കാസർകോട് ∙ തദ്ദേശ സ്വയംഭരണ വകുപ്പിൽ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട അസി സെക്രട്ടറി, ജൂനിയർ സൂപ്രണ്ട്, ജോയിന്റ് ബിഡിഒ തസ്തികകളിലെ 165 ഒഴിവുകളിൽ ഹെഡ് ക്ലാർക്കുമാരിൽ സ്ഥാനക്കയറ്റം നൽകി നിയമനത്തിന് ഉത്തരവിട്ടു. 43400–91200 രൂപ ശമ്പള നിരക്കിലാണ് നിയമനം. ഇതിനു പുറമേ ജില്ലാ ജോയിന്റ് ഡയറക്ടർ നിയമന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാസർകോട് ∙ തദ്ദേശ സ്വയംഭരണ വകുപ്പിൽ സംസ്ഥാനത്ത്  റിപ്പോർട്ട് ചെയ്യപ്പെട്ട അസി സെക്രട്ടറി, ജൂനിയർ സൂപ്രണ്ട്, ജോയിന്റ് ബിഡിഒ തസ്തികകളിലെ 165 ഒഴിവുകളിൽ ഹെഡ് ക്ലാർക്കുമാരിൽ സ്ഥാനക്കയറ്റം നൽകി നിയമനത്തിന് ഉത്തരവിട്ടു. 43400–91200 രൂപ ശമ്പള നിരക്കിലാണ് നിയമനം. ഇതിനു പുറമേ ജില്ലാ ജോയിന്റ് ഡയറക്ടർ നിയമന അധികാരിയായി ഉളള ജില്ലാതലത്തിൽ സ്ഥലം മാറ്റം നടത്തുന്ന വിവിധ തസ്തികകളിലേക്കുള്ള അന്തിമ പട്ടികയും പ്രസിദ്ധീകരിച്ചു.വാർഡ് വിഭജന പ്രക്രിയ ആരംഭിച്ചിരിക്കെ ജില്ലയിൽ മതിയായ ജീവനക്കാരില്ലെന്ന വ്യാപകമായ പരാതികൾ പരിഹരിക്കാൻ ഇത് സഹായമാകും. ജില്ലയിൽ പുത്തിഗെ, ഈസ്റ്റ് എളേരി, കിണാനൂർ–കരിന്തളം, അജാനൂർ, മുളിയാർ, പള്ളിക്കര, മംഗൽപാടി, പടന്ന, കുംബഡാജെ, വോർക്കാടി, ചെങ്കള, മഞ്ചേശ്വരം, കുമ്പള, ദേലംപാടി, ബദിയടുക്ക, കാറഡുക്ക തുടങ്ങിയ പഞ്ചായത്തുകളി‍ൽ ഒന്നും രണ്ടും ഒഴിവുകളിൽ ഹെഡ്ക്ലാർക്കുമാർക്ക് ഉദ്യോഗക്കയറ്റം മുഖേന  ഇതുവഴി നിയമിച്ചിട്ടുണ്ട്. ബന്ധപ്പെട്ട ഓഫിസ് മേലധികാരികൾ ഇവരെ ഉടൻ വിടുതൽ ചെയ്യണമെന്ന് ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്. വിരമിക്കൽ, മരണം, മറ്റു ജോലികളിൽ പ്രവേശനം, സർവീസിൽ നിന്നു പുറത്താക്കൽ ഒഴിവുകളിൽ ഉള്ളതാണ് 165 ഒഴിവുകളിലേക്കുള്ള നിയമനം. 

സംസ്ഥാനത്ത് നേരത്തെ ഗ്രാമവികസന വകുപ്പിൽ എക്സ്റ്റൻഷൻ ഓഫിസർ സീനിയോറിറ്റി പട്ടികയിൽ ഉണ്ടായിരുന്ന 18 പേരെ 18 ഒഴിവുകളിലേക്കും അസി.സെക്രട്ടറി കാറ്റഗറിയിലേക്കു സ്ഥാനക്കയറ്റം നൽകിയിട്ടുണ്ട്. എന്നാൽ ഇവരിൽ കാസർകോട് ജില്ലയിൽ ബേഡഡുക്ക പഞ്ചായത്തിലേക്ക് മാത്രമാണ് ഒരു ജീവനക്കാരനെ അനുവദിച്ചിട്ടുള്ളത്.ജില്ലയിൽ പല പഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും സെക്രട്ടറിമാർ ഉൾപ്പെടെ ഇല്ലാത്തത് സംബന്ധിച്ച് വാർഡ് വിഭജനം അവതാളത്തിലാകുമെന്ന് മനോരമ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. വാർഡ് വിഭജന പ്രക്രിയ ആരംഭിക്കും മുൻപ് തന്നെ നിയമന ഉത്തരവ് നൽകേണ്ടതായിരുന്നു.  ഇപ്പോൾ എങ്കിലും ഇവരുടെ നിയമനത്തിനു ഉത്തരവിട്ടത് നിലവിലുള്ള ജീവനക്കാരുടെ കടുത്ത അധ്വാനഭാരം കുറയ്ക്കാൻ സഹായമാകും. ജില്ലാതല സ്ഥലം മാറ്റം അന്തിമ പട്ടിക പ്രസിദ്ധീകരിച്ചത് താഴെ കാറ്റഗറി ജീവനക്കാരുടെ ഒഴിവുകൾക്കു പരിഹാരമാകും.പൊതുസ്ഥലം മാറ്റം പട്ടിക പ്രകാരം വിടുതൽ ചെയ്യേണ്ട ജീവനക്കാരെ അതത് ഓഫിസ് മേധാവികൾ പൊതു സ്ഥലംമാറ്റ സോഫ്റ്റ്‌വെയറിൽ വിടുതൽ ചെയ്യേണ്ടതും വിടുതൽ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്ത് ഓഫിസ് മേധാവി ഒപ്പും സീലും രേഖപ്പെടുത്തി നൽകണമെന്നും നിർദേശം നൽകിയിട്ടുണ്ട്. 

ADVERTISEMENT

തദ്ദേശ സ്വയംഭരണ വകുപ്പിലെ അഡീഷനൽ ഡയറക്ടർ, ജോയിന്റ് ഡയറക്ടർ തസ്തികകളിലും സ്ഥാനക്കയറ്റവും സ്ഥലം മാറ്റം ഉത്തരവും നിലവിൽ വന്നു. സംസ്ഥാന ശുചിത്വ മിഷൻ ഡെപ്യൂടി ഡയറക്ടർ ജി.സുധാകരനെ കാസർകോട് ജില്ലാ ജോയിന്റ് ഡയറക്ടറായും കാസർകോട് ജില്ലാ  ജോയിന്റ് ഡയറക്ടർ ജയ്സൻ മാത്യുവിനെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി കണ്ണൂർ ജില്ലാ പ്രോഗ്രാം കോഓർഡിനേറ്ററായും നിയമിച്ചു.എറണാകുളം ദാരിദ്ര്യലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടർ എസ്.ശ്യാമലക്ഷ്മിയെ കാസർകോട് ജില്ലാ പഞ്ചായത്ത് സെക്രട്ടറിയായും നിലവിലുള്ള കാസർകോട് ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.കെ.സജീവിനെ ഇടുക്കി ജില്ലാ പഞ്ചായത്ത് സെക്രട്ടറിയായും മാറ്റി.

English Summary:

The Kasaragod Local Self Government Department has announced promotions and appointments to address staff shortages and facilitate the ward delimitation process. 165 vacancies have been filled, including promotions for Head Clerks. This move aims to improve efficiency and service delivery within the department.