പച്ച ഏലയ്ക്ക മോഷണം തുടരുന്നു; കഴിഞ്ഞ ദിവസം കവർന്നത് കവർന്നത് 2 ചാക്ക് ഏലയ്ക്ക
നെടുങ്കണ്ടം ∙ തുടർച്ചയായ കെടുതികൾക്കു ശേഷം ഏലം കർഷകരുടെ ഉറക്കം നഷ്ടപ്പെടുത്തി പച്ച ഏലയ്ക്കയുടെ മോഷണം പതിവാകുന്നു.പ്രധാന ഉൽപാദന മേഖലകളായ പാമ്പാടുംപാറ, നെടുങ്കണ്ടം, ഉടുമ്പൻചോല, രാജാക്കാട് മേഖലകളിലെല്ലാം മോഷണം തുടരുന്നു. ഏലക്കയ്ക്ക് ഭേദപ്പെട്ട വില ലഭിച്ചു തുടങ്ങിയതോടെ രാത്രി

നെടുങ്കണ്ടം ∙ തുടർച്ചയായ കെടുതികൾക്കു ശേഷം ഏലം കർഷകരുടെ ഉറക്കം നഷ്ടപ്പെടുത്തി പച്ച ഏലയ്ക്കയുടെ മോഷണം പതിവാകുന്നു. പ്രധാന ഉൽപാദന മേഖലകളായ പാമ്പാടുംപാറ, നെടുങ്കണ്ടം, ഉടുമ്പൻചോല, രാജാക്കാട് മേഖലകളിലെല്ലാം മോഷണം തുടരുന്നു. ഏലക്കയ്ക്ക് ഭേദപ്പെട്ട വില ലഭിച്ചു തുടങ്ങിയതോടെ രാത്രി വിളവെടുക്കാനിറങ്ങുന്നവരുടെ എണ്ണവും കൂടി. പാകമായവ മാത്രം കൃത്യമായി വിളവെടുക്കുന്നതാണ് ഇപ്പോഴത്തെ മോഷ്ടാക്കളുടെ രീതിയെന്ന് കർഷകർ പറയുന്നു.
കൃത്യമായ തൂക്കമോ തെളിവുകളുമില്ലാതെ ആരോടു പരാതി പറയുമെന്നും കർഷകർക്കറിയില്ല. വിളവെടുത്ത ശേഷം ശേഖരിക്കുന്ന ഏലയ്ക്കയും കർഷകരുടെ കണ്ണു വെട്ടിച്ചു മോഷ്ടാക്കൾ കടത്തുന്നുണ്ട്. ഇന്നലെ ഉച്ചയോടെ മാവടിയിൽ നിന്നു 2 ചാക്ക് ഏലയ്ക്കയാണു മോഷ്ടാക്കൾ അപഹരിച്ചത്. വാൽപാറ എസ്റ്റേറ്റിൽ നിന്നു വിളവെടുത്ത ഏലയ്ക്ക ചാക്കുകളിലാക്കിയ ശേഷം വാഹനത്തിൽ കൊണ്ടുപോകുന്നതിനായി റോഡരികിൽ വച്ചിരുന്നു. എന്നാൽ റോഡരികിൽ വച്ചിരുന്ന ഏലയ്ക്ക എടുക്കാതെ തോട്ടത്തിന്റെ ഉള്ളിൽ വച്ചിരുന്ന 2 ചാക്ക് ഏലയ്ക്കയാണു മോഷ്ടാക്കൾ കടത്തിയത്.
ഈ സമയം തൊഴിലാളികളും സൂപ്പർവൈസർമാരും വിളവെടുക്കുന്ന സ്ഥലത്തായിരുന്നതിനാൽ മേഖലയെക്കുറിച്ച് വ്യക്തമായ അറിവുള്ളവരാകാം മോഷണത്തിനു പിന്നിലെന്നാണു നിഗമനം. സംഭവത്തിൽ നെടുങ്കണ്ടം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മോഷണം പതിവായതോടെ വ്യാപാരികളും ജാഗ്രതയിലാണ്. ഏലയ്ക്ക വിൽക്കാൻ എത്തുന്നവരെ കൃത്യമായി നിരീക്ഷിച്ചാണ് ഇപ്പോഴത്തെ വ്യാപാരം.