കെട്ടിടങ്ങളുടെ മുൻവശത്തോ ജനൽപാളിയിലോ ബാൽക്കണിയിലോ തിരശ്ചീനമായി ദേശീയ പതാക പ്രദർശിപ്പിക്കുമ്പോൾ കുങ്കുമനിറം ദണ്ഡിന്റെ അറ്റത്ത് വരത്തക്കവിധമാണ് കെട്ടേണ്ടത്.
∙ രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ഗവർണർമാർ തുടങ്ങി ഫ്ലാഗ് കോഡിൽ പരാമർശിച്ചിരിക്കുന്ന വിശിഷ്ട വ്യക്തികളുടേതൊഴികെ ഒരു വാഹനത്തിലും പതാക ഉയർത്താൻ പാടില്ല. 

സ്വാതന്ത്ര്യദിന പരേഡ് ഐഡിഎ ഗ്രൗണ്ടിൽ 
തൊടുപുഴ ∙ രാജ്യത്തിന്റെ 78-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി നാളെ രാവിലെ 9ന് ഇടുക്കി ഐഡിഎ ഗ്രൗണ്ടിൽ മന്ത്രി റോഷി അഗസ്റ്റിൻ പതാക ഉയർത്തി അഭിവാദ്യം സ്വീകരിക്കും. പൊലീസ്, എക്സൈസ്, വനം വകുപ്പ്, എൻഡിആർഎഫ്, എൻസിസി സീനിയർ ആൻഡ് ജൂനിയർ ഡിവിഷൻ,

ADVERTISEMENT

സ്കൗട്സ് ആൻഡ് ഗൈഡ്സ്, സ്റ്റുഡന്റ് പൊലീസ് കെഡറ്റ്സ് തുടങ്ങിയ 20 പ്ലറ്റൂണുകൾ പരേഡിൽ അണിനിരക്കും. പ്ലാസ്റ്റിക് കൊണ്ടു നിർമിച്ച ദേശീയപതാകയുടെ നിർമാണം, വിതരണം, വിൽപന, ഉപയോഗം എന്നിവ സർക്കാർ നിരോധിച്ചിട്ടുണ്ട്. ആഘോഷങ്ങളിലുടനീളം ഹരിത പ്രോട്ടോക്കോൾ കർശനമായി പാലിക്കും.