ടൗണിൽ കാട്ടാനയെത്തിയപ്പോൾ നാടിന് ആശങ്കയുടെ നിമിഷങ്ങൾ....... ∙ ഇന്നലെ രാവിലെ 6.20 ഉളിക്കൽ ടൗൺ തിരക്കിലേക്ക് ഉണരുന്നതേയുള്ളൂ. ഉളിക്കൽ - മാട്ടറ റോഡും മലയോര ഹൈവേയും കടന്ന് ഉളിക്കൽ ടൗൺ ഭാഗത്തേക്ക് ആന കടക്കുന്നത് മുഹമ്മദ് എന്നയാൾ കണ്ടതോടെയാണ് നാട്ടുകാർ വിവരമറിഞ്ഞത്. ഉളിക്കലിന്റെ പ്രഭാതത്തിലേക്ക് ഭയം

ടൗണിൽ കാട്ടാനയെത്തിയപ്പോൾ നാടിന് ആശങ്കയുടെ നിമിഷങ്ങൾ....... ∙ ഇന്നലെ രാവിലെ 6.20 ഉളിക്കൽ ടൗൺ തിരക്കിലേക്ക് ഉണരുന്നതേയുള്ളൂ. ഉളിക്കൽ - മാട്ടറ റോഡും മലയോര ഹൈവേയും കടന്ന് ഉളിക്കൽ ടൗൺ ഭാഗത്തേക്ക് ആന കടക്കുന്നത് മുഹമ്മദ് എന്നയാൾ കണ്ടതോടെയാണ് നാട്ടുകാർ വിവരമറിഞ്ഞത്. ഉളിക്കലിന്റെ പ്രഭാതത്തിലേക്ക് ഭയം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടൗണിൽ കാട്ടാനയെത്തിയപ്പോൾ നാടിന് ആശങ്കയുടെ നിമിഷങ്ങൾ....... ∙ ഇന്നലെ രാവിലെ 6.20 ഉളിക്കൽ ടൗൺ തിരക്കിലേക്ക് ഉണരുന്നതേയുള്ളൂ. ഉളിക്കൽ - മാട്ടറ റോഡും മലയോര ഹൈവേയും കടന്ന് ഉളിക്കൽ ടൗൺ ഭാഗത്തേക്ക് ആന കടക്കുന്നത് മുഹമ്മദ് എന്നയാൾ കണ്ടതോടെയാണ് നാട്ടുകാർ വിവരമറിഞ്ഞത്. ഉളിക്കലിന്റെ പ്രഭാതത്തിലേക്ക് ഭയം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആന വന്നത് ഇങ്ങനെ:  കർണാടക വനത്തിൽനിന്നു കേരള അതിർത്തിയിലെ പീടികക്കുന്ന് പ്രദേശത്തേക്കു കാട്ടാന എത്തിയതായാണ് പ്രദേശവാസികൾ പറയുന്നത്. ജനവാസകേന്ദ്രങ്ങളായ പീടികക്കുന്ന്, കമ്പിപ്പാലം വഴി, മണിക്കടവ് - കാഞ്ഞിരക്കൊല്ലി റോഡ് കുറുകെ കടന്ന് മൂന്നു കിലോമീറ്ററോളം സഞ്ചരിച്ച് മണിക്കടവ് ടൗണിൽ പ്രവേശിച്ചു. ഇവിടെനിന്നു ചപ്പാത്ത് പാലം കടന്നു. വട്ട്യാംതോട് റോഡ് കുറുകെ കടന്നു. കരുമാങ്കയം, വയത്തൂർ വഴി ഉളിക്കൽ ഗവ.ഹയർസെക്കൻഡറി സ്‌കൂൾ റോഡ് കടന്ന് 10.5 കിലോമീറ്റർ കൂടി സഞ്ചരിച്ച് കേയാപറമ്പിൽ എത്തി.

∙ ഇന്നലെ രാവിലെ 6.20 :  

ADVERTISEMENT

ഉളിക്കൽ ടൗൺ തിരക്കിലേക്ക് ഉണരുന്നതേയുള്ളൂ.  ഉളിക്കൽ - മാട്ടറ റോഡും മലയോര ഹൈവേയും കടന്ന് ഉളിക്കൽ ടൗൺ ഭാഗത്തേക്ക് ആന കടക്കുന്നത് മുഹമ്മദ് എന്നയാൾ കണ്ടതോടെയാണ് നാട്ടുകാർ വിവരമറിഞ്ഞത്. ഉളിക്കലിന്റെ പ്രഭാതത്തിലേക്ക് ഭയം ഇരുണ്ടുകൂടി. വാർത്ത കാട്ടുതീപോലെ പടർന്നു. പ്രചാരണ വാഹനത്തിലൂടെയും സമൂഹമാധ്യമങ്ങൾ വഴിയും പൊലീസിന്റെയും പഞ്ചായത്തിന്റെയും അറിയിപ്പുകൾ വന്നു.

ഉളിക്കൽ പ്രതീക്ഷ ബോയ്സ് ഹോം വളപ്പിൽ മണിക്കൂറുകളോളം നിലയുറപ്പിച്ച കാട്ടാന നശിപ്പിച്ച കപ്പക്കൃഷിയും കുത്തിവീഴ്ത്തിയ തെങ്ങും.

∙ രാവിലെ 6.40: 

ഉളിക്കൽ ടൗണിൽനിന്നു പള്ളി റോഡിലേക്ക് ആന പ്രവേശിക്കുന്നത് ലോട്ടറിവിൽപനക്കാരനായ മണ്ഡഭപ്പറമ്പിലെ പി.എസ്.സ്‌നേഹരാജൻ കാണുന്നു.

∙ രാവിലെ 6.45 

ADVERTISEMENT

ടൗണിലെ സെന്റ് ജോസഫ്സ് പള്ളിയിൽ വികാരി ഫാ.ഷിനോ പുതുശ്ശേരിയുടെ കാർമികത്വത്തിൽ കുർബാന നടക്കുകയാണ്. പിറകിൽ ആരോ ആംഗ്യം കാണിച്ചു മുന്നറിയിപ്പു നൽകുന്നു. അച്ചൻ ഒപ്പമുള്ള ബ്രദറിനെ വിട്ട് കാര്യം തിരക്കിയപ്പോൾ, പള്ളിമുറ്റത്ത് ആന എത്തിയ കാര്യം അറിയിക്കുന്നു. കുർബാന പൂർത്തിയാക്കി. കുർബാനയ്ക്ക് എത്തിയ 55 വിശ്വാസികളോടും സുരക്ഷിതമായി പള്ളിയിൽത്തന്നെ തുടരാൻ നിർദേശിച്ചു. കുർബാനയ്ക്ക് എത്തിയ ഒരു വിശ്വാസിയുടെ ഇരുചക്രവാഹനത്തിന് ആന കേടുപാടുണ്ടാക്കി.

∙ രാവിലെ 7.00

ഉളിക്കൽ പൊലീസ് പള്ളി അങ്കണത്തിലേക്ക്. വിശ്വാസികൾക്കു മടങ്ങാൻ സുരക്ഷിത സാഹചര്യം ഒരുക്കുന്നു. എല്ലാവരും മടങ്ങി. ഇതിനിടെ പള്ളിയുടെ നിയന്ത്രണത്തിലുള്ള സമീപത്തെ പ്രതീക്ഷ ബോയ്‌സ് ഹോമിനോടു ചേർന്ന കൃഷിയിടത്തിൽ ആന നിലയുറപ്പിച്ചു. ബോയ്സ് ഹോമിലെ 13 കുട്ടികളെ കെട്ടിടത്തിനുള്ളിലാക്കി. സമീപത്തെ കെട്ടിടത്തിനു മുകളിൽ ഉൾപ്പെടെ ആളുകൾ തടിച്ചുകൂടി. അസ്വസ്ഥനായ ആന അങ്ങോട്ടും ഇങ്ങോട്ടും പാഞ്ഞെങ്കിലും കൃഷിയിടത്തിനരികിൽ വലിയ കിടങ്ങ് ഉള്ളതിനാൽ പുറത്തേക്കു കടക്കാനായില്ല. ഇതിനിടെ കൃഷിയിടത്തിലെ തെങ്ങ്, മരച്ചീനി, കശുമാവ് തുടങ്ങിയവ നശിപ്പിച്ചു. 

ഉളിക്കലിൽ കാട്ടാനയെ തുരത്താൻ പടക്കമെറിയുന്ന വനംവകുപ്പ് ഉദ്യോഗസ്ഥൻ.

∙ രാവിലെ  7.10

ADVERTISEMENT

ആനയെക്കണ്ട് ജീവനും വാരിപ്പിടിച്ച് ഓടിയ മൂന്നുപേർക്ക് വീണു പരുക്കേറ്റു. കല്ലിപീടികയിൽ സജീർ (34), പുത്തൻപുരയിൽ സജീവൻ (53), നിസാം (39) എന്നിവരെ ഉളിക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. തലയ്ക്കു സാരമായ പരുക്കുള്ള സജീവനെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുന്നു. 

∙ രാവിലെ 7.30

സ്ഥിതി ഗുരുതരമാകുമോ എന്ന് ആശങ്ക. ടൗണിലെ കടകൾ ഉൾപ്പെടെ എല്ലാ സ്ഥാപനങ്ങളും അടപ്പിക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകി.

∙ രാവിലെ 8.00

സജീവ് ജോസഫ് എംഎൽഎ, ഉളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് പി.സി.ഷാജി എന്നിവരുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ സ്ഥലത്തെത്തി.

∙ രാവിലെ 9.00

കൂടുതൽ പൊലീസും വനപാലകരും സ്ഥലത്തേക്ക്. രക്ഷാപ്രവർത്തനം ശക്തം. 

∙രാവിലെ 9.30 

കൂടുതൽ ആളുകൾ എത്തുന്നത് ഒഴിവാക്കാൻ ഗതാഗതം തടയുന്നു. ഉളിക്കൽ ടൗണിലേക്ക് എത്തുന്ന മലയോര ഹൈവേ, മാട്ടറ, വയത്തൂർ, ഇരിട്ടി റോഡുകളിൽ ഒരു കിലോമീറ്റർ അകലെ തടസ്സം സൃഷ്ടിച്ചു. വീടുകളിൽനിന്ന് ഉൾപ്പെടെ ആരും പുറത്തിറങ്ങരുതെന്ന് വാഹനത്തിൽ അനൗൺസ്മെന്റ്. 

∙ രാവിലെ 10.00 

കാട്ടാന പരാക്രമം തുടരുന്നു. നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടും ടൗണിൽ ആനയെ കാണാനെത്തിയവരുടെ തിരക്ക്. 

∙ രാവിലെ 10.40

വനം ദ്രുതകർമസേന ഉൾപ്പെടെ സ്ഥലത്ത്.

∙ രാവിലെ 10.50

ഇരിട്ടി എഎസ്പി തപോഷ് ബസുമതാരിയും സായുധ പൊലീസും രംഗത്ത്. ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കാൻ നിർദേശം. നഗരമേഖല ആയതിനാൽ ആനയെ നിലയുറപ്പിച്ച ടൗൺ പരിസരത്തുനിന്നു മാറ്റാൻ തീരുമാനം.

രാവിലെ 11.06

ആനയെ ലക്ഷ്യമാക്കി ആദ്യത്തെ പടക്കം കത്തിച്ച് എറിയുന്നു. കുലുക്കമില്ലാതെ ആന. 

∙ രാവിലെ 11.16

പടപടേന്ന് 13 തവണ പടക്കം പൊട്ടിച്ച് എറിയുന്നു. വിരണ്ട ആന ബസ് സ്റ്റാൻഡ് വഴി മാട്ടറ റോഡിലേക്കു കുതിക്കുന്നു. ഇവിടെ ആളൊഴിഞ്ഞ പറമ്പിലെത്തിച്ച് രാത്രി കാടുകയറ്റാമെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ, അട്ടറഞ്ഞി വരെ ഓടിയ ആന തിരിഞ്ഞ് റോഡ് കുറുകെ കടന്ന് അമരവയൽ വഴി പാഞ്ഞു.

∙ രാവിലെ 11.40

പലരുടെയും കൃഷിയിടങ്ങളിലൂടെയും വീടുകൾക്കു സമീപത്തു കൂടിയും ആനയുടെ ഓട്ടം. കാനാട്ട് ജോൺസന്റെ വീടിന്റെ പിറകുവശം വഴി ജോസ് പൂമലയുടെ സ്ഥലം കടന്ന് വയത്തൂർ സ്‌കൂൾ കവലയിൽ. മുൻ ജില്ലാ ബാങ്ക് പ്രസിഡന്റ് പി.ഡി.ചാക്കോയുടെ വീടിന്റെ മതിൽ ഇരുമ്പുവേലിയടക്കം തകർത്ത് ഇൻർലോക്ക് പതിച്ച മുറ്റത്തേക്കു ചാടിയിറങ്ങി. തുറന്നിട്ട ഗേറ്റ് കടന്ന് ടാർ റോഡിൽ ഇറങ്ങി ആനത്താടി പാലം വഴി മുന്നോട്ട്.

∙ രാവിലെ 11.45

അജേഷ് പുല്ലുമറ്റത്തിന്റെ വീട്ടുമുറ്റം വഴി വയത്തൂർ അമ്പലം ഭാഗത്തേക്ക്. 

ഉച്ചയ്ക്ക് 12.10

വയത്തൂർ അമ്പലം റോഡ് കടന്ന ആന, ഗവ.ഹയർസെക്കൻഡറി സ്‌കൂൾ പരിസരത്തെ ഷൈജ നിവാസിലെ യശോദയുടെ വീട്ടുപറമ്പിൽ നിലയുറപ്പിച്ചു. തുരത്തൽ ദൗത്യം തൽക്കാലം നിർത്തിവയ്ക്കുന്നു.  

∙ ഉച്ചയ്ക്ക് 1.00

ഹയർസെക്കൻഡറി പരീക്ഷയുള്ളതിനാൽ വിദ്യാർഥികൾ സ്കൂളിലെത്തിയിരുന്നു. ഇവരെ പൊലീസ് സംരക്ഷണത്തിൽ സുരക്ഷിതമായി ഉളിക്കൽ വയത്തൂർ യുപി സ്‌കൂളിൽ എത്തിച്ച് പരീക്ഷ എഴുതിക്കുന്നു.

∙ വൈകിട്ട് 4.00

ആനയെ തുരത്തൽ ദൗത്യം പുനരാരംഭിക്കുന്നു. പടക്കം പൊട്ടിക്കുന്നു. ഇതിനിടെ തടസ്സമായി മഴ. ഏറെ ശ്രമങ്ങൾക്കൊടുവിൽ ആന വീണ്ടും മുന്നോട്ട്.

∙ വൈകിട്ട്  5.30

വയത്തൂർ അമ്പലത്തിനു തെക്കുഭാഗത്ത് എത്തിയ ആന അവിടെ തമ്പടിക്കുന്നു. 

∙ വൈകിട്ട് 6.30 

നാട്ടുകാരുടെ സഹായത്തോടെ ആനയെ തുരത്താൻ വീണ്ടും വനപാലകരുടെ ശ്രമം. ആന പുറവയൽ ഭാഗത്തേക്ക് ഓടുന്നു

∙ വൈകിട്ട് 6.50 

പുറവയലിൽ അമ്പാട്ട് ടോമിയുടെ വീട്ടുമുറ്റത്ത് ആന നിലയുറപ്പിക്കുന്നു.

∙ രാത്രി 8.00

തുരത്തൽ ശ്രമം തുടരുന്നതിനിടെ കടമനക്കണ്ടിക്കു സമീപം പമ്പരം പള്ളി ശ്രീശാസ്തപ്പൻ ക്ഷേത്രം പരിസരത്തുള്ള പറമ്പിൽ ആനയെത്തുന്നു. 

∙ രാത്രി  8.30 

മാട്ടറ സെമിത്തേരിക്കു സമീപത്തുകൂടി മാട്ടറ ഗവ.എൽപി സ്‌കൂൾ പരിസരത്തേക്ക്. 

∙ രാത്രി 8.50

പുഴ കടന്ന് പീടികക്കുന്നു വഴി മുന്നോട്ട്. കർണാടക വനത്തിലേക്കു കടക്കും എന്നുറപ്പിച്ച് വനംവകുപ്പിന്റെ ദ്രുതകർമസേനയുടെ ഒരു ടീം ഒഴികെയുള്ളവർ പിരിഞ്ഞു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT