ചെറുപുഴ∙ റബർ തോട്ടങ്ങളുടെ സംരക്ഷകനായി മലയോരത്തു എത്തിയ തോട്ടപ്പയർ ഇന്ന് മറ്റു കൃഷികളുടെ അന്തകനായി മാറി. നൈട്രജൻ സമൃദ്ധിക്കും മണ്ണൊലിപ്പ് തടയാനും കൃഷിയിടങ്ങളിലെ കളകൾ വളരുന്നത് തടയാനുമാണു കർഷകർ റബർ തോട്ടങ്ങളിൽ തോട്ടപ്പയർ നട്ടുപിടിപ്പിച്ചത്.എന്നാൽ വിദേശിയായ ഈ സസ്യത്തിന്റെ നീരാളിപ്പിടിത്തത്തിലാണു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെറുപുഴ∙ റബർ തോട്ടങ്ങളുടെ സംരക്ഷകനായി മലയോരത്തു എത്തിയ തോട്ടപ്പയർ ഇന്ന് മറ്റു കൃഷികളുടെ അന്തകനായി മാറി. നൈട്രജൻ സമൃദ്ധിക്കും മണ്ണൊലിപ്പ് തടയാനും കൃഷിയിടങ്ങളിലെ കളകൾ വളരുന്നത് തടയാനുമാണു കർഷകർ റബർ തോട്ടങ്ങളിൽ തോട്ടപ്പയർ നട്ടുപിടിപ്പിച്ചത്. എന്നാൽ വിദേശിയായ ഈ സസ്യത്തിന്റെ നീരാളിപ്പിടിത്തത്തിലാണു മലയോരത്തെ മറ്റു കാർഷിക വിളകൾ.

റബർ തോട്ടങ്ങളിൽ കാടു കയറുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണു കർഷകർ തോട്ടപ്പയർ നട്ടു പിടിപ്പിച്ചത്. തോട്ടപ്പയർ തോട്ടത്തിനു പുറത്തേക്ക് വളരുമ്പോൾ തന്നെ കർഷകർ നശിപ്പിക്കും. എന്നാൽ  കുട്ടികളെ പഠിപ്പിക്കാനും യാത്രാ സൗകര്യത്തിനുമായി ഒട്ടേറെ കുടുംബങ്ങളാണു മലമുകളിൽ നിന്നു സമീപ പ്രദേശങ്ങളിലേക്ക് താമസം മാറിയത്. ഇതോടെ പല കർഷകരും മലമുകളിലെ കൃഷികൾ ശ്രദ്ധിക്കാതെയായി. 

ADVERTISEMENT

ഇതോടെയാണു തോട്ടപ്പയർ പടർന്നു പന്തലിക്കാൻ തുടങ്ങിയത്. ഇപ്പോൾ കമുക്, തെങ്ങ്, കശുമാവ്, വാഴ തുടങ്ങിയ കൃഷികളെല്ലാം തോട്ടപ്പയർ കയറി നശിച്ചു കഴിഞ്ഞു.  വനത്തിനുള്ളിലെ വൻമരങ്ങൾ പോലും തോട്ടപ്പയർ കയറി നശിക്കാൻ തുടങ്ങി. കൃഷികൾ വ്യാപകമായി നശിപ്പിക്കുമ്പോഴും കൃഷി വകുപ്പിന്റെ ഭാഗത്തു നിന്നു നടപടികളൊന്നും ഉണ്ടാകുന്നില്ലെന്നു ആക്ഷേപമുണ്ട്. നേരത്തെ മലമുകളിൽ മാത്രം ഉണ്ടായിരുന്ന തോട്ടപ്പയർ ഇപ്പോൾ ഗ്രാമങ്ങളിൽ പോലും സുലഭമാണ്. 

ഇതിനുപുറമെ തോട്ടപ്പയർ പടർന്നു പിടിച്ച പ്രദേശങ്ങളിൽ പാമ്പുകൾ ഉൾപ്പെടെയുള്ള ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാണ്. തോട്ടപ്പയർ ഉള്ള തോട്ടങ്ങളിൽ വേനൽക്കാലത്തും മഴക്കാലത്തും തണുത്ത കാലാവസ്ഥയാണു അനുഭവപ്പെടുന്നത്. ഇതാണു ഇഴജന്തുക്കളെ തോട്ടപ്പയറുളള പ്രദേശങ്ങളിലേക്ക് ആകർഷിക്കാൻ കാരണമെന്നു പറയുന്നു. ഏതായാലും ഏറെ താമസിക്കാതെ തോട്ടപ്പയർ മലയോരത്തിനു കടുത്ത തലവേദനയാകുമെന്ന കാര്യം ഉറപ്പാണ്.

ADVERTISEMENT

English Summary: Thottappayar are a headache for the hilly region