വെള്ളോറ∙ പ്രദേശത്ത് പുലിയുടെ സാന്നിധ്യം വനംവകുപ്പ് സ്ഥിരീകരിച്ചതോടെ പുലിയെ കണ്ടെത്താൻ വെള്ളോറ, കടവനാട് പ്രദേശങ്ങളിൽ വ്യാപകമായ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തളിപ്പറമ്പ് റേഞ്ച് ഫോറസ്റ്റ് ഓഫിസ് ടീം, കണ്ണൂർ ആർആർടി, എം പാനൽ റെസ്ക്യൂ ടീം,നോർത്തേൺ സർക്കിൾ വെറ്ററിനറി ഡോക്ടർ എന്നിവരടങ്ങുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വെള്ളോറ∙ പ്രദേശത്ത് പുലിയുടെ സാന്നിധ്യം വനംവകുപ്പ് സ്ഥിരീകരിച്ചതോടെ പുലിയെ കണ്ടെത്താൻ വെള്ളോറ, കടവനാട് പ്രദേശങ്ങളിൽ വ്യാപകമായ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തളിപ്പറമ്പ് റേഞ്ച് ഫോറസ്റ്റ് ഓഫിസ് ടീം, കണ്ണൂർ ആർആർടി, എം പാനൽ റെസ്ക്യൂ ടീം,നോർത്തേൺ സർക്കിൾ വെറ്ററിനറി ഡോക്ടർ എന്നിവരടങ്ങുന്ന ടീമാണ് തിരച്ചിൽ നടത്തിയത്. ക്യാമറകൾ സ്ഥാപിച്ചതിനു പുറമേ ഡ്രോൺ ക്യാമറ ഉപയോഗിച്ചും തിരച്ചിൽ നടത്തി.  പുലിയെ ആദ്യമായി കണ്ടെന്ന് പറയുന്ന വെള്ളോറ പൊതുശ്മശാനത്തിന്റെ പരിസരം, കടവനാട് പ്ലാന്റേഷൻ ഭാഗം എന്നിവിടങ്ങളിലാണ് പ്രധാനമായും തിരച്ചിൽ നടത്തിയത്.

പ്രദേശത്ത് സ്ഥാപിച്ച ക്യാമറകളിൽ പുലിയുടെ ദൃശ്യം പതിഞ്ഞിട്ടില്ല. തളിപ്പറമ്പ് റേഞ്ച് ഫോറസ്റ്റ് ഓഫിസർ പി.രതീശൻ , ഡോ. ഇല്യാസ് റാവുത്തർ, ആആർടി കണ്ണൂർ ഡപ്യൂട്ടി റേഞ്ച് ഓഫിസർ ഷൈനി കുമാർ,സെക്ഷൻ ഫോറസ്റ്റ് ഓഫിസർമാരായ പ്രദീപൻ, എം.രഞ്ജിത്ത്, ബിഎഫ്ഒമാരായ വിപിൻ,ഷാഫി, മിഥുൻ, ഷമീന, രമേശൻ, ജിജേഷ്, സുജിത്ത്, അരുൺ, മനോജ്‌, ഷൈനീഷ്, എം.പാനൽ ഷൂട്ടർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ആടിനെ പിടിച്ച സ്ഥലത്ത് ഒരു ക്യാമറ കൂടി സ്ഥാപിക്കും. പുലിയെ പിടികൂടുന്നതിനുള്ള കൂട് സ്ഥാപിക്കും. ഇതിന് മുന്നോടിയായി ഡിഎഫ്ഒ, ജനപ്രതിനിധികൾ, വിജിലൻസ് എന്നിവർ ഉൾപ്പെട്ട കമ്മിറ്റി രൂപീകരിച്ചു.

ADVERTISEMENT

പുലിപ്പേടിയിൽ നാട്
പുലി ഇറങ്ങിയതായുള്ള പ്രചാരണം ജനങ്ങളെ ആശങ്കയിലാഴ്ത്തുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് 6.30 ഓടെ കാര്യപ്പള്ളി ആനക്കയം ഭാഗത്ത് പുലിയെ കണ്ടതായി നാട്ടുകാർ പറഞ്ഞു. ആനക്കയം പാറയ്ക്ക് ബിജുവിന്റെ വീടിന് സമീപത്ത് പട്ടിയെ പിടിക്കാൻ പുലി ശ്രമിച്ചതായി വീട്ടുകാർ പറയുന്നു. ആളുകൾ ബഹളം വച്ചതോടെ പുലി ഓടി മറഞ്ഞു. 

കരിമ്പഞ്ചാൽ ഭാഗങ്ങളിലും ഇന്നലെ പകൽ പുലിയെ കണ്ടതായി പരിസരവാസികൾ പറയുന്നു. പല പ്രദേശങ്ങളിലും പുലിയിറങ്ങുന്നതായി വ്യാജ വിഡിയോ, ഫോട്ടോകൾ എന്നിവ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നത് ജനങ്ങളെ കൂടുതൽ ആശങ്കയിലാക്കുന്നു. ഇത്തരം വിഡിയോയിൽ ഭയപ്പെടേണ്ടതില്ലെന്ന് അധികൃതർ അറിയിച്ചു.

ADVERTISEMENT

‘ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കണം’
മാതമംഗലം∙ എരമം-കുറ്റൂർ പഞ്ചായത്തിലെ വെള്ളോറ, കക്കറ പ്രദേശങ്ങളിൽ ദിവസങ്ങളായി പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയ പുലിയെ പിടികൂടുന്നതിനുളള പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കണമെന്ന് യൂത്ത് കോൺഗ്രസ് എരമം കുറ്റൂർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

ടാപ്പിങ് തൊഴിലാളികൾ ഉൾപ്പെടെയുള്ളവരുടെ തൊഴിൽ നഷ്ടപ്പെട്ട് കഷ്ടത അനുഭവിക്കുകയാണ്.  വളർത്തു മൃഗങ്ങളെ അടക്കം ആക്രമിക്കുന്ന രീതി കൂടുകയാണ്. അധികൃതരുടെ ഭാഗത്തുനിന്ന് ഉടനെ തന്നെ വേണ്ട നടപടികൾ കൈക്കൊള്ളണമെന്നും ജനങ്ങളെ ഭീതിയിലാക്കുന്ന സന്ദർഭം അവസാനിപ്പിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് സാദത്ത് കാര്യപ്പള്ളി അധ്യക്ഷത വഹിച്ചു

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT