മൂന്നാർ∙ മൂന്നാറിന് അനുവദിച്ച മൾട്ടി സ്പെഷ്യൽറ്റി ആശുപത്രി യാഥാർഥ്യമാകുന്നു. 78.25 കോടി രൂപ ചെലവിൽ ആശുപത്രി നിർമിക്കാനായി ഭൂമി വിട്ടു നൽകി റവന്യു വകുപ്പ് ഉത്തരവിറക്കി. ദേവികുളം സാമൂഹികാരോഗ്യ കേന്ദ്രത്തിനു സമീപമുളള 5 ഏക്കർ (1.9818 ഹെക്ടർ) ഭൂമിയാണ് ഉടമസ്ഥാവകാശവും നിയന്ത്രണാധികാരവും റവന്യു വകുപ്പിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൂന്നാർ∙ മൂന്നാറിന് അനുവദിച്ച മൾട്ടി സ്പെഷ്യൽറ്റി ആശുപത്രി യാഥാർഥ്യമാകുന്നു. 78.25 കോടി രൂപ ചെലവിൽ ആശുപത്രി നിർമിക്കാനായി ഭൂമി വിട്ടു നൽകി റവന്യു വകുപ്പ് ഉത്തരവിറക്കി. ദേവികുളം സാമൂഹികാരോഗ്യ കേന്ദ്രത്തിനു സമീപമുളള 5 ഏക്കർ (1.9818 ഹെക്ടർ) ഭൂമിയാണ് ഉടമസ്ഥാവകാശവും നിയന്ത്രണാധികാരവും റവന്യു വകുപ്പിൽ നിലനിർത്തി ഉപയോഗവും കൈവശാനുഭവവും ആരോഗ്യ വകുപ്പിനു കൈമാറി സർക്കാർ ഉത്തരവിറക്കിയത്.

കെഡിഎച്ച് വില്ലേജിലെ സർവേ നമ്പർ 20/1ൽ പെട്ടതും നിലവിൽ സാമൂഹികാരോഗ്യകേന്ദ്രം പ്രവർത്തിക്കുന്നതുമായ ഭൂമിക്കു സമീപത്തായാണു വർഷങ്ങൾക്കു മുൻപ് സർക്കാർ പ്രഖ്യാപിച്ച മൂന്നാർ ഗവ. മൾട്ടി സ്പെഷ്യൽറ്റി ആശുപത്രി സ്ഥാപിക്കുന്നത്. കിഫ്ബിയുടെ സഹകരണത്തോടെ ആശുപത്രി നിർമിക്കാനാണു സർക്കാർ ഉത്തരവിട്ടിരിക്കുന്നത്.

ADVERTISEMENT

വർഷങ്ങളായി കാടുകയറി കിടന്നിരുന്ന ഭൂമിയിൽ കിഫ്‌ബി, വിവിധ വകുപ്പുകളിൽ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ പരിശോധനകൾ നടത്തി മൾട്ടി സ്പെഷ്യൽറ്റി ആശുപത്രി കെട്ടിടങ്ങൾ നിർമിക്കാൻ അനുയോജ്യമെന്ന് കണ്ടെത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. തുടർന്നാണു ലാൻഡ് റവന്യു കമ്മിഷണർ, ആരോഗ്യ വകുപ്പ് ഡയറക്ടർ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ ഭൂമി കൈമാറാൻ തീരുമാനമായത്.

20.92 കോടി രൂപയാണു ഭൂമിയുടെ അടിസ്ഥാന വിലയായി സർക്കാർ കണക്കാക്കിയിരിക്കുന്നത്. പദ്ധതിക്കു ഗവർണറുടെ അനുമതി ലഭിച്ചതോടെ കെട്ടിടങ്ങൾ നിർമിക്കുന്നത് ഉൾപ്പെടെയുള്ള മറ്റു നടപടികളിലേക്ക് ആരോഗ്യ വകുപ്പ് കടന്നു. തോട്ടം, ആദിവാസി മേഖലകൾ ഉൾപ്പെടുന്ന മൂന്നാർ മേഖലയുടെ പതിറ്റാണ്ടുകളായുള്ള ആവശ്യമാണ് ഇതോടെ യാഥാർഥ്യമാകുന്നത്.നിലവിൽ കോട്ടയം, കൊച്ചി, തേനി എന്നിവിടങ്ങളിലെത്തിയാണു മേഖലയിലുള്ള രോഗികൾ വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നത്.

English Summary:

After years of anticipation, Munnar is finally getting its much-needed multi-specialty hospital. The government has allocated land and secured funding, paving the way for improved healthcare access for residents and promoting medical tourism in the region.