കണ്ണൂർ‍ ∙ ഭിന്നശേഷിക്കാരായ കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കുമിടയിലാണു നിഹാലിന്റെ പിതാവ് എ.ടി.നൗഷാദ് ഇരുന്നിരുന്നത്. മുൻനിരയിൽ ആദ്യാവസാനം വരെ അദ്ദേഹമുണ്ടായിരുന്നു. നിഹാലിനു വേണ്ടി മാത്രമല്ല, നിഹാലിനെപ്പോലെയുള്ള കുഞ്ഞുങ്ങൾക്കെല്ലാവർക്കും വേണ്ടി അദ്ദേഹം ധർണയിൽ പങ്കെടുത്തു. നൗഷാദിനൊപ്പം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ‍ ∙ ഭിന്നശേഷിക്കാരായ കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കുമിടയിലാണു നിഹാലിന്റെ പിതാവ് എ.ടി.നൗഷാദ് ഇരുന്നിരുന്നത്. മുൻനിരയിൽ ആദ്യാവസാനം വരെ അദ്ദേഹമുണ്ടായിരുന്നു. നിഹാലിനു വേണ്ടി മാത്രമല്ല, നിഹാലിനെപ്പോലെയുള്ള കുഞ്ഞുങ്ങൾക്കെല്ലാവർക്കും വേണ്ടി അദ്ദേഹം ധർണയിൽ പങ്കെടുത്തു. നൗഷാദിനൊപ്പം നൂറ്റിയമ്പതിലേറെ മാതാപിതാക്കളുമുണ്ടായിരുന്നു. അവർ വന്നതും തങ്ങൾക്കു വേണ്ടിയായിരുന്നില്ല. ആവശ്യങ്ങളോ അവകാശങ്ങളോ ചോദിച്ചു വാങ്ങാൻ കെൽപ്പില്ലാത്ത ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങൾക്കു വേണ്ടി.

തെരുവുനായ്ക്കളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട നിഹാലിനു നീതി ലഭ്യമാക്കണമെന്നും കുടുംബത്തിനു നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് പരിവാർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ധർണ പരിസ്ഥിതി പ്രവർത്തകൻ വിജയകുമാർ ബ്ലാത്തൂർ ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാരായ കുട്ടികൾ സംസ്ഥാനത്തിന്റെ ഉത്തരവാദിത്തമാണെന്നും അവരുടെ ഉന്നമനത്തിനായി വേണ്ടതു പെട്ടെന്നുള്ള സഹതാപതരംഗമോ ഓമനിക്കലോ അല്ല, സഹായധനവും മികച്ച ചികിത്സയുമാണെന്നും അദ്ദേഹം പറഞ്ഞു. പരിവാർ കണ്ണൂർ ജില്ലാ പ്രസിഡന്റ് പി.മുരളീധരൻ അധ്യക്ഷനായി.

ADVERTISEMENT

സ്റ്റേഡിയം കോർണറിൽ നിന്നാരംഭിച്ച റാലിക്കു ജില്ലാ സെക്രട്ടറി ടി.ഷബിൻ, ജില്ലാ കോഓർഡിനേറ്റർ രമേശൻ, പരിവാർ കേരള ഉപദേശക സമതി അംഗം എം.പി.കരുണാകരൻ എന്നിവർ നേതൃത്വം നൽകി. എക്സിക്യൂട്ടീവ് മെംബർമാരായ എസ്.എം.മുംതാസ്, ആലിസ് സജി, കെ.കെ.ചന്ദ്രൻ, ഷീന സുരേഷ്,  എസ്.ആർ.രമിഷ, പി.ഷിജിന, കെ.യു.ഖദീജ, എം.കെ.ഹരീഷ്, സി.രമേശൻ, എം.പി.കരുണാകരൻ, വി.കെ.ഷാനിദ് ബാലകൃഷ്ണൻ, ബുഷ്റ ചിറക്കൽ, ഷമീർ മുതുകുറ്റി, ആർട്ടിസ്റ്റ് ശശികല തുടങ്ങിയവർ പ്രസംഗിച്ചു.