ചോക്കലേറ്റിന് മധുരം; കൊക്കോ വില ഉയരുന്നു
അടിമാലി ∙ 6 മാസം മുൻപ് 1000 പിന്നിട്ട കൊക്കോ പരിപ്പ് വില 200ലേക്ക് കൂപ്പുകുത്തിയ ശേഷം വീണ്ടും ഉയരുന്നു. കൊക്കോ പരിപ്പിനു ജില്ലയിൽ കൂടുതൽ വില ലഭിക്കുന്ന മുരിക്കാശേരിയിൽ 580 രൂപയും അടിമാലിയിൽ 560 രൂപയുമാണ് ഇന്നലത്തെ വില. എന്നാൽ കട്ടപ്പനയിൽ 490 വരെയാണ് കഴിഞ്ഞ ദിവസങ്ങളിലെ വിലനിലവാരം. മുൻ വർഷങ്ങളിൽ ഇതേ

അടിമാലി ∙ 6 മാസം മുൻപ് 1000 പിന്നിട്ട കൊക്കോ പരിപ്പ് വില 200ലേക്ക് കൂപ്പുകുത്തിയ ശേഷം വീണ്ടും ഉയരുന്നു. കൊക്കോ പരിപ്പിനു ജില്ലയിൽ കൂടുതൽ വില ലഭിക്കുന്ന മുരിക്കാശേരിയിൽ 580 രൂപയും അടിമാലിയിൽ 560 രൂപയുമാണ് ഇന്നലത്തെ വില. എന്നാൽ കട്ടപ്പനയിൽ 490 വരെയാണ് കഴിഞ്ഞ ദിവസങ്ങളിലെ വിലനിലവാരം. മുൻ വർഷങ്ങളിൽ ഇതേ സമയത്ത് കിലോഗ്രാമിന് 220 വരെയാണ് വില ലഭിച്ചിരുന്നത്.
രാജ്യാന്തര മാർക്കറ്റിൽ കൊക്കോ പരിപ്പിന്റെ ദൗർലഭ്യമാണ് വില വർധനയ്ക്ക് കാരണമെന്നാണ് വ്യാപാരികൾ പറയുന്നത്. കാംകോ, കാഡ്ബറി ഉൾപ്പെടുന്ന കമ്പനികൾക്കു പുറമേ ചെറുകിട ചോക്ലേറ്റ് കമ്പനികളും വിപണി കയ്യടക്കിയതോടെയാണ് വില കുതിച്ചുയരുന്നത്. കാലാവസ്ഥ വ്യതിയാനവും വന്യമൃഗ ശല്യവും കാരണം ഉൽപാദനം 50 ശതമാനത്തിലേറെ കുറഞ്ഞിട്ടുണ്ട്.
കുരങ്ങ്, അണ്ണാൻ, മരപ്പട്ടി ശല്യം
കുരങ്ങ്, അണ്ണാൻ, മരപ്പട്ടി ശല്യം കൊക്കോ കർഷകരുടെ പ്രതീക്ഷകൾക്ക് വിലങ്ങുതടിയായി മാറുകയാണ്. അടിമാലി മേഖലയിലാണ് കുരങ്ങ് ശല്യം കൂടുതലായി കാണുന്നത്. ഡസൻ കണക്കായ കുരങ്ങുകൾ കൊക്കോ തോട്ടത്തിലെത്തി മൂപ്പെത്തിയ കായ്കൾ ഭക്ഷിക്കുന്നതോടൊപ്പം ശേഷിക്കുന്നവ നശിപ്പിക്കുകയും ചെയ്യുന്നു. കട്ടപ്പന ഉൾപ്പെടെയുള്ള മറ്റ് പ്രദേശങ്ങളിൽ അണ്ണാൻ ശല്യമാണ് കൃഷിക്കാർക്ക് വിനയായി മാറുന്നത്. മരപ്പട്ടി ശല്യവും കൂടി വരികയാണ്.