കാസർകോട്∙ ദ്രവീകൃത പ്രകൃതിവാതകം (സിഎൻജി) യഥാസമയം കിട്ടാത്തത് ഇത് ഉപയോഗിച്ചു ഓടുന്ന വാഹനങ്ങളെ പ്രതിസന്ധിയിലാക്കി. ജില്ലയിൽ ചൗക്കി, പെരിയ, ചെറുവത്തൂർ എന്നീ പമ്പുകളിൽ നിന്നാണ് വാഹനങ്ങൾക്ക് സിഎൻജി ലഭിക്കുന്നത്. കണ്ണൂർ ജില്ലയിലെ കൂടാളി ഡിപ്പോയിൽ നിന്നാണ് സിഎൻജി ഇവിടെ എത്തിക്കുന്നത്. കാസർകോട് ചൗക്കിയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാസർകോട്∙ ദ്രവീകൃത പ്രകൃതിവാതകം (സിഎൻജി) യഥാസമയം കിട്ടാത്തത് ഇത് ഉപയോഗിച്ചു ഓടുന്ന വാഹനങ്ങളെ പ്രതിസന്ധിയിലാക്കി. ജില്ലയിൽ ചൗക്കി, പെരിയ, ചെറുവത്തൂർ എന്നീ പമ്പുകളിൽ നിന്നാണ് വാഹനങ്ങൾക്ക് സിഎൻജി ലഭിക്കുന്നത്. കണ്ണൂർ ജില്ലയിലെ കൂടാളി ഡിപ്പോയിൽ നിന്നാണ് സിഎൻജി ഇവിടെ എത്തിക്കുന്നത്. കാസർകോട് ചൗക്കിയിൽ  ദിവസം 4 ലോഡ് വരെ ലഭിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ഒരു മാസമായി ഒന്നോ രണ്ടോ ലോഡ് മാത്രമാണ് കിട്ടുന്നത്. 400 കിലോഗ്രാം ആണ് 1 ലോഡ്. തലപ്പാടി, മഞ്ചേശ്വരം, പെർള, മുള്ളേരിയ, അഡൂർ, കുമ്പള, ബദിയഡുക്ക, കാസർകോട്, ഉദുമ, പൊയിനാച്ചി തുടങ്ങിയ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള  വാഹനങ്ങൾ ചൗക്കിയിലെ പമ്പിൽ വന്നാണ് സിഎൻജി എടുക്കുന്നത്.

50 കിലോമീറ്റർ ചുറ്റളവിൽ നിന്നുള്ള വാഹനങ്ങൾ വരെ എത്തുന്നു. ഓട്ടോ, കാർ, ലോറി തുടങ്ങി രണ്ടായിരത്തിലേറെ സിഎൻജി വാഹനങ്ങളുണ്ട് ഈ മേഖലയിൽ. ഒരു ഓട്ടോറിക്ഷയിൽ  9.5 കിലോഗ്രാം വാതകം നിറയ്ക്കാനുള്ള ശേഷി ഉണ്ട്. അത് 2 ദിവസത്തേക്ക് തികയും. ചൗക്കിയി‍ൽ ഇന്നലെ 12 മണിയോടെ 1 ലോഡ് ആണ് കിട്ടിയത്. 2 മണിയോടെ അത് തീർന്നു. അപ്പോഴും 60 ലേറെ വാഹനങ്ങൾ ക്യൂവിലുണ്ടായിരുന്നു. കൂടാളി ഡിപ്പോയിൽ ഇന്ധനത്തിനു ക്ഷാമമില്ല. ഡിപ്പോ അധികൃതർക്ക് അത് ഇവിടെ എത്തിക്കാനുള്ള വാഹനങ്ങൾ കിട്ടാത്തതാണ് കാരണമെന്ന് പമ്പ് അധികൃതർ പറയുന്നു. 

ADVERTISEMENT

ഉപജീവനമാർഗം മുടങ്ങുന്ന അവസ്ഥ
സിഎൻജി കിട്ടാതെ വാഹനങ്ങൾ കട്ടപ്പുറത്ത് ആവുന്ന സ്ഥിതിയാണ് ഇപ്പോഴെന്ന് ഓട്ടോ തൊഴിലാളികൾ പറയുന്നു. ഇവരുടെ ഉപജീവനമാർഗമാണ് ഇതു കാരണം നിലയ്ക്കുന്നത്. വാഹനത്തിനു ജപ്തി ഭീഷണിയും. ബാങ്കുകളിൽ നിന്നും മറ്റുമായി വായ്പയെടുത്താണ് പലരും വാഹനം വാങ്ങിയത്. 

ഓട്ടോയോ ടാക്സിയോ ഓടിച്ച് ഉപജീവനമാർഗം തേടുന്നവർക്ക് ഓട്ടം നിന്നാൽ ജപ്തി ഭീഷണി നേരിടേണ്ടിവരും. പുതുതായി ഇറങ്ങുന്ന വാഹനങ്ങൾ ഏറെയും സിഎൻജി വാഹനങ്ങൾ ആണ്. ഈ സാഹചര്യത്തിൽ ആവശ്യത്തിനു സിഎൻജി എത്തിയില്ലെങ്കിൽ വാഹനവും യാത്രക്കാരും വഴിയിലാകും. മാവുങ്കലിൽ ഫില്ലിങ് സ്റ്റേഷൻ തുറക്കുമെന്നാണ് പറയപ്പെടുന്നത്. അത് യാഥാർഥ്യമായാൽ  നിലവിലുള്ള പ്രതിസന്ധിക്കു പരിഹാരമാകുമെന്ന് പമ്പ് അധികൃതരും വാഹന ഉടമകളും പറയുന്നു.