കാസർ‌കോട് ∙ കനത്ത മഴ തുടരുന്നതിനാൽ ജില്ലയിൽ ഇന്നും റെഡ് അലർട്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. കനത്ത ജാഗ്രതാ നിർദേശം. ജില്ലാതല ദുരന്ത നിവാരണ അതോറിറ്റി യോഗം ചേർന്നു. അപകട സാധ്യതയുള്ള പ്രദേശങ്ങളിലെ കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാൻ കലക്ടർ നിർദേശിച്ചു. ജില്ലയിൽ ഇന്നലെ വൈകിട്ട് 5 വരെയുള്ള കണക്കു

കാസർ‌കോട് ∙ കനത്ത മഴ തുടരുന്നതിനാൽ ജില്ലയിൽ ഇന്നും റെഡ് അലർട്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. കനത്ത ജാഗ്രതാ നിർദേശം. ജില്ലാതല ദുരന്ത നിവാരണ അതോറിറ്റി യോഗം ചേർന്നു. അപകട സാധ്യതയുള്ള പ്രദേശങ്ങളിലെ കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാൻ കലക്ടർ നിർദേശിച്ചു. ജില്ലയിൽ ഇന്നലെ വൈകിട്ട് 5 വരെയുള്ള കണക്കു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാസർ‌കോട് ∙ കനത്ത മഴ തുടരുന്നതിനാൽ ജില്ലയിൽ ഇന്നും റെഡ് അലർട്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. കനത്ത ജാഗ്രതാ നിർദേശം. ജില്ലാതല ദുരന്ത നിവാരണ അതോറിറ്റി യോഗം ചേർന്നു. അപകട സാധ്യതയുള്ള പ്രദേശങ്ങളിലെ കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാൻ കലക്ടർ നിർദേശിച്ചു. ജില്ലയിൽ ഇന്നലെ വൈകിട്ട് 5 വരെയുള്ള കണക്കു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാസർ‌കോട് ∙ കനത്ത മഴ തുടരുന്നതിനാൽ ജില്ലയിൽ ഇന്നും റെഡ് അലർട്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. കനത്ത ജാഗ്രതാ നിർദേശം. ജില്ലാതല ദുരന്ത നിവാരണ അതോറിറ്റി യോഗം ചേർന്നു. അപകട സാധ്യതയുള്ള പ്രദേശങ്ങളിലെ കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാൻ കലക്ടർ നിർദേശിച്ചു. ജില്ലയിൽ ഇന്നലെ വൈകിട്ട് 5 വരെയുള്ള കണക്കു പ്രകാരം 60.5 എംഎം മഴ ലഭിച്ചു. തലേദിവസം 17.5എംഎം ആയിരുന്നു മഴ. പാണത്തൂർ 106 എംഎം, ബദിയടുക്ക 95, പള്ളിക്കര 80, വെള്ളരിക്കുണ്ട് 76, നീലേശ്വരം 71, കാസർകോട് 70, മുളിയാർ 68, ബായാർ 67 എംഎം എന്നിങ്ങനെ ഇന്നലെ മഴ ലഭിച്ചു. രാത്രിയിലും മഴ ശക്തമായി തുടരുകയാണ്.

ദേശീയപാത നിർമാണം നടക്കുന്ന തെക്കിലിലെ മണ്ണിടിച്ചിൽ മേഖലയിൽ ജില്ലാകലക്ടർ കെ. ഇമ്പശേഖർ ജില്ലാ പൊലീസ് മേധാവി 
പി.ബിജോയി എന്നിവർ പരിശോധന നടത്തുന്നു.

ജാഗ്രതാ നിർദേശം
∙ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ, വെള്ളപ്പൊക്കം സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം.
∙ ദുരന്തസാധ്യത പ്രദേശങ്ങളിൽ താമസിക്കുന്നവർ ക്യാംപുകൾ തുറക്കുന്നതിന് തദ്ദേശ സ്ഥാപനവുമായി ബന്ധപ്പെടണം.
∙ ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം.
∙ നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ പാടുള്ളതല്ല.
∙ ജലാശയങ്ങൾക്ക് മുകളിലെ മേൽപാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെൽഫി എടുക്കുകയോ പാടുള്ളതല്ല.
∙ അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കുക. 
∙ വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങളിലേക്കുള്ള വിനോദ യാത്രകൾ ഒഴിവാക്കേണ്ടതാണ്.
∙ ജലാശയങ്ങളോട് ചേർന്ന റോഡുകളിലെ യാത്രകളിൽ പ്രത്യേക ജാഗ്രത പാലിക്കുക. അറ്റകുറ്റ പണികൾ നടക്കുന്ന റോഡുകളിലും ജാഗ്രത പാലിക്കുക. 
∙ റോഡപകടങ്ങൾ വർധിക്കാൻ സാധ്യത മുന്നിൽ കാണണം. 
∙ ജലാശയങ്ങൾ കരകവിഞ്ഞു ഒഴുകുന്നയിടങ്ങളിൽ വാഹനം ഓടിക്കരുത്.
∙ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ,പോസ്റ്റുകൾ,ബോർഡുകൾ, മതിലുകൾ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തേണ്ടതുമാണ്.

ADVERTISEMENT

മുൻകരുതൽ
∙പനത്തടി കമ്മാടിയിൽ കമ്മാടിപുഴയിൽ വെള്ളം കയറാൻ സാധ്യതയുള്ളതിനാൽ 8 കുടുംബങ്ങളിലെ 22 പേരെ മറ്റൊരു വീട്ടിലേക്ക് മാറ്റി പാർപ്പിച്ചു. മഴ കനക്കുകയാണെങ്കിൽ കല്ലപ്പള്ളി ജിഎൽപി സ്‌കൂളിൽ ക്യാംപ് തുടങ്ങും.
∙ കള്ളാർ ഓട്ടക്കണ്ടം, കുട്ടിക്കാനം എന്നിവിടങ്ങളിലെ 21 പട്ടികവർഗ കുടുംബങ്ങളെ (94 അംഗങ്ങൾ) മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് ക്യാംപിലേക്ക് മാറ്റി പാർപ്പിച്ചു. ചുള്ളിക്കര ജി.എൽ.പി.എസിൽ ആരംഭിച്ചിട്ടുള്ള ദുരിതാശ്വാസ ക്യാംപിൽ 80 അംഗങ്ങളെ പാർപ്പിച്ചു മൂന്ന് കുടുംബങ്ങളിലെ 14 പേരെ ബന്ധുവീടുകളിലേക്ക് മാറ്റി പാർപ്പിച്ചു.
∙ കള്ളാറിൽ കുട്ടിക്കാനം കോളനിയിൽ മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാൽ 10 കുടുംബങ്ങളെ (35 പേർ) ചുള്ളിക്കര ജിഎൽപിഎസിലേക്ക് മാറ്റി പാർപ്പിച്ചു.
∙ എണ്ണപ്പാറയിൽ മണ്ണിടിച്ചിൽ ഭീഷണിയുള്ളതിനാൽ കുടുംബങ്ങളെ മാറ്റും.
∙ തൃക്കരിപ്പൂർ മയ്യിച്ച പുഴയിൽ പുഴ കരകവിയുന്ന പ്രശ്‌നങ്ങൾ ഉണ്ടായേക്കാവുന്ന സാധ്യതയുള്ളതിനാൽ ആവശ്യമായ പ്രവർത്തനങ്ങൾ നടത്തണമെന്ന് നിർദേശം.
∙ ഓഗസ്റ്റ് 3 വരെ ദേശീയപാതയിൽ ചെർക്കള മുതൽ ചട്ടഞ്ചാൽ വരെ ജാഗ്രതാ നിർദേശം.
∙ മധൂർ മധുവാഹിനിപുഴ കരകവിഞ്ഞ് ഒഴുകാൻ സാധ്യത.
∙ റെഡ് അലർട്ട് ആയതിനാൽ ടൂറിസം കേന്ദ്രങ്ങളിൽ പ്രവേശനത്തിന് വിലക്ക്.
∙ വൈകീട്ട് 5വരെ വരെ ഒപി തുടരാൻ ജില്ലാ മെഡിക്കൽ ഓഫിസർക്ക് നിർദേശം നൽകി. ആംബുലൻസ് ലഭ്യത ഉറപ്പാക്കണം.

നാശനഷ്ടങ്ങൾ‌
∙ മഞ്ചേശ്വരം ആനക്കല്ലിൽ അക്വേഷ്യ മരങ്ങൾ റോഡിലേക്ക് ചാഞ്ഞ് കെഎസ്ഇബി ലൈനുകൾക്ക് മുകളിൽ വീണ് നാശ നഷ്ടം. 
∙ മഞ്ചേശ്വരത്ത് 30 മീറ്ററോളം കടൽ കരയിൽ കയറി. 
∙ വലിയ പറമ്പ പടന്നക്കടപ്പുറത്ത് കടലാക്രമണം
∙ മൊഗ്രാൽപുത്തൂരിൽ മഴയിൽ റോഡ് പുഴയായി
∙ ബേള –കിളിങ്കാർ റോഡിൽ മരം വീണു
∙ പുല്ലൂർ റോഡിൽ തെങ്ങ് പൊട്ടി വീണ് വൈദ്യുതി തൂൺ തകർന്ന് പ്രദേശത്തെ വൈദ്യുതി വിതരണം തകരാറിലായി. 
∙ ശക്തമായ മഴയിൽ കാറ്റാം കവലയിലെ കുഞ്ഞിക്കണ്ണൻ പിറ്റക്കാട്ടിലിന്റെ വീട്ടുമുറ്റം ഇടിഞ്ഞു. 
∙ പെരുമ്പട്ടയിൽ വീടിനു മുകളിൽ മരം വീണ് വീട് തകർന്നു 
∙ കള്ളാർ പഞ്ചായത്തിലെ മുണ്ടമാണിയിൽ മുറ്റം ഇടിഞ്ഞ് വീണ് താഴത്ത് വീട്ടിൽ വിനോദിന്റെ വീട് അപകടാവസ്ഥയിലായി.
∙ രാജപുരത്തെ ഗോപാലന്റെ വീടിന് മുകളിൽ കാറ്റിൽ കമുക് വീണ് കേടു പാട് പറ്റി.
∙രാമഞ്ചിറയിലെ കാർത്യായനിയുടെ ഓടുമേഞ്ഞ വീട് മഴയിൽ ഭാഗികമായി തകർന്നു
∙ചെറുവത്തൂർ രാമഞ്ചിറയിൽ ഓട് മേഞ്ഞ വീട് തകർന്നു.

ADVERTISEMENT

∙ ജില്ലാ കൺട്രോൾ റൂം - 9446601700, 04994257700
∙ താലൂക്ക്  കൺട്രോൾ റൂമുകൾ  
മഞ്ചേശ്വരം- 04998244044 ∙ കാസർകോട്- 04994230021
ഹൊസ്ദുർഗ് - 0467 2204042 ∙ വെള്ളരിക്കുണ്ട്- 04672242320
പൊലീസ് -   9496187008 ∙ ഫയർ ഫോഴ്സ്- 9497920258
ഫിഷറീസ് - 9946826082 ∙ ആരോഗ്യം- 9946000493
∙തദ്ദേശ സ്ഥാപനങ്ങളിലെ കൺട്രോൾ റൂമുകൾ  
ബേഡഡുക്ക  9048894680 ∙ ചെങ്കള  9496049733
വലിയപറമ്പ 9496049677 ∙ കയ്യൂർ ചീമേനി 9496049663
ബെള്ളൂർ 9496049702 ∙ പൈവളിഗെ 9496049719
കാറഡുക്ക 9496049725. ∙ പള്ളിക്കര  04672272026
മധൂർ  9846428480 ∙ കോടോംബേളൂർ 9496049651
ഈസ്റ്റ് എളേരി  9496049665 ∙ പുത്തിഗെ 9496049711
കുമ്പള 9496049717 ∙ ഉദുമ 04672236242
കുംബഡാജെ  9496049705. ∙ എൻമകജെ  9496049721