‘ഉമ്മ’യിലലിഞ്ഞു, നാലരപ്പതിറ്റാണ്ടിന്റെ വിരഹവേദന: വിമാനാപകടത്തിൽ മരിച്ചു എന്നു കരുതിയ സജാദ് എത്തിയ നിമിഷം...
∙വിമാനാപകടത്തിൽ മരിച്ചു എന്നു കരുതിയിരുന്ന സജാദ് തങ്ങൾ ഉമ്മയ്ക്കരികിലെത്തി ∙നിറകണ്ണുകളോടെ വരവേറ്റ് ഉറ്റവർ ശാസ്താംകോട്ട ∙ ഫാത്തിമബീവിക്കും മകൻ സജാദിനുമിടയിലെ നാലരപ്പതിറ്റാണ്ടിന്റെ വിരഹവേദന ഇന്നലെ പടനിലത്ത് തെക്കതിൽ വീടിന്റെ മുറ്റത്തു കണ്ണീരായി അലിഞ്ഞുവീണു. 1976ലെ ഒരു ഉച്ച നേരത്ത്

∙വിമാനാപകടത്തിൽ മരിച്ചു എന്നു കരുതിയിരുന്ന സജാദ് തങ്ങൾ ഉമ്മയ്ക്കരികിലെത്തി
∙നിറകണ്ണുകളോടെവരവേറ്റ് ഉറ്റവർ
ശാസ്താംകോട്ട ∙ ഫാത്തിമബീവിക്കും മകൻ സജാദിനുമിടയിലെ നാലരപ്പതിറ്റാണ്ടിന്റെ വിരഹവേദന ഇന്നലെ പടനിലത്ത് തെക്കതിൽ വീടിന്റെ മുറ്റത്തു കണ്ണീരായി അലിഞ്ഞുവീണു. 1976ലെ ഒരു ഉച്ച നേരത്ത് യാത്രപറഞ്ഞ് ഇറങ്ങിപ്പോയ ഇരുപത്തിനാലുകാരൻ സജാദ് തന്റെ കണ്ണടയും മുൻപു തിരിച്ചെത്തുമെന്ന ഉറച്ച വിശ്വാസത്തിലാണു ഫാത്തിമബീവി ഓരോ രാവും കഴിച്ചുകൂട്ടിയത്. അന്നു സജാദ് ഇറങ്ങിപ്പോയ അതേ കുടുംബവീടിന്റെ മുറ്റത്ത് ഇന്നലെയും വഴിക്കണ്ണുമായി അവർ കാത്തിരിക്കുകയായിരുന്നു. സന്ധ്യയോടെ സജാദ് തങ്ങൾ കാരാളിമുക്കിൽ എത്തുമ്പോൾ സ്നേഹവാത്സല്യങ്ങളോടെ നാടൊന്നാകെ കാത്തുനിൽക്കുന്നുണ്ടായിരുന്നു. ആൾക്കൂട്ടത്തിനിടയിലൂടെ വീട്ടുമുറ്റത്ത് എത്തിയ സജാദ് ഉമ്മയെ കണ്ടതോടെ വികാരാധീനനായി.
വാരിപ്പുണർന്നു കണ്ണീരോടെ തോളിലേക്കു വീണ സജാദ് ഇത്രനാളും വീട്ടിലേക്കു വരാതിരുന്നതിന് ഉമ്മയോടു പലതവണ മാപ്പ് ചോദിച്ചു. നിറകണ്ണുകളോടെ സജാദിനെ ചേർത്തുപിടിച്ച്, പണ്ടു കുഞ്ഞായിരുന്നപ്പോൾ സജാദിനു വേണ്ടി പാടിയിരുന്ന വരികൾ ഓർത്തെടുത്തു വീണ്ടും ഈണത്തിൽ ഉമ്മ പാടി. ‘നീ ജീവിച്ചിരിപ്പുണ്ടെങ്കിൽ എന്റെ കണ്ണടയും മുൻപ് നിന്നെ ഈ മണ്ണിൽ എത്തിക്കുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു’– 92 കാരിയായ ആ ഉമ്മ അവശതകളൊന്നുമില്ലാതെ സജാദിനോടു പറഞ്ഞു.
9 വർഷം മുൻപാണു പിതാവ് യൂനുസ്കുഞ്ഞ് മരിച്ചത്. വർഷങ്ങൾക്കപ്പുറം സജാദ് ഇറങ്ങിപ്പോയ ആ വീടിന് ഇപ്പോഴും വലിയ മാറ്റമൊന്നുമില്ല. ഉമ്മയുടെ കൈപിടിച്ചാണു വീടിനുള്ളിലേക്കു സജാദ് കയറിയത്. ഉമ്മയ്ക്കൊപ്പം കുട്ടിയെപ്പോലെ ചേർന്നിരുന്നു പതിറ്റാണ്ടുകളുടെ വിശേഷങ്ങൾ അവർ പറഞ്ഞു. പിന്നീടു കുട്ടികളും കൗമാരക്കാരും യുവാക്കളും അടങ്ങിയ കുടുംബാംഗങ്ങൾ ഓരോരുത്തരെയായി പരിചയപ്പെട്ടു. ഉമ്മയും മകനും ചേർന്നു കേക്ക് മുറിച്ചു. 8 മക്കളിൽ മൂന്നാമനായ സജാദ് 19–ാം വയസ്സിലാണു ജോലി തേടി ആദ്യമായി ദുബായിലേക്കു പോയത്. 5 വർഷത്തിനു ശേഷം നാട്ടിൽ തിരികെയെത്തി. രാജ്യത്തെ വിവിധ മേഖലകളിലെ കലാകാരന്മാരെ വിദേശത്ത് എത്തിച്ചു സ്റ്റേജ് ഷോകൾ നടത്തി പുതിയൊരു ജീവിതമാർഗം കണ്ടെത്തിയ കാലമായിരുന്നു അത്.
ചലച്ചിത്രതാരം റാണി ചന്ദ്ര ഉൾപ്പെടെയുള്ളവരുമായി ഗൾഫിലെ സ്റ്റേജ് ഷോ കഴിഞ്ഞു സംഘം മുംബൈയിലെത്തി അവിടെ നിന്നു മദ്രാസിലേക്കു പറന്ന വിമാനം അപകടത്തിൽപ്പെട്ട് 95 പേർ മരിച്ചിരുന്നു. ആ അപകടത്തിൽ സജാദും മരിച്ചെന്നാണു കുടുംബവും നാട്ടുകാരും കരുതിയത്. എന്നാൽ 3 മാസത്തിനു ശേഷം ഉമ്മയെ തേടി സജാദിന്റെ കത്ത് വന്നു. താൻ നാട്ടിലേക്കു വരുന്നു എന്നാണ് എഴുതിയിരുന്നത്. എന്നാൽ 45 വർഷം ഉമ്മ കാത്തിരുന്നിട്ടും സജാദോ അദ്ദേഹത്തിന്റെ കത്തുകളോ വീട്ടിലേക്കു പിന്നീടു വന്നില്ല.രണ്ടാഴ്ച മുൻപാണു മുംബൈ പനവേൽ സീൽ ആശ്രമം അധികൃതർ കുടുംബത്തിന്റെ കാത്തിരിപ്പ് അവസാനിപ്പിക്കുന്ന വാർത്തയുമായി വീട്ടിൽ എത്തിയത്. തുടർന്നു സഹോദരങ്ങളായ മുഹമ്മദുകുഞ്ഞ്, അബ്ദുൽ റഷീദ്, ബന്ധു മുഹമ്മദ് സലീം എന്നിവർ മുംബൈയിൽ ആശ്രമത്തിൽ എത്തിയ ശേഷം സജാദിനെ നാട്ടിലേക്കു കൊണ്ടുവരികയായിരുന്നു.