മഞ്ഞപ്പിത്തവും എലിപ്പനിയും പടരുന്നു; അങ്ങനെയൊന്നും ‘മുങ്ങില്ല’ മാലിന്യം
ഇരിട്ടി∙ ജില്ലയിൽ മഞ്ഞപ്പിത്തവും എലിപ്പനിയും പടരുമ്പോഴും മാലിന്യം വലിച്ചെറിയുന്നത് തുടരുന്നു. പൊതുസ്ഥലങ്ങളിലും മറ്റും മാലിന്യം തള്ളിയവർ ആരോഗ്യ വകുപ്പ് പരിശോധന കർശനമാക്കിയതോടെ ഉപയോഗയോഗ്യമല്ലാത്ത കിണറുകൾ, ചെങ്കൽ പണകൾ തുടങ്ങിയ സ്ഥലങ്ങളിൽ മാലിന്യം തള്ളുകയാണ്. ഇരിട്ടി പുതിയ ബസ് സ്റ്റാൻഡ് പരിസരത്തെ

ഇരിട്ടി∙ ജില്ലയിൽ മഞ്ഞപ്പിത്തവും എലിപ്പനിയും പടരുമ്പോഴും മാലിന്യം വലിച്ചെറിയുന്നത് തുടരുന്നു. പൊതുസ്ഥലങ്ങളിലും മറ്റും മാലിന്യം തള്ളിയവർ ആരോഗ്യ വകുപ്പ് പരിശോധന കർശനമാക്കിയതോടെ ഉപയോഗയോഗ്യമല്ലാത്ത കിണറുകൾ, ചെങ്കൽ പണകൾ തുടങ്ങിയ സ്ഥലങ്ങളിൽ മാലിന്യം തള്ളുകയാണ്. ഇരിട്ടി പുതിയ ബസ് സ്റ്റാൻഡ് പരിസരത്തെ ഷോപ്പിങ് കോംപ്ലക്സിൽ നിന്നു ശുചിമുറി മാലിന്യം അടക്കം പഴശ്ശി പദ്ധതി ജലസംഭരണിയിലേക്ക് ഒഴുക്കുന്നുണ്ട്. ജലസംഭരണിയിലെ വെള്ളം ശുചീകരിച്ചാണു ജില്ലയിലെ വിവിധ മേഖലകളിൽ ശുദ്ധജല വിതരണത്തിന് ഉപയോഗിക്കുന്നത്. മാലിന്യത്തിന്റെ അളവ് കൂടുന്നത് ഭാവിയിൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിവയ്ക്കുമെന്ന ആശങ്ക ഉയരുന്നുണ്ട്. പയഞ്ചേരി മുക്ക് വൺവേ റോഡിനോട് ചേർന്ന് മാലിന്യം പ്ലാസ്റ്റിക് കൂടുകളിൽ നിറച്ചാണ് വലിച്ചെറിയുന്നത്. നൂറുകണക്കിനു മാലിന്യ പായ്ക്കറ്റുകളാണു ഇവിടെ തള്ളിയിട്ടുള്ളത്. മാലിന്യം തള്ളരുതെന്നു നഗരസഭയുടെ മുന്നറിയിപ്പ് ബോർഡിന് സമീപമാണ് മാലിന്യം തള്ളൽ.
നേരത്തേ ഭക്ഷണ അവശിഷ്ടങ്ങളും അറവു മാലിന്യങ്ങളും ചാക്കുകളിൽ കെട്ടിയാണ് തള്ളിയിരുന്നതെങ്കിൽ ഇപ്പോൾ പ്ലാസ്റ്റിക് കവറുകളിലാക്കി ശുദ്ധജലത്തിലേക്കു നേരിട്ട് വലിച്ചെറിയുകയാണ്. വകഴിഞ്ഞ ദിവസം വർക്‌ഷോപ് മാലിന്യങ്ങൾ ചാക്കിൽകെട്ടി ഇവിടെ ഉപേക്ഷിച്ചിരുന്നു. പ്രദേശവാസികൾ പരാതി നൽകാൻ തുനിഞ്ഞതോടെ ഉടമകളെത്തി ഇവ നീക്കം ചെയ്തു. ഇരിട്ടി പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് മാലിന്യം തള്ളൽ ഇരുമ്പുവേലി തീർത്ത് നഗരസഭ തടഞ്ഞതോടെ പയഞ്ചേരി പ്രദേശത്തേക്ക് മാലിന്യം തള്ളാൻ തുടങ്ങിയത്.
ഉളിക്കൽ പഞ്ചായത്തിൽ കഴിഞ്ഞദിവസം മാത്രം 3 മാലിന്യം തള്ളൽ കേന്ദ്രങ്ങളാണ് എൻഫോഴ്സ്മെന്റ് ടീം കണ്ടെത്തിയത്. മണിപ്പാറയിലെ കടയ്ക്കു സമീപവും ഉപയോഗശൂന്യമായ കിണറ്റിലും മാലിന്യം തള്ളിയത് കണ്ടെത്തി. നുച്യാട് പ്രദേശത്ത് മാലിന്യം തള്ളലുകാരുടെ കേന്ദ്രം സമീപത്തെ ചെങ്കൽ പണയാണ്. മാലിന്യത്തിൽ നിന്നു കണ്ടെത്തിയ സൂചനകളുടെ അടിസ്ഥാനത്തിൽ 3 പേരെ തിരിച്ചറിഞ്ഞു. ചാക്കു കണക്കിനു മാലിന്യമാണ് ഇവിടെ തള്ളിയിട്ടുള്ളത്.ഹരിതകർമ സേനയുടെ നേതൃത്വത്തിൽ എല്ലാത്തരം അജൈവ മാലിന്യങ്ങളും ശേഖരിക്കാൻ സംവിധാനം ഉള്ളപ്പോഴാണ് മാലിന്യങ്ങൾ വലിച്ചെറിഞ്ഞ് പരിസ്ഥിതി, ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്.
കരഞ്ഞുപറഞ്ഞാലും കാര്യമില്ല; കുടുങ്ങും
∙ മാലിന്യംതള്ളൽ പിടികൂടിയാൽ പലതരം ഇടപെടലുകളും ഭീഷണിയും നേരിടേണ്ട സാഹചര്യമാണ് ഉദ്യോഗസ്ഥർക്കുള്ളത്. ചിലർ കരഞ്ഞ് കാലു പിടിക്കും. ചിലർ രാഷ്ട്രീയ നേതാക്കളെക്കൊണ്ടു വിളിപ്പിച്ചും ചിലർ ഭീഷണിപ്പെടുത്തിയും കേസിൽ നിന്നു രക്ഷപ്പെടുകയാണ്. കഴിഞ്ഞ ദിവസം നെല്ലിക്കാംപൊയിലിൽ മാലിന്യം പിടികൂടിയ ഉദ്യോഗസ്ഥർ നേരിട്ടത് ആത്മഹത്യാഭീഷണിയാണ്. ഉദ്യോഗസ്ഥന്റെ പേര് എഴുതിവച്ച് താൻ ആത്മഹത്യ ചെയ്യുമെന്നായിരുന്നു മാലിന്യം തള്ളിയ ആളുടെ ഭീഷണി.