രാഷ്ട്രീയകേരളത്തിന്റെ പൂമുഖത്തുനിന്ന് ഇ.കെ.നായനാർ വിട പറഞ്ഞിട്ട് 2 പതിറ്റാണ്ട്
കണ്ണൂർ∙വിഷമകരമായ രാഷ്ട്രീയ സാഹചര്യത്തിലൂടെയാണു കടന്നുപോകുന്നതെങ്കിലും വലിഞ്ഞു മുറുകിയ മുഖഭാവത്തോടെ മുൻ മുഖ്യമന്ത്രി ഇ.കെ.നായനാരെ ആരും കണ്ടിട്ടുണ്ടാവില്ല. വലിയ രാഷ്ട്രീയ പ്രതിസന്ധികൾക്കിടയിലും പിരിമുറുക്കങ്ങളെ അലിയിച്ചു കളയാൻ നർമമായിരുന്നു നായനാർക്കു കൂട്ട്. ജനങ്ങൾ സ്നേഹിക്കുകയും ജനങ്ങളെ

കണ്ണൂർ∙വിഷമകരമായ രാഷ്ട്രീയ സാഹചര്യത്തിലൂടെയാണു കടന്നുപോകുന്നതെങ്കിലും വലിഞ്ഞു മുറുകിയ മുഖഭാവത്തോടെ മുൻ മുഖ്യമന്ത്രി ഇ.കെ.നായനാരെ ആരും കണ്ടിട്ടുണ്ടാവില്ല. വലിയ രാഷ്ട്രീയ പ്രതിസന്ധികൾക്കിടയിലും പിരിമുറുക്കങ്ങളെ അലിയിച്ചു കളയാൻ നർമമായിരുന്നു നായനാർക്കു കൂട്ട്. ജനങ്ങൾ സ്നേഹിക്കുകയും ജനങ്ങളെ സ്നേഹിക്കുകയും ചെയ്ത നായനാരുടെ വേർപാടിന്റെ ഇരുപതാം വാർഷിക ദിനമാണിന്ന്. 2004 മേയ് 19ന് ആയിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.
നായനാർ കേരളത്തെ ചിരിപ്പിച്ച ഏറെ തമാശകളുണ്ട്. തിരുവനന്തപുരം കോർപറേഷനിൽ കൊതുകുശല്യം ഇല്ലാതാക്കാനായി പദ്ധതികൊണ്ടുവന്നു. ഇപ്പോഴത്തെ മന്ത്രി വി.ശിവൻകുട്ടിയായിരുന്നു അതിനു പിന്നിൽ. ‘ഗുഡ്ബൈ മൊസ്കിറ്റോ’ എന്ന പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രിയായിരുന്ന ഇ.കെ.നായനാരായിരുന്നു.
പ്രസംഗത്തിനിടെ നായനാർ ശിവൻകുട്ടിയോടു ചോദിച്ചു. ‘കൊതുകിന് ഇംഗ്ലിഷ് മനസ്സിലാവോടോ, ഗുഡ്ബൈ എന്നു പറഞ്ഞാൽ കൊതുകു പോകുമോ?’– നായനാരുടെ നർമത്തിൽ ജനക്കൂട്ടം ചിരിച്ചു കുഴഞ്ഞുമറിഞ്ഞു. നർമത്തെ ആയുധമാക്കുമ്പോൾ അത് ആർക്കു നേരെയാണെന്നൊന്നും നായനാർ നോക്കാറുണ്ടായിരുന്നില്ല.
പ്രമേഹരോഗിയാണെന്ന കാര്യം നായനാർ മറച്ചു വച്ചിരുന്നില്ല. ഒരു ചടങ്ങിൽ നായനാർക്ക് ചായ കൊടുത്തു. നായനാരുടെ ഷുഗർ പ്രശ്നം അറിയാവുന്ന സംഘാടകർ മധുരമില്ലാത്ത ചായയാണു നൽകിയത്. ഏതു ചായയാണ് നായനാർക്ക് നൽകിയതെന്നു മനസ്സിലാക്കാതെ, വേദിയിൽ അടുത്തുണ്ടായിരുന്നയാൾ നായനാരോടു ചോദിച്ചു ‘ഷുഗർ എങ്ങനെയുണ്ട്’ എടുത്തടിച്ചപോലെ നായനാരുടെ മറുപടി വന്നു. ‘എനിക്കുണ്ട്, ചായയിലില്ല’.
കെ.എം.മാണിയെ കുഞ്ഞുമാണിയെന്നും എ.കെ.ആന്റണിയെ അന്തോണിയെന്നും എം.എം.ഹസ്സനെ വകുപ്പില്ലാമന്ത്രിയെന്നും വിളിക്കാൻ ഇ.കെ.നായനാർക്കേ കഴിയൂ.ആ വിളിയിൽ അവരാരും വേദനിക്കുകയോ മുഖം കറുപ്പിക്കുകയോ ചെയ്തിരുന്നില്ല. ‘ഭഗവാനെന്തിനാ പാറാവ്’ എന്നു ചോദിക്കാൻ ഒരു മുഖ്യമന്ത്രിയും ഇന്നു മുതിരുമെന്നു തോന്നുന്നില്ല. നായനാർക്ക് അതിനു കഴിയുമായിരുന്നു. കണ്ണൂർ ശൈലിയിൽ തനിനാടൻ മട്ടിൽ അദ്ദേഹം പറഞ്ഞ തമാശകളെ അങ്ങനെത്തന്നെ ഉൾക്കൊള്ളാൻ മലയാളികൾക്കു കഴിഞ്ഞു.
കൊലവിളിയും വിദ്വേഷവും അപവാദ പ്രചാരണവുമായി ഇന്ന് രാഷ്ട്രീയ രംഗം മാറിക്കൊണ്ടിരിക്കുമ്പോൾ ഇ.കെ.നായനാരുടെ അസാന്നിധ്യം ഉണ്ടാക്കുന്ന ശൂന്യത വലുതാണ്. രാഷ്ട്രീയ നേതാക്കൾക്ക് ഇത്ര ബലംപിടിത്തം വേണോ എന്നു തോന്നിപ്പോകുമ്പോഴെല്ലാം അറിയാതെ നായനാരുടെ ചിരി മലയാളിയുടെ മനസ്സിലേക്കെത്തും. നായനാരുടെ 20ാം ചരമവാർഷിക ദിനത്തിൽ, അദ്ദേഹത്തെ ഓർക്കുകയാണു നേതാക്കൾ.
സിപിഎമ്മിന്റെ നേതൃത്വത്തിൽ അനുസ്മരണം ഇന്ന്
കണ്ണൂർ∙മുൻ മുഖ്യമന്ത്രി ഇ.കെ.നായനാരുടെ 20-ാം ചരമ വാർഷിക ദിനം സിപിഎം നേതൃത്വത്തിൽ ഇന്ന്ആചരിക്കും. രാവിലെ 8ന് പയ്യാമ്പലത്തെ നായനാർ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടക്കും. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പി.കെ.ശ്രീമതി, ഇ.പി.ജയരാജൻ, കെ.കെ.ശൈലജ എന്നിവരും നായനാരുടെ കുടുംബാംഗങ്ങളും പങ്കെടുക്കും. തുടർന്ന് ബർണശ്ശേരി നായനാർ അക്കാദമിയിൽ അനുസ്മരണ പരിപാടി നടക്കും. വൈകിട്ട് 5ന് കല്യാശ്ശേരിയിൽ നടക്കുന്ന അനുസ്മരണ പൊതുയോഗം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. നായനാർ ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിൽ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനവും നടത്തുന്നുണ്ട്.