തസ്കരശല്യം തടയാൻ വ്യാപാരികളും നൈറ്റ് പട്രോളിങ്ങിന്
പയ്യന്നൂർ ∙ മഴക്കാലത്തെ തസ്കര ശല്യം തടയാൻ പൊലീസിനൊപ്പം വ്യാപാരികളും നൈറ്റ് പട്രോളിങ്ങിന്. ചേംബർ ഓഫ് കൊമേഴ്സിന്റെ യുവജന വിഭാഗമായ മർച്ചന്റ്സ് യൂത്ത് വിങ്ങിന്റെ പ്രവർത്തകരാണ് പയ്യന്നൂർ ടൗൺ ഉറങ്ങുമ്പോൾ പൊലീസിനൊപ്പം ഉറങ്ങാതെ കാവലിരിക്കുന്നത്. മലഞ്ചരക്ക് കടയിൽ ലക്ഷക്കണക്കിന് രൂപയുടെ മലഞ്ചരക്ക് സാധനങ്ങൾ

പയ്യന്നൂർ ∙ മഴക്കാലത്തെ തസ്കര ശല്യം തടയാൻ പൊലീസിനൊപ്പം വ്യാപാരികളും നൈറ്റ് പട്രോളിങ്ങിന്. ചേംബർ ഓഫ് കൊമേഴ്സിന്റെ യുവജന വിഭാഗമായ മർച്ചന്റ്സ് യൂത്ത് വിങ്ങിന്റെ പ്രവർത്തകരാണ് പയ്യന്നൂർ ടൗൺ ഉറങ്ങുമ്പോൾ പൊലീസിനൊപ്പം ഉറങ്ങാതെ കാവലിരിക്കുന്നത്. മലഞ്ചരക്ക് കടയിൽ ലക്ഷക്കണക്കിന് രൂപയുടെ മലഞ്ചരക്ക് സാധനങ്ങൾ ഉൾപ്പെടെ കവർച്ച ചെയ്യപ്പെട്ട സാഹചര്യത്തിലാണ് പുതുതായി പയ്യന്നൂരിലെത്തിയ പൊലീസ് ഇൻസ്പെക്ടർ മെൽവിൻ ജോസ് പൊലീസിന്റെ രാത്രി പട്രോളിങ്ങിൽ വ്യാപാരികളുടെ സഹായം തേടിയത്.
രാത്രി ടൗണിൽ അപരിചിതരെ തിരിച്ചറിയാൻ വ്യാപാരികൾക്കു കഴിയും. അതുകൊണ്ടാണ് പൊലീസ് ഇവരുടെ സഹായം തേടിയത്. അത് വ്യാപാരികളുടെ യുവജന വിഭാഗം ഏറ്റെടുക്കുകയും ചെയ്തു. സ്കൂട്ടറിലോ ബൈക്കിലോ വ്യാപാരിക്കൊപ്പം ഒരു പൊലീസുകാരനുണ്ടാകും. പൊലീസ് സംഘം ജീപ്പിലും. ടൗണിന്റെ എല്ലാ ഭാഗങ്ങളിലും വ്യാപാരിയും പൊലീസും ഇരുചക്രവാഹനത്തിൽ കറങ്ങും. സംശയമുള്ളവരെ കണ്ടാൽ പൊലീസുകാരൻ വാഹനത്തിലെ പൊലീസ് സംഘത്തെ അറിയിക്കും.
വ്യാപാരികളുമായി ചേർന്നുള്ള നൈറ്റ് പട്രോളിങ് തുടങ്ങിയ ശേഷം പയ്യന്നൂർ ടൗണിൽ വ്യാപാര സ്ഥാപനങ്ങളിൽ കവർച്ച നടന്നില്ലെന്ന ആശ്വാസം വ്യാപാരികൾക്കും പൊലീസിനുമുണ്ട്.