കാസർകോട് ജില്ലയിൽ ഇന്ന് (18-12-2024); അറിയാൻ, ഓർക്കാൻ
അണ്ടർ വാല്യുവേഷൻ: റവന്യു നടപടികളിൽ നിന്ന് ഒഴിവാകാൻ അവസരം കാസർകോട് ∙ ഭൂമിയുടെ വില കുറച്ച് ആധാരം റജിസ്റ്റർ ചെയ്തവർക്ക് (അണ്ടർ വാലുവേഷൻ) മുദ്രവിലയുടെ പകുതി മാത്രം അടച്ച് റവന്യൂ നടപടികളിൽ നിന്നു ഒഴിവാകാൻ അവസരം. റജിസ്ട്രേഷൻ ഫീസ് പൂർണമായും ഒഴിവാക്കിയിട്ടുണ്ട്. 2017 എപ്രിൽ 1 മുതൽ 2023 മാർച്ച് 31 വരെ
അണ്ടർ വാല്യുവേഷൻ: റവന്യു നടപടികളിൽ നിന്ന് ഒഴിവാകാൻ അവസരം കാസർകോട് ∙ ഭൂമിയുടെ വില കുറച്ച് ആധാരം റജിസ്റ്റർ ചെയ്തവർക്ക് (അണ്ടർ വാലുവേഷൻ) മുദ്രവിലയുടെ പകുതി മാത്രം അടച്ച് റവന്യൂ നടപടികളിൽ നിന്നു ഒഴിവാകാൻ അവസരം. റജിസ്ട്രേഷൻ ഫീസ് പൂർണമായും ഒഴിവാക്കിയിട്ടുണ്ട്. 2017 എപ്രിൽ 1 മുതൽ 2023 മാർച്ച് 31 വരെ
അണ്ടർ വാല്യുവേഷൻ: റവന്യു നടപടികളിൽ നിന്ന് ഒഴിവാകാൻ അവസരം കാസർകോട് ∙ ഭൂമിയുടെ വില കുറച്ച് ആധാരം റജിസ്റ്റർ ചെയ്തവർക്ക് (അണ്ടർ വാലുവേഷൻ) മുദ്രവിലയുടെ പകുതി മാത്രം അടച്ച് റവന്യൂ നടപടികളിൽ നിന്നു ഒഴിവാകാൻ അവസരം. റജിസ്ട്രേഷൻ ഫീസ് പൂർണമായും ഒഴിവാക്കിയിട്ടുണ്ട്. 2017 എപ്രിൽ 1 മുതൽ 2023 മാർച്ച് 31 വരെ
കൈകൊട്ടിക്കളിമത്സരവും ഒപ്പന മത്സരവും
ബേക്കൽ∙ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ 22 മുതൽ 31 വരെ പള്ളിക്കര ബേക്കലിൽ സംഘടിപ്പിക്കുന്ന ആഗ്രോ കാർണിവലിനോട് അനുബന്ധിച്ച് 25ന് അഖില കേരള കൈകൊട്ടിക്കളി മത്സരവും 30ന് ജില്ലാതല വനിതകൾക്കായുള്ള ഒപ്പന മത്സരവും സംഘടിപ്പിക്കുന്നു. മത്സരത്തിൽ പങ്കെടുക്കുന്ന കൈ കൊട്ടി കളി മത്സര ടീം 22നും ഒപ്പന മത്സര ടീം 25നും റജിസ്‌ട്രേഷൻ നടത്തണം. ടീമിനെ തിരഞ്ഞെടുക്കാൻ ടീമുകൾ 3 മിനിറ്റ് ദൈർഘ്യമുള്ള വിഡിയോടുകൂടി അയയ്ക്കണം. 9605593458, 9744434003.
ജന്തുക്ഷേമ അവാർഡിന് അപേക്ഷിക്കാം
കാസർകോട്∙ ജില്ലയിൽ മികച്ച മൃഗക്ഷേമ പ്രവർത്തനങ്ങൾ നടത്തിയ വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവയ്ക്കുള്ള മൃഗസംരക്ഷണ വകുപ്പിന്റെ ജന്തുക്ഷേമ അവാർഡിന് അപേക്ഷ ക്ഷണിച്ചു. നടപ്പ് വർഷത്തിൽ മൃഗ സംരക്ഷണ മൃഗക്ഷേമ മേഖലയിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തിയിട്ടുള്ള വ്യക്തികളും സ്ഥാപനങ്ങളും അവർ നടപ്പിലാക്കിയ പ്രവർത്തനങ്ങൾ സംബന്ധിച്ച വിശദമായ റിപ്പോർട്ട്, ഫോട്ടോകൾ എന്നിവ സഹിതം വെള്ള കടലാസിൽ തയാറാക്കിയ അപേക്ഷ 27നകം ചീഫ് വെറ്ററിനറി ഓഫിസർ, ജില്ലാ വെറ്ററിനറി കേന്ദ്രം, അണങ്കൂർ, കാസർകോട് - 671121 എന്ന വിലാസത്തിൽ ലഭിക്കണം. 04994 224624.
ട്യൂഷൻ അധ്യാപക നിയമനം
കാഞ്ഞങ്ങാട്∙ ബ്ലോക്ക് പരിധിയിലെ അജാനൂർ, പുല്ലൂർ പെരിയ, പള്ളിക്കര, ഉദുമ പഞ്ചായത്തുകളിലെ 5 എസ്‍സി കമ്യൂണിറ്റി ഹാളുകളിൽ വിദ്യാർഥികൾക്ക് ട്യൂഷൻ നൽകുന്നതിന് അധ്യാപകരെ നിയമിക്കുന്നു. മൂലക്കണ്ടം, രാവണേശ്വരം, പെരിയ നവോദയ നഗർ, നെല്ലിയടുക്കം, നാലാംവാതുക്കൽ എന്നിവിടങ്ങളിലാണ് കാസർകോട് ധന്വന്തരി കേന്ദ്രയുടെ സഹായത്തോടെ പട്ടകിജാതി വികസന വകുപ്പ് ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ട്യൂഷൻ പദ്ധതി നടപ്പിലാക്കുന്നത്. വൈകിട്ട് 2 മണിക്കൂർ വീതം മാസം ചുരുങ്ങിയത് 22 ക്ലാസ്സുകൾ എടുക്കുന്നതിന് 7000 രൂപ ഹോണറേറിയം ലഭിക്കും. പട്ടിക വിഭാഗത്തിൽപ്പെടുന്ന അധ്യാപക യോഗ്യതയുള്ള മേൽ പ്രദേശങ്ങളിൽ താമസക്കാരായവർക്കാണ് അപേക്ഷിക്കാം. ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, ജാതി സർട്ടിഫിക്കറ്റുകളുമായി ഇന്നു രാവിലെ 10.30ന് കാഞ്ഞങ്ങാട് ബ്ലോക്ക് പട്ടികജാതി വികസന ഓഫിസിൽ കൂടിക്കാഴ്ചക്കത്തണം.
അധ്യാപക ഒഴിവ്
ചെറുവത്തൂർ∙ ജിഎഫ്‍വിഎച്ച്എസ്എസ് ചെറുവത്തൂർ സ്‌കൂളിൽ എൽപിഎസ്.ടി മലയാളം അധ്യാപകന്റെ ഒഴിവുണ്ട്. കൂടിക്കാഴ്ച നാളെ 2ന് നടക്കും. 04672 261470, 9447851758.
ക്ഷേമനിധി സെക്രട്ടറിയുടെക്യാംപ് 26ന്
കാസർകോട് ∙ മലബാർ ക്ഷേത്ര ജീവനക്കാരുടെയും എക്സിക്യൂട്ടീവ് ഓഫിസർമാരുടെയും ക്ഷേമനിധിയിൽ അംഗങ്ങളായ ഹൊസ്ദുർഗ്, കാസർകോട് താലൂക്കുകളിലെ മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ നിന്നു ക്ഷേത്ര വിഹിതം, ക്ഷേമനിധി വിഹിതം കുടിശിക അടയ്ക്കുന്നതിന് 26ന് 10.30 മുതൽ മല്ലികാർജുന ക്ഷേത്രത്തിൽ ക്ഷേമനിധി സെക്രട്ടറി ക്യാംപ് ചെയ്യും. ക്ഷേമനിധിയിൽ അംഗത്വം എടുക്കുന്നതിനായി ക്ഷേത്ര ജീവനക്കാർക്ക് അപേക്ഷ സമർപ്പിക്കാം. ബോർഡിന്റെ അംഗീകാരം ലഭിച്ച് ഒരു വർഷത്തിനകം ക്ഷേമനിധി അംഗത്വത്തിനു അപേക്ഷിക്കാത്ത ജീവനക്കാർക്ക് അംഗത്വം അനുവദിക്കില്ലെന്ന് മലബാർ ദേവസ്വം ബോർഡ് സെക്രട്ടറി അറിയിച്ചു.
ട്രെയ്നർ, സ്‌കിൽ സെന്റർ അസിസ്റ്റന്റ്
കാസർകോട് ∙ സമഗ്രശിക്ഷാ കേരളം ജില്ലാ പ്രോജക്ട് ഓഫിസിനു കീഴിലുള്ള ബ്ലോക്ക് റിസോഴ്സ് സെന്ററുകളിലെ (ബിആർസി) ഗവ. സ്‌കൂളുകളിൽ ആരംഭിക്കുന്ന 13 സ്‌കിൽ ഡവലപ്മെന്റ് സെന്ററുകളിലേക്ക് ട്രെയ്നർ, സ്‌കിൽ സെന്റർ അസിസ്റ്റന്റ് തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി 23. അപേക്ഷാഫോമിനു www.ssakerala.in എന്ന വെബ്സൈറ്റ് സന്ദർശിക്കാം. അപേക്ഷ സമഗ്രശിക്ഷാ കേരളം ജില്ലാ പ്രോജക്ട് ഓഫിസിൽ നൽകണം. 04994-230548.
മാനസികാരോഗ്യ വിദഗ്ധന്റെ സൗജന്യ സേവനം
കാസർകോട് ∙ എല്ലാ മാസവും സിവിൽ സ്റ്റേഷനിലെ വനിതാ സംരക്ഷണ ഓഫിസിൽ മാനസികാരോഗ്യ വിദഗ്ധന്റെ സൗജന്യ സേവനം ലഭിക്കും. 20ന് സേവനം ആവശ്യമുള്ളവർ 19ന് അകം 8281999065 എന്ന നമ്പറിൽ റജിസ്റ്റർ ചെയ്യണം.
വെറ്ററിനറി സർജൻ കരാർ നിയമനം
കാസർകോട് ∙ മൃഗസംരക്ഷണ വകുപ്പ് ജില്ലയിൽ ബ്ലോക്ക് അടിസ്ഥാനത്തിൽ നടപ്പാക്കിയ വീട്ടുപടിക്കൽ രാത്രികാല മൃഗചികിത്സാ സേവനത്തിനു വെറ്ററിനറി സർജൻ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യത: വെറ്ററിനറി സയൻസിൽ ബിരുദം, കേരള വെറ്ററിനറി കൗൺസിൽ റജിസ്‌ട്രേഷൻ. അഭിമുഖം നാളെ 11നു ജില്ല മൃഗ സംരക്ഷണ ഓഫിസിൽ. 04994–255483.
കാസർകോട് ∙ മൃഗസംരക്ഷണ വകുപ്പ് കാസർകോട് ബ്ലോക്കിൽ മൊബൈൽ വെറ്ററിനറി യൂണിറ്റ് പ്രവർത്തനത്തിനായി വെറ്ററിനറി സർജൻ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യത: വെറ്ററിനറി സയൻസിൽ ബിരുദം, കേരള വെറ്ററിനറി കൗൺസിൽ റജിസ്‌ട്രേഷൻ. അഭിമുഖം നാളെ 12നു ജില്ലാ മൃഗസംരക്ഷണ ഓഫിസിൽ. 04994 255483.
ട്രെക്കിങ് ചാംപ്യൻഷിപ് 22ന്
പാലക്കുന്ന് ∙ ജില്ലാ മൗണ്ടനീയറിങ് അസോസിയേഷന്റെ നേതൃത്വത്തിൽ സബ്ജൂനിയർ, ജൂനിയർ ട്രെക്കിങ് ചാംപ്യൻഷിപ് 22ന് 9 മുതൽ കാപ്പിൽ സനാബിൽ മിനി സ്റ്റേഡിയത്തിൽ നടക്കും. 27 മുതൽ 29 വരെ തിരുവനന്തപുരം നെയ്യാർ ഡാമിൽ നടക്കുന്ന സ്റ്റേറ്റ് ചാംപ്യൻഷിപ്പിലേക്കുള്ള ജില്ലാ ടീമിനെ മത്സരത്തിൽ നിന്നു തിരഞ്ഞെടുക്കും. താൽപര്യമുള്ള ആൺകുട്ടികളും പെൺകുട്ടികളും വയസ്സ് തെളിയിക്കുന്ന രേഖയുമായി 8.30ന് അകം എത്തണം. 9447037405.
പൂർവവിദ്യാർഥി സംഗമം 21ന്
കാസർകോട്∙ ചെർക്കള മാർത്തോമ്മാ ബധിര വിദ്യാലയത്തിലെ പൂർവ വിദ്യാർഥി സംഗമം 21ന് രാവിലെ 9.30ന് ചെർക്കള മാർത്തോമ്മാ റൂബി ജൂബിലി ഹാളിൽ നടക്കും.
നീന്തൽ പരീക്ഷ 21, 23 തീയതികളിൽ
കാസർകോട് ∙ ജില്ലയിൽ ഫയർ ആൻഡ് റസ്‌ക്യൂ വകുപ്പിൽ വിമൻ ഫയർ ആൻഡ് റസ്‌ക്യൂ ഓഫിസർ (ട്രെയിനി, കാറ്റഗറി നം. 287/2023) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾക്കായുള്ള നീന്തൽ പരീക്ഷ 21, 23 തീയതികളിലായി തൃശൂരിലെ കേരള ഫയർ ആൻഡ് റസ്‌ക്യൂ സർവീസസ് അക്കാദമിയിൽ നടക്കും. ഉദ്യോഗാർഥികൾ എല്ലാ സർട്ടിഫിക്കറ്റുകളും സഹിതം ഹാജരാകണം. നീന്തൽ പരീക്ഷയിൽ വിജയിക്കുന്നവർക്ക് അന്നേ ദിവസം തന്നെ സർട്ടിഫിക്കറ്റ് പരിശോധനയും നടത്തും.