അപ്രോച്ച് റോഡിന് സംരക്ഷണ വേലി നിർമിക്കാൻ നടപടിയില്ല; ഇനിയും മരണങ്ങൾ ഉണ്ടാകണമെന്നാണോ?
അടിമാലി ∙ ബിഎസ്എൻഎൽ– കാംകോ റോഡിൽ പാലത്തിനോടു ചേർന്നുള്ള അപ്രോച്ച് റോഡിന് സംരക്ഷണ വേലി നിർമിക്കാൻ അധികൃതർ കൂട്ടാക്കാത്തത് അപകടങ്ങൾ വർധിക്കാൻ കാരണമായി. പാലത്തിനോടു ചേർന്നുള്ള വളവോടു കൂടിയ ഭാഗത്ത് 2 മീറ്ററോളം നീളത്തിൽ സംരക്ഷണ വേലി നിർമിച്ചിട്ടില്ല. സംരക്ഷണ വേലി ഇല്ലാത്ത ഭാഗത്തുനിന്ന് ബൈക്ക്

അടിമാലി ∙ ബിഎസ്എൻഎൽ– കാംകോ റോഡിൽ പാലത്തിനോടു ചേർന്നുള്ള അപ്രോച്ച് റോഡിന് സംരക്ഷണ വേലി നിർമിക്കാൻ അധികൃതർ കൂട്ടാക്കാത്തത് അപകടങ്ങൾ വർധിക്കാൻ കാരണമായി. പാലത്തിനോടു ചേർന്നുള്ള വളവോടു കൂടിയ ഭാഗത്ത് 2 മീറ്ററോളം നീളത്തിൽ സംരക്ഷണ വേലി നിർമിച്ചിട്ടില്ല. സംരക്ഷണ വേലി ഇല്ലാത്ത ഭാഗത്തുനിന്ന് ബൈക്ക് തോട്ടിലേക്ക് മറിഞ്ഞ് കഴിഞ്ഞ ഫെബ്രുവരിയിൽ അടിമാലിയിലെ സ്റ്റുഡിയോ നടത്തി വന്നിരുന്ന ചാറ്റുപാറ ചിറ്റടിച്ചാലിൽ പ്രിൻസ് മരിച്ചിരുന്നു. ഇതോടെ ഇവിടെ സംരക്ഷണ വേലി വേണമെന്ന ആവശ്യം വീണ്ടും ശക്തമാണെങ്കിലും നടപടി സ്വീകരിക്കാൻ അധികൃതർ കൂട്ടാക്കിയിട്ടില്ല. ഒന്നര പതിറ്റാണ്ടു മുൻപാണ് അന്നത്തെ എംഎൽഎ എസ്.രാജേന്ദ്രൻ മുൻകൈ എടുത്ത് ഇവിടെ പാലം നിർമിച്ചത്.
ബിഎസ്എൻഎൽ ജംക്‌ഷനിൽനിന്ന് 700 മീറ്റർ ദൂരമാണ് കാംകോ റോഡിലേക്കുള്ളത്. ഇതിൽ അപകടം നടന്ന പാലത്തിന് സമീപം വരെ വർഷകാലത്ത് വൻതോതിൽ വെള്ളമൊഴുകുന്ന തോടാണ്. ഇവിടെയും സംരക്ഷണ വേലി നിർമിക്കാൻ ബന്ധപ്പെട്ടവർ കൂട്ടാക്കിയിട്ടില്ല. അടിമാലി– മന്നാങ്കാല റോഡിനെ കാംകോ –കോയിക്കക്കുടിയുമായി കുറഞ്ഞ ദൂരത്തിൽ ബന്ധിപ്പിക്കുന്ന അടിമാലി പഞ്ചായത്തിന്റെ അധീനതയിലുള്ള റോഡാണിത്. ചിന്നപ്പാറ ആദിവാസി മേഖലയിൽനിന്നുള്ളവർ ഇതുവഴിയാണ് അടിമാലിയിൽ എത്തുന്നത്.
ഇതോടൊപ്പം ടൗണിലെ തിരക്ക് ഒഴിവാക്കി കോയിക്കക്കുടി, വിശ്വദീപ്തി, ചാറ്റുപാറ മേഖലയിലേക്കുള്ള വാഹന യാത്രികരും കൂടുതലായി റോഡ് ഉപയോഗിക്കുന്നുണ്ട്. ഇത്തരം സാഹചര്യത്തിൽ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.