പാളത്തിൽ കല്ലുവച്ച യുവാവും വന്ദേഭാരതിന് കല്ലെറിഞ്ഞ 17 വയസ്സുകാരനും അറസ്റ്റിൽ
കാസർകോട്∙ റെയിൽപാളത്തിൽ കല്ലുവച്ച യുവാവിനെയും വന്ദേഭാരതിനുനേരെ കല്ലെറിഞ്ഞ കേസിലെ പ്രതിയായ പതിനേഴുകാരനെയും ആർപിഎഫിന്റെ പ്രത്യേക സംഘം അറസ്റ്റ് ചെയ്തു. ഇന്നലെ പുലർച്ചെ കളനാട് റെയിൽവേ സ്റ്റേഷനടുത്തു പാളത്തിൽ ചെറിയ കരിങ്കല്ലുകൾ വച്ചതിനു പത്തനംതിട്ട പറക്കാട് സ്വദേശി അഖിൽ ജോൺ മാത്യു (22) ആണ്

കാസർകോട്∙ റെയിൽപാളത്തിൽ കല്ലുവച്ച യുവാവിനെയും വന്ദേഭാരതിനുനേരെ കല്ലെറിഞ്ഞ കേസിലെ പ്രതിയായ പതിനേഴുകാരനെയും ആർപിഎഫിന്റെ പ്രത്യേക സംഘം അറസ്റ്റ് ചെയ്തു. ഇന്നലെ പുലർച്ചെ കളനാട് റെയിൽവേ സ്റ്റേഷനടുത്തു പാളത്തിൽ ചെറിയ കരിങ്കല്ലുകൾ വച്ചതിനു പത്തനംതിട്ട പറക്കാട് സ്വദേശി അഖിൽ ജോൺ മാത്യു (22) ആണ് പിടിയിലായത്. മംഗളൂരു ഡൗൺലൈൻ പാളത്തിലാണ് കല്ലുവച്ചത്. ഇതിലൂടെ അമൃത്‌സർ കൊച്ചുവേളി എക്സ്‌പ്രസ് ട്രെയിൻ കടന്നുപോയെങ്കിലും അപകടമുണ്ടായില്ല. ലോക്കോ പൈലറ്റ് അറിയിച്ചതിനെത്തുടർന്ന് ആർപിഎഫാണ് പ്രതിയെ പിടികൂടിയത്.
പത്തനംതിട്ടയിൽ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാർഥിയായ അഖിൽ സുഹൃത്തിനൊപ്പം 3 ദിവസം മുൻപാണ് കാസർകോട്ട് എത്തിയത്. പൊലീസ് സംഘം എത്തുമ്പോൾ പ്രതി റെയിൽവേ സ്റ്റേഷനിൽ കിടക്കുകയായിരുന്നു. സുഹൃത്തിനെ കാണാനായി ബെംഗളൂരുവിലേക്കു പോകുംവഴി ഇവിടെ ഇറങ്ങിയതാണ്. ഈമാസം 8ന് ബേക്കൽ ഫോർട്ട്–കാഞ്ഞങ്ങാട് സ്റ്റേഷകൾക്കിടയിൽ തെക്കുമ്പുറത്ത് വന്ദേഭാരത് എക്‌സ്‌പ്രസ് ട്രെയിനിനുനേരെ കല്ലെറിഞ്ഞ കേസിലാണ് പൂച്ചക്കാട് സ്വദേശിയായ 17 വയസ്സുകാരൻ പിടിയിലായത്.
ആദ്യം എറിഞ്ഞപ്പോൾ ട്രെയിനിൽ കൊണ്ടില്ലെന്നും അതിനാൽ ഒരു തവണ കൂടി എറിഞ്ഞെന്നും പ്രതി പറഞ്ഞതായി പൊലീസ് പറഞ്ഞു. രണ്ടാഴ്ച മുൻപ് കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ ട്രെയിനിനു നേരെ ഉണ്ടായ കല്ലേറിൽ യാത്രക്കാരന് ഗുരുതര പരുക്കേറ്റു. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു. രാത്രികാല പട്രോളിങ് ഊർജിതമാക്കിയിട്ടുണ്ടെന്ന് ആർപിഎഫ് ഇൻസ്പെക്ടർ എം.അകബ്ർ അലി അറിയിച്ചു. ആർപിഎഫ്, സിഐബി ആർപിഎഫ് ജിആർപി, റെയിൽവേ പൊലീസ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്.