മഞ്ചേശ്വരം ∙ അനധികൃതമായി ഭൂമി കയ്യേറിയവരിൽ നിന്ന് പിടിച്ചെടുത്ത ഭൂമി ഭൂരഹിതർക്ക് വിതരണം ചെയ്യുന്നതിൽ സർക്കാരിന് മടിയുമുണ്ടാകില്ലെന്നു മന്ത്രി കെ.രാജൻ. എല്ലാവർക്കും ഭൂമി, ഭൂരഹിതരില്ലാത്ത കേരളം എന്നതാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. എടനാട് ഗ്രൂപ്പ് സ്മാർട്ട് വില്ലേജ് ഓഫിസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഞ്ചേശ്വരം ∙ അനധികൃതമായി ഭൂമി കയ്യേറിയവരിൽ നിന്ന് പിടിച്ചെടുത്ത ഭൂമി  ഭൂരഹിതർക്ക് വിതരണം ചെയ്യുന്നതിൽ സർക്കാരിന് മടിയുമുണ്ടാകില്ലെന്നു മന്ത്രി കെ.രാജൻ. എല്ലാവർക്കും ഭൂമി, ഭൂരഹിതരില്ലാത്ത കേരളം എന്നതാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. എടനാട് ഗ്രൂപ്പ് സ്മാർട്ട് വില്ലേജ് ഓഫിസ് ഉദ്ഘാടനം ഓൺലൈനിലൂടെ നിർവഹിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ 35 വില്ലേജ് ഓഫിസുകൾ കൂടി സ്മാർട്ടായി മാറുകയാണ്. എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന മുദ്രാവാക്യത്തോടെ സംസ്ഥാനത്തെ റവന്യു വകുപ്പ് പുതിയ രൂപത്തിലേക്കും ഭാവത്തിലേക്കും വേഗതയിലേക്കും മുന്നേറുന്നു.

പട്ടയ മിഷൻ എന്ന പുതിയ പദ്ധതി സർക്കാർ നടപ്പാക്കുന്നതും ഈ ലക്ഷ്യ പൂർത്തീകരണത്തിനാണ്. കഴിഞ്ഞ 2 വർഷത്തിനുള്ളിൽ രണ്ടേകാൽ ലക്ഷത്തോളം പട്ടയങ്ങൾ വിതരണം ചെയ്തു. മുപ്പതിനായിരം പട്ടയങ്ങൾ കൂടി തയാറായി കഴിഞ്ഞു. ഫെബ്രുവരിയിൽ ഒന്നരലക്ഷം പേരെ ഭൂമിയുടെ ഉടമസ്ഥരാക്കി എന്ന അപൂർവമായ ബഹുമതിക്ക് സംസ്ഥാന സർക്കാർ വിധേയരാവുകയാണ്. കഴിഞ്ഞ നവംബർ ഒന്നോടെ സമ്പൂർണ ഡിജിറ്റലൈസായി മാറിയ റവന്യു വകുപ്പിൽ ഫയലുകൾ കെട്ടികിടക്കുന്നു എന്ന പരാതി ഇല്ലാതാക്കിയെന്നും മന്ത്രി പറഞ്ഞു.

ADVERTISEMENT

എ.കെ.എം.അഷ്‌റഫ് എംഎൽഎ അധ്യക്ഷത വഹിച്ചു.  കലക്ടർ കെ.ഇമ്പശേഖർ, പുത്തിഗെ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുബ്ബണ്ണ ആൾവ, ജില്ലാ പഞ്ചായത്ത് അംഗം നാരായണ നായിക്, ബ്ലോക്ക് പഞ്ചായത്ത് അംഗം എം.ചന്ദ്രാവതി, പുത്തിഗെ പഞ്ചായത്ത് അംഗം അനിതശ്രീ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പ്രദീപ് കുമാർ, കൃഷ്ണ ആൾവ, സുലൈമാൻ ഉജംപദവ്, പി.അബ്ദുല്ല കണ്ടത്തിൽ, രാഘവ ചേരാൽ, ഹമീദ് കോസ്‌മോസ്, ഉദയരാജൻ, മനോജ് കുമാർ, സിദ്ദീഖ് കൊടിയമ്മ, പ്രവീൺ കുമ്പള, അഹമ്മദ് അലി കുമ്പള, താജുദ്ദീൻ മൊഗ്രാൽ, കെ.പി.മുനീർ, ജയന്ത പാട്ടാളി, ടി.കെ.കുഞ്ഞാമു, അസീസ് ബേരിക്കെ, ജില്ലാ നിർമിതി കേന്ദ്രം പ്രോജക്ട് എൻജിനീയർ പി.ആർ.സുന്ദരേശൻ, ലാൻഡ് റവന്യു കമ്മിഷണർ ഡോ. എ.കൗശിഗൻ, എഡിഎം കെ.വി.ശ്രുതി എന്നിവർ പ്രസംഗിച്ചു.