കാസർകോട് ∙ നായകടിയേറ്റാൽ ജില്ലയിൽ ഏറ്റവും കൂടുതൽ പേർ ചികിത്സ തേടിയെത്തുന്ന സ്ഥലമാണു കാസർകോട് ഗവ.ജനറൽ ആശുപത്രി. എന്നാൽ അതേ ആശുപത്രിയിൽ കഴിഞ്ഞ ദിവസം തെരുവുനായയുടെ കടിയേറ്റത് 6 പേർക്ക്. റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡുകൾ, ടൗണുകൾ, റോഡുകൾ, സ്കൂളുകൾ, നടവഴികൾ എന്നുവേണ്ട ആശുപത്രി പരിസരങ്ങളിലേക്കു പോലും

കാസർകോട് ∙ നായകടിയേറ്റാൽ ജില്ലയിൽ ഏറ്റവും കൂടുതൽ പേർ ചികിത്സ തേടിയെത്തുന്ന സ്ഥലമാണു കാസർകോട് ഗവ.ജനറൽ ആശുപത്രി. എന്നാൽ അതേ ആശുപത്രിയിൽ കഴിഞ്ഞ ദിവസം തെരുവുനായയുടെ കടിയേറ്റത് 6 പേർക്ക്. റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡുകൾ, ടൗണുകൾ, റോഡുകൾ, സ്കൂളുകൾ, നടവഴികൾ എന്നുവേണ്ട ആശുപത്രി പരിസരങ്ങളിലേക്കു പോലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാസർകോട് ∙ നായകടിയേറ്റാൽ ജില്ലയിൽ ഏറ്റവും കൂടുതൽ പേർ ചികിത്സ തേടിയെത്തുന്ന സ്ഥലമാണു കാസർകോട് ഗവ.ജനറൽ ആശുപത്രി. എന്നാൽ അതേ ആശുപത്രിയിൽ കഴിഞ്ഞ ദിവസം തെരുവുനായയുടെ കടിയേറ്റത് 6 പേർക്ക്. റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡുകൾ, ടൗണുകൾ, റോഡുകൾ, സ്കൂളുകൾ, നടവഴികൾ എന്നുവേണ്ട ആശുപത്രി പരിസരങ്ങളിലേക്കു പോലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാസർകോട് ∙ നായകടിയേറ്റാൽ ജില്ലയിൽ ഏറ്റവും കൂടുതൽ പേർ ചികിത്സ തേടിയെത്തുന്ന സ്ഥലമാണു കാസർകോട് ഗവ.ജനറൽ ആശുപത്രി. എന്നാൽ അതേ ആശുപത്രിയിൽ കഴിഞ്ഞ ദിവസം തെരുവുനായയുടെ കടിയേറ്റത് 6 പേർക്ക്. റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡുകൾ, ടൗണുകൾ, റോഡുകൾ, സ്കൂളുകൾ, നടവഴികൾ എന്നുവേണ്ട ആശുപത്രി പരിസരങ്ങളിലേക്കു പോലും തെരുവുനായ്ക്കളെ പേടിച്ചു പോകാൻ പറ്റാത്ത സ്ഥിതിയാണ്. തെരുവുനായ്ക്കളുടെ എണ്ണം നിയന്ത്രിക്കുന്നതിനായി ആരംഭിച്ച എബിസി (അനിമൽ ബർത്ത് കൺട്രോൾ) പദ്ധതി രണ്ടര വർഷത്തിലേറെയായി മുടങ്ങിയത് ഇതിന് ആക്കം കൂട്ടി. എബിസി പദ്ധതി ഒരു മാസത്തിനുള്ളിൽ പ്രവർത്തനം തുടങ്ങുമെന്നു മൃഗസംരക്ഷണ വകുപ്പ് പറയുമ്പോഴും കൂടു വാങ്ങാനുള്ള നടപടികൾ തുടങ്ങിയിട്ടേയുള്ളൂ.

ഈ വർഷം കടിയേറ്റത് 6090 പേർക്ക്
ജില്ലയിൽ ഒരു മാസം ശരാശരി 500 ലേറെ പേർക്കാണു നായകളുടെ കടിയേൽക്കുന്നത്. ഇതിൽ 90% കേസുകളിലും പ്രതിസ്ഥാനത്തു തെരുവുനായ്ക്കളാണ്. ഈ വർഷം ഇന്നലെ വരെയുള്ള കണക്കനുസരിച്ചു ജില്ലയിൽ 6090 പേർക്കാണു നായകളുടെ കടിയേറ്റത്. കഴിഞ്ഞ മാർച്ച് മാസത്തിലാണ് ഏറ്റവും കൂടുതൽ പേർക്കു കടിയേറ്റത്– 604. ഈ മാസം ഇതുവരെ 289 പേർക്കും കടിയേറ്റു.

ADVERTISEMENT

എബിസി പദ്ധതി നിലച്ചിട്ട് രണ്ടര വർഷം
ജില്ലാ പഞ്ചായത്തും മൃഗസംരക്ഷണവകുപ്പും ചേർന്ന് ആരംഭിച്ച എബിസി പദ്ധതി 2022 മേയ് മാസം മുതലാണു നിലച്ചത്. കാസർകോട് നഗരത്തിലും തൃക്കരിപ്പൂരിലുമാണ് എബിസി കേന്ദ്രങ്ങൾ പ്രവർത്തിച്ചിരുന്നത്. തെരുവുനായ്ക്കളെ പിടികൂടി വന്ധ്യംകരണം നടത്തിയശേഷം അതേസ്ഥലത്തു തന്നെ തുറന്നുവിടുന്നതാണു പദ്ധതി. ഇതുവഴി തെരുവുനായ്ക്കളുടെ വംശവർധന തടയാൻ സാധിച്ചിരുന്നു.ദിവസം 10 നായ്ക്കളെ വന്ധ്യംകരിക്കുന്ന സ്ഥലങ്ങളിൽ അതിന്റെ അഞ്ചിരട്ടി കൂടുകൾ ഉണ്ടായിരിക്കണമെന്ന കേന്ദ്ര മാനദണ്ഡവും അതുവരെ ചെയ്തിരുന്ന ഏജൻസിയുടെ ലൈസൻസ് കാലാവധി കഴിഞ്ഞതുമാണു പ്രവർത്തനം നിലയ്ക്കാൻ കാരണമായത്.

ഇതേ മാനദണ്ഡങ്ങൾ പാലിച്ചു മുളിയാർ പഞ്ചായത്തിലെ ബോവിക്കാനത്തു നിർമിച്ച എബിസി കേന്ദ്രത്തിന്റെ പണി പൂർത്തിയായി. ഉപകരണങ്ങളും വാങ്ങി. ഇനി കൂടുകൾ കൂടി എത്തിച്ചാൽ പൂർണസജ്ജമാകും. അനിമൽ റൈറ്റ് ഫണ്ട് എന്ന ഏജൻസിയെ ഇതിനായി ചുമതലപ്പെടുത്തി. മൃഗസംരക്ഷണവകുപ്പ് താൽപര്യപത്രം ക്ഷണിച്ചാണ് ഏജൻസിയെ നിശ്ചയിച്ചത്. അടുത്ത മാസം പ്രവർത്തനം തുടങ്ങുമെന്നു മൃഗസംരക്ഷണവകുപ്പ് ഡപ്യൂട്ടി ഡയറക്ടർ ഡോ.പി.പ്രശാന്ത് അറിയിച്ചു. കാസർകോട്ടെയും തൃക്കരിപ്പൂരിലെയും കേന്ദ്രങ്ങൾക്ക് അറ്റകുറ്റപ്പണി നടത്താനുണ്ട്. ഇതിനുള്ള ഫണ്ട് ജില്ലാ പഞ്ചായത്തിൽനിന്നു ലഭിക്കേണ്ടതുണ്ട്.

ADVERTISEMENT

നഷ്ടപരിഹാരം നൽകാതെ തദ്ദേശ സ്ഥാപനങ്ങൾ
തെരുവുനായ്ക്കളുടെ ആക്രമണത്തിനിരയാകുന്നവർക്ക് അതാതു തദ്ദേശസ്ഥാപനങ്ങൾ നഷ്ടപരിഹാരം നൽകണമെന്ന് 2016ൽ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.    നഷ്ടപരിഹാരം തീരുമാനിക്കുന്നതു ജസ്റ്റിസ് സിരിഗജൻ അധ്യക്ഷനായ സമിതിയാണ്. 2016 ഒക്ടോബർ 30നാണു സമിതി പ്രവർത്തനം തുടങ്ങിയത്. എന്നാൽ ജില്ലയിൽ ഇതുവരെ ഒരാൾക്കുപോലും ഇത്തരത്തിൽ നഷ്ടപരിഹാരം നൽകിയിട്ടില്ല. അതേസമയം സമിതിയുടെ പ്രവർത്തനം ഇപ്പോൾ നിലച്ച മട്ടാണ്. ഒരു പ്രത്യേക കേസ് പരിഗണിക്കുമ്പോഴാണു സമിതിയെ നിയോഗിക്കാൻ കോടതി ഉത്തരവിട്ടത്. 

എന്നാൽ സമിതി തുടർന്ന് എങ്ങനെ പ്രവർത്തിക്കണമെന്ന കാര്യത്തിൽ സർക്കാരിൽനിന്നോ സുപ്രീംകോടതിയിൽനിന്നോ വ്യക്തമായ നിർദേശങ്ങളില്ലാത്തതാണു സമിതിയെ നിർജീവമാക്കിയത്. ഇപ്പോഴും ആളുകൾ അപേക്ഷ സമർപ്പിക്കുന്നുണ്ടെങ്കിലും സമിതി ഓഫിസിൽ കെട്ടിക്കിടക്കുകയാണ്. പല ജില്ലകളിൽ നിന്നായി ഏഴായിരത്തോളം അപേക്ഷകളാണു തീരുമാനമെടുക്കാതെ കെട്ടിക്കിടക്കുന്നത്. ഇതിൽ രൂക്ഷമായി പരുക്കേറ്റവർ ഉൾപ്പെടെയുണ്ട്. ആശുപത്രിച്ചെലവ്, യാത്രാച്ചെലവ്, ശാരീരിക–മാനസിക ബുദ്ധിമുട്ടുകൾ, വരുമാന നഷ്ടം എന്നിവ കണക്കാക്കിയാണു നഷ്ടപരിഹാരം തീരുമാനിച്ചിരുന്നത്.

ADVERTISEMENT

ഓരോ മാസവും കടിയേറ്റവരുടെ കണക്ക്
ജനുവരി 582
ഫെബ്രുവരി 515
മാർച്ച് 604
ഏപ്രിൽ 582
മേയ് 476
ജൂൺ 537
ജൂലൈ 426
ഓഗസ്റ്റ് 475
സെപ്റ്റംബർ 518
ഒക്ടോബർ 549
നവംബർ 537
ഡിസംബർ ഇതുവരെ 289

English Summary:

Dog bites are a growing concern in Kasaragod, Kerala, with the Kasaragod General Hospital witnessing a high number of victims. The suspension of the Animal Birth Control program and lack of compensation for victims exacerbate the issue.