ആദ്യ വോട്ട് സ്വന്തം സ്വത്വത്തിൽതന്നെ ചെയ്യാൻ കഴിഞ്ഞതിന്റെ സന്തോഷത്തില്‍ ട്രാൻസ്വുമൺ
കണ്ണൂർ ∙ ജീവിതത്തിലെ ആദ്യ വോട്ട് സ്വന്തം സ്വത്വത്തിൽതന്നെ ചെയ്യാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ട്രാൻസ്‍വുമണായ എമി ഷിറോൺ (30). പത്തു വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇത്തവണ ലിസ്റ്റിൽ പേരു ചേർക്കാൻ കഴിഞ്ഞത്. 2014ൽ ട്രാൻസ്ജെൻഡറിന് അംഗീകാരം ലഭിച്ചതു മുതൽ ഡോക്യുമെന്റുകൾ മാറ്റാനായി മുഴുപ്പിലങ്ങാട്

കണ്ണൂർ ∙ ജീവിതത്തിലെ ആദ്യ വോട്ട് സ്വന്തം സ്വത്വത്തിൽതന്നെ ചെയ്യാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ട്രാൻസ്‍വുമണായ എമി ഷിറോൺ (30). പത്തു വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇത്തവണ ലിസ്റ്റിൽ പേരു ചേർക്കാൻ കഴിഞ്ഞത്. 2014ൽ ട്രാൻസ്ജെൻഡറിന് അംഗീകാരം ലഭിച്ചതു മുതൽ ഡോക്യുമെന്റുകൾ മാറ്റാനായി മുഴുപ്പിലങ്ങാട് സ്വദേശിയായ എമി പരിശ്രമിക്കുകയായിരുന്നു.
അതിനിടയിൽ ട്രാൻസ്ജെൻഡറായതിനാൽ വീട്ടിൽനിന്നു പുറത്താക്കപ്പെട്ടു. സ്വന്തം പരിശ്രമത്തിലൂടെ ജീവിതത്തിലേക്കു തിരിച്ചെത്തിയ എമി ഇപ്പോൾ മേക്കപ് ആർട്ടിസ്റ്റും മോഡലുമാണ്. ഇതിനിടയിൽ സർജറിയും വിജയകരമായി പൂർത്തിയാക്കി.
വോട്ടേഴ്സ് ഐഡി അടുത്തമാസമേ ലഭിക്കൂ എന്നതിനാൽ പാൻ കാർഡുമായാണ് എമി വോട്ടുചെയ്യാൻ എത്തിയത്. ട്രാൻസ്ജെൻഡറുകൾക്കായി പ്രത്യേക വരിയും എമി വോട്ടുചെയ്യാൻ എത്തിയ മുഴുപ്പിലങ്ങാട് എൽപി സ്കൂളിൽ ഒരുക്കിയിരുന്നു. ജില്ലയിലാകെ 6 ട്രാൻസ്ജെൻഡേഴ്സാണ് ഇന്നലെ വോട്ട് രേഖപ്പെടുത്തിയത്.