വിദ്യാർഥി സംഘത്തെ ആനക്കൂട്ടം ഓടിച്ചു, 500 മീറ്ററോളം പിൻതുടർന്നു; രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടു മാത്രം
ശ്രീകണ്ഠപുരം∙പൈതൽമലയുടെ മുകളിലെത്തി താഴേക്ക് ഇറങ്ങുമ്പോൾ വഴിയിൽ കാട്ടാനക്കൂട്ടം. 8 വിദ്യാർഥികളും വനം വകുപ്പ് ജീവനക്കാരനും രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടു മാത്രം. കാട്ടിലൂടെ നടക്കുമ്പോൾ ഇവർ കാട്ടാനക്കൂട്ടത്തിന്റെ 5 മീറ്റർ അടുത്തു വരെ എത്തി.ഓടിയടുത്ത ആനക്കൂട്ടം 500 മീറ്ററോളം ഇവരെ പിൻതുടർന്നു.

ശ്രീകണ്ഠപുരം∙പൈതൽമലയുടെ മുകളിലെത്തി താഴേക്ക് ഇറങ്ങുമ്പോൾ വഴിയിൽ കാട്ടാനക്കൂട്ടം. 8 വിദ്യാർഥികളും വനം വകുപ്പ് ജീവനക്കാരനും രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടു മാത്രം. കാട്ടിലൂടെ നടക്കുമ്പോൾ ഇവർ കാട്ടാനക്കൂട്ടത്തിന്റെ 5 മീറ്റർ അടുത്തു വരെ എത്തി.ഓടിയടുത്ത ആനക്കൂട്ടം 500 മീറ്ററോളം ഇവരെ പിൻതുടർന്നു. കുറേക്കാലമായി അടഞ്ഞു കിടക്കുകയായിരുന്ന പൈതൽമല സന്ദർശിക്കാനായി പോയതായിരുന്നു വിദ്യാർഥികൾ.
വനംവകുപ്പിന്റെ അനുമതി വാങ്ങിയതിനു ശേഷം ജീവനക്കാരനേയും കൂട്ടിയായിരുന്നു സംഘം മലയിലേക്ക് പോയത്.മലമുകളിൽ എത്തി മടങ്ങുമ്പോഴായിരുന്നു ആനക്കൂട്ടത്തിന്റെ മുന്നിൽ ചാടിയത്. കൂടെ ഉണ്ടായിരുന്ന വനംവകുപ്പ് ജീവനക്കാരന്റെ സമയോചിതമായ ഇടപെടൽ കാരണമാണ് ജീവൻ തിരിച്ചു കിട്ടിയത്.മലയിൽ നിന്നും വനത്തിലൂടെ 5 കിലോമീറ്റർ ഓടി മൂന്നാംകൂപ്പ് വഴിയാണ് ഇവർ പുറത്തെത്തിയത്. മാസങ്ങളായി 2 കുഞ്ഞുങ്ങൾ ഉൾപ്പെടുന്ന 5 അംഗ ആനക്കൂട്ടം ഈ പ്രദേശത്തുണ്ട്.
ആനകളെ കാണുകയാണെങ്കിൽ സ്വീകരിക്കേണ്ട മുൻ കരുതലുകൾ വനംവകുപ്പുകാർ ഇവർക്ക് വ്യക്തമക്കി കൊടുത്തിരുന്നു. രാവിലെ 11നാണ് സംഘം മലയിൽ എത്തിയത്. 3 മണിക്കൂറോളം അവിടെ ചെലവിട്ടതിനു ശേഷമായിരുന്നു മടങ്ങിയത്.മൺസൂൺ കാലത്ത് ഇവിടെ സ്ഥിരമായി ആനക്കൂട്ടം എത്താറുണ്ടായിരുന്നെന്ന് പറയുന്നു.
ഒന്നരവർഷമായി ഇടയ്ക്കിടെ ലോക് ഡൗൺ ഉണ്ടാകുന്നത് കൊണ്ട് ഇവിടെ ആൾപെരുമാറ്റം കുറവാണ്. എല്ലാ തരം മൃഗങ്ങളും അത് കൊണ്ട് സ്ഥലത്ത് വിഹരിക്കുന്നതായി പറയുന്നു. മല കയറാൻ എത്തുന്നവർ എല്ലാവിധ ജാഗ്രതയും പാലിക്കണമെന്ന് വനംവകുപ്പ് മുന്നറിയിപ്പ് നൽകി.