നടുവിൽ∙ പോത്തുകുണ്ട് വീരഭദ്ര ക്ഷേത്രത്തിൽ മുതല തെയ്യം കെട്ടിയാടി. തൃപ്പണ്ടാരത്തമ്മ ദേവിയാണ് മുതല തെയ്യമായി കാവുകളിൽ കെട്ടിയാടുന്നത്‌. മുതലയെ പോലെ ഇഴഞ്ഞ് ക്ഷേത്രം വലം വയ്ക്കുന്ന തെയ്യം കെട്ടിയാടുന്ന സമയമത്രയും ഇഴഞ്ഞു തന്നെയാണ് ഭക്തർക്ക്‌ അനുഗ്രഹം നൽകുന്നത്. മറ്റ് തെയ്യങ്ങളെ പോലെ വാക്കുകളൊന്നും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നടുവിൽ∙ പോത്തുകുണ്ട് വീരഭദ്ര ക്ഷേത്രത്തിൽ മുതല തെയ്യം കെട്ടിയാടി. തൃപ്പണ്ടാരത്തമ്മ ദേവിയാണ് മുതല തെയ്യമായി കാവുകളിൽ കെട്ടിയാടുന്നത്‌. മുതലയെ പോലെ ഇഴഞ്ഞ് ക്ഷേത്രം വലം വയ്ക്കുന്ന തെയ്യം കെട്ടിയാടുന്ന സമയമത്രയും ഇഴഞ്ഞു തന്നെയാണ് ഭക്തർക്ക്‌ അനുഗ്രഹം നൽകുന്നത്. മറ്റ് തെയ്യങ്ങളെ പോലെ വാക്കുകളൊന്നും ഉരിയാടാറില്ല.

തുലാമാസത്തിലെ പത്താമുദയത്തിനു ശേഷമാണ് തെയ്യം കെട്ടിയാടുന്നത്.  കെട്ടിയാടുന്ന സമയത്ത് ഇലത്താളത്തിന്റെ അകമ്പടിയോടെ തോറ്റം ചൊല്ലുന്ന രീതി ഈ തെയ്യത്തിന്റെ മാത്രം പ്രത്യേകതയാണ്. ഇഴജന്തു ശല്യത്തിൽ നിന്ന് രക്ഷ നേടാൻ മുതല ദൈവത്തെ വിളിച്ചാൽ മതിയെന്നാണ് വിശ്വാസം. തലയിലെ പാള എഴുത്തിനു തേൾ, പല്ലി, പാമ്പ്, പഴുതാര, ആമ തുടങ്ങിയ ഇഴജന്തുക്കളെ വരച്ചതാണ്. കുരുത്തോലയ്ക്ക് പകരം കമുകിൻ ഓലയാണ് ഉടയാട. മുഖത്തെഴുത്തിന് വട്ടക്കണ്ണ്, തലപ്പാട്ടി ചെന്നിമലർ മുടിയും കാണിമുണ്ട് ചുവപ്പുമാണ്. 

ADVERTISEMENT

 തൃപ്പണ്ടാറത്തെ ക്ഷേത്രത്തിൽ നിത്യപൂജ ചെയ്തിരുന്ന പൂജാരി എത്താതിരുന്നപ്പോൾ പുഴയിൽ ചൂണ്ടയിടുകയായിരുന്ന ആദി തോയാടനെ മുതല ക്ഷേത്രത്തിൽ എത്തിച്ചുവെന്നും പൂജ മുടങ്ങാതെ കാത്തു എന്നുമാണ് ഐതിഹ്യം. മുതലയായി എത്തിയത് തൃപ്പണ്ടാരത്തമ്മയാണെന്നാണ് വിശ്വാസം. പൂജയ്ക്ക് വൈകിയെത്തിയ ബ്രാഹ്മണനെ പുറത്തിരുത്തി. മാവിലൻ സമുദായക്കാരാണ് തെയ്യം കെട്ടിയാടുന്നത്‌. 

എന്നാൽ മറ്റൊരു ഭാഷ്യമുള്ളത് ഇങ്ങനെ: പുഴയിൽ വെള്ളം പൊങ്ങിയതിനാൽ അന്തിത്തിരി വയ്ക്കാൻ കരയ്ക്ക് ഇക്കരെ വരാൻ കഴിയാതെ കുഴങ്ങിയ പൂജാരിയെ ദേവി മുതല രൂപം പൂണ്ടു പുറത്ത് ഇക്കരെയെത്തിച്ചു എന്നാണ്. കഴുത്ത് നീട്ടി കണ്ണുരുട്ടിയാണത്രെ ഈ തെയ്യം ഭക്തരെ അനുഗ്രഹിക്കുന്നത്.

English Summary:

The Muthala Theyyam, a captivating ritualistic dance, unfolds at the Pothukundu Veerabhadra Temple in Naduvil, Kerala. This unique Theyyam portrays Goddess Thrippandarathamma as a crocodile, gracefully moving and blessing devotees. Experience the mystical aura as the Theyyam, accompanied by rhythmic cymbals and the recitation of its origin myth, enchants onlookers.