ഭീതിയിലാഴ്ത്തി അജ്ഞാതജീവി; പുലിയെന്ന് സൂചന
വെള്ളോറ ∙ പുലിഭീതി നിലനിൽക്കുന്ന വെള്ളോറയിൽ പുലിയെന്നു കരുതുന്ന അജ്ഞാതജീവി കൂട്ടിൽക്കയറി ആട്ടിൻകുട്ടിയെ കടിച്ചുകൊന്നു. മറ്റൊരു ആടിനെ പരുക്കേൽപിച്ചു. 2 ദിവസം മുൻപു സമീപത്തെ കക്കറ കരിമണലിൽ വളർത്തുനായയെ കടിച്ചുകൊന്നിരുന്നു. വനം വകുപ്പിന്റെ പ്രാഥമിക പരിശോധനയിൽ പുലിയാണെന്നാണു സൂചന. വെള്ളോറ അറക്കാൽപാറ

വെള്ളോറ ∙ പുലിഭീതി നിലനിൽക്കുന്ന വെള്ളോറയിൽ പുലിയെന്നു കരുതുന്ന അജ്ഞാതജീവി കൂട്ടിൽക്കയറി ആട്ടിൻകുട്ടിയെ കടിച്ചുകൊന്നു. മറ്റൊരു ആടിനെ പരുക്കേൽപിച്ചു. 2 ദിവസം മുൻപു സമീപത്തെ കക്കറ കരിമണലിൽ വളർത്തുനായയെ കടിച്ചുകൊന്നിരുന്നു. വനം വകുപ്പിന്റെ പ്രാഥമിക പരിശോധനയിൽ പുലിയാണെന്നാണു സൂചന.
വെള്ളോറ അറക്കാൽപാറ നീലിയാർ ഭഗവതിക്ഷേത്രത്തിനു സമീപത്തെ പന്തമാക്കൽ രവീന്ദ്രന്റെ വീട്ടിലെ ആടിനെയാണു കടിച്ചുകൊന്നത്. പുലർച്ചെ 2.30ന് ആണ് സംഭവം. ആടിന്റെ കരച്ചിൽ കേട്ട് നോക്കിയപ്പോഴാണു രക്തം വാർന്നനിലയിൽ ചത്തുകിടക്കുന്നതു കണ്ടത്. വീട്ടുകാർ ശബ്ദമുണ്ടാക്കി കൂടിനു സമീപം എത്തിയപ്പോഴേക്കും അജ്ഞാതജീവി കടന്നുകളഞ്ഞു. പരിസരവാസികളെത്തി പരിശോധിച്ചെങ്കിലും ജീവിയെ കണ്ടെത്താനായില്ല.
പരിശോധന നടത്തിയ വനംവകുപ്പ് പുലിയാണെന്നു സൂചന നൽകി. പെരിങ്ങോം പൊലീസും സ്ഥലത്തെത്തി. 5 ആടുകളാണു കൂട്ടിലുണ്ടായിരുന്നത്. ചത്ത ആടിന്റെ കഴുത്തിൽ ആഴത്തിൽ മുറിവുണ്ട്. പരുക്കേറ്റ ആടിനും കഴുത്തിലാണു കടിയേറ്റത്. ആടുകളെ കടിച്ചുകൊണ്ടു പോകാൻ ശ്രമിച്ചെങ്കിലും കെട്ടിയിട്ടിരുന്നതിനാൽ കഴിഞ്ഞില്ല.
കൂടിനു വാതിലുണ്ടായിരുന്നില്ല. പുലിയുടേതെന്ന് സംശയിക്കുന്ന കാൽപാടുകൾ സമീപം കണ്ടതായി പറയുന്നു.രണ്ടാഴ്ചയോളമായി വെള്ളോറയിലും പരിസരങ്ങളിലും പുലിയുടേതെന്നു കരുതുന്ന അജ്ഞാതജീവിയുടെ സാന്നിധ്യം നിലനിൽക്കുന്നുണ്ട്.ആടിന്റെ ജഡം പോസ്റ്റ്മോർട്ടം ചെയ്തു. പരുക്കേറ്റ ആടിനു ചികിത്സ നൽകി.
രണ്ടാഴ്ചയായി ഭീഷണി; ഇന്ന് ഡ്രോൺ പരിശോധനഎരമം കുറ്റൂരിലെ അനിക്കം, കാര്യപ്പള്ളി, കായപ്പൊയിൽ ചെമ്പുല്ലാഞ്ഞി ഭാഗങ്ങളിൽ രണ്ടാഴ്ച മുൻപാണു അജ്ഞാതജീവിയെ നാട്ടുകാർ കണ്ടത്. വെള്ളോറ പൊതുശ്മശാനത്തിന്റെ സമീപത്തേക്ക് ജീവി പോകുന്നതാണ് ആദ്യം കണ്ടത്. ഇവിടെ പുലിയുടേതെന്നു സംശയിക്കുന്ന കാൽപാടുകളും കണ്ടെത്തിയിരുന്നു. പിന്നീട് വിവിധ സ്ഥലങ്ങളിൽ അജ്‍ഞാതജീവിയെ കാണ്ടു.
അനിക്കത്ത് വളർത്തുനായ്ക്കളെ കടിച്ചുകൊന്നനിലയിലും കണ്ടെത്തിയിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയെങ്കിലും പുലിയാണെന്ന് ഉറപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. പ്രദേശത്തു നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിരുന്നെങ്കിലും പുലിയുടെ ദൃശ്യം പതിഞ്ഞിരുന്നില്ല. കൂട് സ്ഥാപിക്കാനുള്ള നടപടിയും സ്വീകരിക്കുന്നുണ്ട്. ഇന്നു രാവിലെ മുതൽ ആർആർടി സംഘം ഡ്രോൺ ക്യാമറ വച്ച് പരിശോധന നടത്തും.