രാജഗിരിയിലെ രണ്ട് ക്വാറികൾ പൂട്ടാൻ കലക്ടറുടെ ഉത്തരവ്
ചെറുപുഴ ∙ രാജഗിരിയിൽ ജനജീവിതത്തിനു ഭീഷണിയായ രണ്ടു ക്വാറികളുടെയും പ്രവർത്തനം നിർത്തിവയ്ക്കാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻകൂടിയായ കലക്ടർ ഉത്തരവിട്ടു.ക്വാറികളുടെ പ്രവർത്തനംമൂലം പ്രദേശത്തെ ജനജീവിതം ദുസ്സഹമാണെന്നു ചൂണ്ടിക്കാട്ടി രാജഗിരി പൈതൃക സംരക്ഷണസമിതി പരാതി നൽകിയിരുന്നു.കബനി ബ്ലൂ മെറ്റൽസ്,

ചെറുപുഴ ∙ രാജഗിരിയിൽ ജനജീവിതത്തിനു ഭീഷണിയായ രണ്ടു ക്വാറികളുടെയും പ്രവർത്തനം നിർത്തിവയ്ക്കാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻകൂടിയായ കലക്ടർ ഉത്തരവിട്ടു.ക്വാറികളുടെ പ്രവർത്തനംമൂലം പ്രദേശത്തെ ജനജീവിതം ദുസ്സഹമാണെന്നു ചൂണ്ടിക്കാട്ടി രാജഗിരി പൈതൃക സംരക്ഷണസമിതി പരാതി നൽകിയിരുന്നു.കബനി ബ്ലൂ മെറ്റൽസ്, രാജഗിരി ഗ്രാനൈറ്റ്സ് എന്നി കരിങ്കൽ ക്വാറികളുടെ പ്രവർത്തനം വിലയിരുത്തി റിപ്പോർട്ട് നൽകാൻ ജില്ലാ കലക്ടർ 7 അംഗ വിദഗ്ധ സമിതിയെ നിയോഗിച്ചു.ഒക്ടോബർ 29 ന് വിദഗ്ധ സമിതി ക്വാറികൾ സന്ദർശിച്ച് പ്രവർത്തനം വിലയിരുത്തുകയും കലക്ടർക്ക് റിപ്പോർട്ട് നൽകുകയും ചെയ്തു.
ഇതിന്റെ അടിസ്ഥാനത്തിലാണു ക്വാറികളുടെ പ്രവർത്തനം നിർത്തിവയ്ക്കാൻ ജിയോളജി വകുപ്പിനു കലക്ടർ ഉത്തരവ് നൽകിയത്.വിദഗ്ധ സമിതി നൽകിയ റിപ്പോർട്ടിൽ ക്വാറികളിൽ ഒട്ടേറെ നിയമലംഘന പ്രവർത്തനങ്ങൾ നടക്കുന്നതായി ചൂണ്ടിക്കാട്ടിയുണ്ട്.രാജഗിരി കബനി ബ്ലൂ മെറ്റൽസ് കരിങ്കൽ ക്വാറിയുടെ പ്രവർത്തനംമൂലം ദുരന്ത സാഹചര്യം നിലനിൽക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു.റിപ്പോർട്ടിൽ പരാമർശിക്കുന്ന നിയമലംഘനങ്ങളും ക്വാറി ഉണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങളും പരിഹരിക്കാനാവശ്യമായ നടപടികൾ ക്വാറി ഉടമകൾ സ്വീകരിക്കുന്നതുവരെ ഖനന പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാനാണ് ഉത്തരവ്.ഇതിനുപുറമേ ഇപ്പോൾ പ്രവർത്തിക്കാത്ത രാജഗിരി ഗ്രാനൈറ്റുസുമായി ബന്ധപ്പെട്ടു റിപ്പോർട്ട് ചെയ്ത പാരിസ്ഥിതിക പ്രശ്നങ്ങളടക്കമുള്ള വിഷയങ്ങളിൽ ക്വാറിയുടമകളെക്കൊണ്ടു പരിഹാര നടപടികൾ നടപ്പാക്കാനും ഉത്തരവിൽ പറയുന്നു.
എന്നാൽ ക്വാറികളിൽ നിലനിൽക്കുന്ന ദുരന്ത സാഹചര്യം ഒഴിവാക്കുന്ന മുറയ്ക്ക് വീണ്ടും പ്രവർത്തനാനുമതി നൽകാനുള്ള സാധ്യതയും ഉത്തരവിൽ നിലനിൽക്കുന്നുണ്ട്.ഇപ്പോൾ രാജഗിരിയിൽ പ്രവർത്തിച്ചുവരുന്ന 2 ക്വാറികൾക്കും താൽക്കാലികമായെങ്കിലും പൂട്ട് വീണതിന്റെ ആശ്വാസത്തിലാണു പ്രദേശവാസികൾ.രാജഗിരിയിലെ 2 ക്വാറികൾക്ക് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി പ്രവർത്താനുമതി നിഷേധിച്ചത് 8,9,10 വാർഡുകളിലെ ജനങ്ങളുടെ വിജയമാണെന്നു പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്.അലക്സാണ്ടർ പറഞ്ഞു.ക്വാറിയിൽ നടക്കുന്ന നിയമലംഘന പ്രവർത്തനങ്ങൾ വിദഗ്ധ സമിതിയുടെ മുന്നിൽ എത്തിക്കാൻ പഞ്ചായത്തിനു സാധിച്ചു.