തളിപ്പറമ്പ്∙ കേരളം ഭരിക്കുന്നത് ഇടത് സർക്കാരല്ലെന്നും കുടിശിക സർക്കാരാണെന്നും മുസ്‍ലീം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ്. എല്ലാ മേഖലകളിൽ നൽകേണ്ട തുക കുടിശികയാക്കിയ ഈ സർക്കാർ സ്കൂൾ വിദ്യാർഥികൾക്കുള്ള ഉച്ചക്കഞ്ഞി പോലും മുടക്കി വിദ്യാർഥികളെ വെയിലത്ത് നിർത്തുകയാണെന്നും പി.കെ.ഫിറോസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തളിപ്പറമ്പ്∙ കേരളം ഭരിക്കുന്നത് ഇടത് സർക്കാരല്ലെന്നും കുടിശിക സർക്കാരാണെന്നും മുസ്‍ലീം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ്. എല്ലാ മേഖലകളിൽ നൽകേണ്ട തുക കുടിശികയാക്കിയ ഈ സർക്കാർ സ്കൂൾ വിദ്യാർഥികൾക്കുള്ള ഉച്ചക്കഞ്ഞി പോലും മുടക്കി വിദ്യാർഥികളെ വെയിലത്ത് നിർത്തുകയാണെന്നും പി.കെ.ഫിറോസ് പറഞ്ഞു. വിദ്വേഷത്തിനും ദുർഭരണത്തിനും എതിരെ യൂത്ത് ലീഗ് നടത്തുന്ന ജില്ലാ യൂത്ത് മാർച്ചിന്റെ തളിപ്പറമ്പിലെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശ്രുതിതരംഗം പദ്ധതിയിൽ കേൾവി ശക്തിയില്ലാത്ത വിദ്യാർഥികൾക്ക് കേൾവി ശക്തി നൽകാൻ യുഡിഎഫ് സർക്കാർ കൊണ്ടു വന്ന പദ്ധതി പോലും അട്ടിമറിച്ചു. 

ഉമ്മൻചാണ്ടിയും എം.കെ.മുനീറും കൊണ്ടുവന്ന ഈ പദ്ധതി ഇല്ലാതായതോടെ ഈ വിദ്യാർഥികൾക്ക് ഇപ്പോൾ കേൾവി ശക്തി നഷ്ടപ്പെട്ട അവസ്ഥയിലാണ്. ജനങ്ങളുടെ പരാതി സ്വീകരിക്കാനല്ല നവകേരള യാത്ര നടത്തുന്നത് എന്ന് പറഞ്ഞ പിണറായി വിജയൻ പിന്നെ എന്തിനാണ് ഈ യാത്ര നടത്തുന്നത് എന്ന് വ്യക്തമാക്കണം. രാജ്യത്ത് ഒരു വിഭാഗത്തിന് നേരെ ഭരിക്കുന്നവർ തന്നെ വിദ്വേഷം പ്രചരിപ്പിക്കുന്നത് ബിജെപി ഭരണത്തിലാണെന്നും അദ്ദേഹം ചൂണ്ടികാട്ടി. 

ADVERTISEMENT

 നൗഷാദ് പുതുക്കണ്ടം അധ്യക്ഷത വഹിച്ചു. ലീഗ് ജില്ലാ ജനറൽ സെക്രട്ടറി കെ.ടി.സഹദുള്ള, സെക്രട്ടറി പി.കെ. സുബൈർ,എൻ.യു.ഷഫീഖ്, ഉനൈസ് എരുവാട്ടി, ജാഥാ ലീഡർ നസീർ നെല്ലൂർ, പി.സി.നസീർ എന്നിവർ പ്രസംഗിച്ചു. ഇന്നലെ രാവിലെ എളമ്പേരത്ത് നിന്ന് ആരംഭിച്ച യൂത്ത് മാർച്ച് മുസ്‍ലീം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഇബ്രാഹിംകുട്ടി തിരുവട്ടൂർ ഉദ്ഘാടനം ചെയ്തു.  ഒ.പി.ഇബ്രാഹിംകുട്ടി അധ്യക്ഷത വഹിച്ചു. വിവിധ സ്ഥലങ്ങളിൽ മാർച്ചിന് സ്വീകരണം നൽകി. തുടർന്ന് തളിപ്പറമ്പ് ടൗണിൽ വൊളന്റിയർ മാർച്ചിന്റെയും ദഫ്, വാദ്യമേളങ്ങൾ എന്നിവയുടെ അകമ്പടിയോടെ പ്രകടനം നടത്തി.