പെരിയ ∙ കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലാ യൂണിയൻ നോർത്ത് സോൺ കലോത്സവത്തിൽ ഹാട്രിക് കിരീടം ഉറപ്പിച്ച് കോഴിക്കോട് ഗവ. മെഡിക്കൽ കോളജ്. കലോത്സവത്തിന് ഇന്ന് തിരശീല വീഴാനിരിക്കെ മെഡിക്കൽ കോളജ് ബഹുദൂരം (142 പോയിന്റ്) മുന്നിലാണ്. കണ്ണൂർ ഗവ. ആയുർവേദ കോളജും (60 പോയിന്റ്), കോഴിക്കോട് കെഎംസിടി മെഡിക്കൽ കോളജുമാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പെരിയ ∙ കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലാ യൂണിയൻ നോർത്ത് സോൺ കലോത്സവത്തിൽ ഹാട്രിക് കിരീടം ഉറപ്പിച്ച് കോഴിക്കോട് ഗവ. മെഡിക്കൽ കോളജ്. കലോത്സവത്തിന് ഇന്ന് തിരശീല വീഴാനിരിക്കെ മെഡിക്കൽ കോളജ് ബഹുദൂരം (142 പോയിന്റ്) മുന്നിലാണ്. കണ്ണൂർ ഗവ. ആയുർവേദ കോളജും (60 പോയിന്റ്), കോഴിക്കോട് കെഎംസിടി മെഡിക്കൽ കോളജുമാണ് (58) രണ്ടും മൂന്നും സ്ഥാനങ്ങളിൽ.

2020 മുതൽ നോർത്ത് സോൺ കലോത്സവത്തിലെ ജേതാക്കളാണ് കോഴിക്കോട് ഗവ. മെഡിക്കൽ കോളജ്. 2021 ൽ കോവിഡിനെത്തുടർന്ന് കലോത്സവം നടന്നില്ല. 2022 ൽ പെരിയയിലും കഴിഞ്ഞ വർഷം പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളജിലും നടന്ന കലോത്സവത്തിലും കോഴിക്കോട് ഗവ. മെഡിക്കൽ കോളജിനായിരുന്നു കിരീടം. കലോത്സവം ഇന്നു സമാപിക്കും. സമാപന സമ്മേളനം കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ചലച്ചിത്രനടൻ പി.പി.കുഞ്ഞികൃഷ്ണൻ മുഖ്യാതിഥിയാകും.

മോണോ ആക്ട് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കോട്ടയ്ക്കൽ വിപിഎസ്‌വി ആയുർവേദ കോളജിലെ എം.ഇന്ദുലേഖ.
ADVERTISEMENT

ഏകാഭിനയത്തിൽ ഒന്നാമതെത്തി ഇന്ദുലേഖ
പെരിയ ∙ ആരോഗ്യ  സർവകലാശാല യൂണിയൻ നോർത്ത് സോൺ കലോത്സവത്തിൽ മണിപ്പൂർ കലാപത്തിന്റെ ഭീതിയും വേദനയും പങ്കുവച്ച് ഏകാഭിനയത്തിൽ ഒന്നാമതെത്തി എം.ഇന്ദുലേഖ.   കോട്ടക്കൽ‍ വിപിഎസ്‍വി ആയുർവേദ കോളജിലെ ഒന്നാം വർഷ ബിഎഎംഎസ് വിദ്യാർഥിനിയാണ്. കെ.പി.ശശികുമാറാണ് ഏകാഭിനയത്തിലെ ഗുരു. 

മാധ്യമപ്രവർത്തകനായിരുന്ന സോണി എം.ഭട്ടതിരിപ്പാടിന്റെയും നീലേശ്വരം ഗവ. ആയുർവേദ ഡിസ്പെൻസറിയിലെ ഡോ. ജി.കെ.സീമയുടെയും മകളാണ്. കോഴിക്കോട് കെഎംസിടിയിൽ എംബിബിഎസ് മൂന്നാം വർഷ വിദ്യാർഥിയായ ഇന്ദുലേഖയുടെ സഹോദരൻ എം.അനന്തപത്മനാഭനും കലോത്സവത്തിൽ പങ്കെടുക്കുന്നുണ്ട്. ഇന്നു നടക്കുന്ന സംഘനൃത്ത മത്സരത്തിൽ ഇരുവരും മത്സരിക്കുന്നുണ്ട്. ഇന്ദുലേഖയ്ക്ക് നാടകത്തിലും മത്സരമുണ്ട്. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കലാപ്രതിഭയായിരുന്ന നീലേശ്വരത്തെ ഡോ. ജി.കെ.ശ്രീഹരിയുടെ സഹോദരിയാണ് ഡോ. ജി.കെ.സീമ. 

1) ആൺകുട്ടികളുടെ കുച്ചിപ്പുഡിയിൽ ഒന്നാം സ്ഥാനം നേടിയ കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെ അവദത്ത് കെ.മണികണ്ഠൻ. 2) പെൺകുട്ടികളുടെ ഭരതനാട്യം മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കോഴിക്കോട് മെഡിക്കൽ കോളജിലെ വി.നന്ദന.
ADVERTISEMENT

സ്റ്റേജ് മത്സരങ്ങൾക്ക് അരങ്ങുണർന്നു
പെരിയ ∙ കേരള ആരോഗ്യശാസ്ത്ര സർവകലാശാലാ യൂണിയൻ നോർത്ത് സോൺ കലോത്സവത്തിന്റ സ്റ്റേജ് മത്സരങ്ങൾ സി.എച്ച്.കുഞ്ഞമ്പു എംഎൽഎ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി വൈസ് ചെയർമാൻ കെ.മണികണ്ഠൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ, നാടൻപാട്ട് കലാകാരി ജയരഞ്ജിത എന്നിവർ അതിഥികളായി. പുല്ലൂർ പെരിയ പഞ്ചായത്ത് അംഗം കെ.ലത, സി–മെറ്റ് നഴ്സിങ് കോളജ് പ്രിൻസിപ്പൽ ജെയിംസ് ചാക്കോ, സംഘാടക സമിതി കൺവീനർ കെ.പ്രണവ്, പ്രോഗ്രാം കമ്മിറ്റി ചെയർപേഴ്സൻ സ്മിത റാണി, കൺവീനർ സി.റിഷിത, പിടിഎ പ്രസിഡന്റ് ബാബു കല്യോട്ട്, യൂണിയൻ അധ്യക്ഷ ബി.കനിഷ്ക, ഭാരവാഹികളായ  ശ്രീതുൽ, ആലിയ, മായ എന്നിവർ പ്രസംഗിച്ചു.

കലോത്സവം വേദികളിൽ ഇന്ന്  
വേദി–1 - തിരുവാതിര–9.00, ഒപ്പന–3.00
വേദി–2- മാർഗംകളി–9.00, നാടോടിനൃത്തം(ആൺ)–11.00, നാടോടിനൃത്തം(പെൺ)–12.30, സംഘനൃത്തം–2.00, നാടകം–7.00
വേദി–3- മാപ്പിളപ്പാട്ട്(പെൺ)–9.00, മാപ്പിളപ്പാട്ട് (ആൺ)–12.00, സംഘഗാനം(പാശ്ചാത്യം)–2.30, സ്കിറ്റ്–3.30, സംഘഗാനം–6.30
വേദി–4- ഗസൽ(ആൺ)–10.00, ഗസൽ(പെൺ)–11.00, കഥാപ്രസംഗം–12.30
വേദി –5- വെസ്റ്റേൺ സോളോ–9.00, അക്ഷരശ്ലോകം–12.00
വേദി–7തെരുവ്നാടകം–9.00, പൂരക്കളി–11.00

English Summary:

Calicut Government Medical College triumphs at the KUHS North Zone Arts Festival, claiming their third consecutive victory with an impressive 142 points, leaving competitors far behind.