ഓച്ചിറ∙രണസ്മരണകൾ പുതുക്കി യോദ്ധാക്കൾ പടനിലത്ത് അങ്കം കുറിച്ചു. നേർക്കുനേർ പോരാട്ടം ഇന്ന്. കളരികളിൽ അഭ്യസിച്ച അടവുകൾ ഇന്നു പൂർണമായി പരബ്രഹ്മത്തിനു സമർപ്പിച്ചു യോദ്ധാക്കൾ വീടുകളിലേക്കു മടങ്ങുന്നതോടെ ഓച്ചിറക്കളി സമാപിക്കും. ഓച്ചിറക്കളിയുടെ ദീപം തെളിക്കൽ സി.ആർ. മഹേഷ് എംഎൽഎ നിർവഹിച്ചു. ഇന്ന് 1.30നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓച്ചിറ∙രണസ്മരണകൾ പുതുക്കി യോദ്ധാക്കൾ പടനിലത്ത് അങ്കം കുറിച്ചു. നേർക്കുനേർ പോരാട്ടം ഇന്ന്. കളരികളിൽ അഭ്യസിച്ച അടവുകൾ ഇന്നു പൂർണമായി പരബ്രഹ്മത്തിനു സമർപ്പിച്ചു യോദ്ധാക്കൾ വീടുകളിലേക്കു മടങ്ങുന്നതോടെ ഓച്ചിറക്കളി സമാപിക്കും.  ഓച്ചിറക്കളിയുടെ ദീപം തെളിക്കൽ സി.ആർ. മഹേഷ് എംഎൽഎ നിർവഹിച്ചു.   ഇന്ന് 1.30നു കളരിപ്പയറ്റ് പ്രദർശനം നടക്കും. 9നു ഡോ. കണ്ടല്ലൂർ ഉണ്ണിക്കൃഷ്ണൻ നയിക്കുന്ന പഞ്ചാരി മേളം.   കാളച്ചന്തയും കന്നുകാലി കാർഷിക പ്രദർശനവും നാളെ ആരംഭിച്ച് 20നു സമാപിക്കും.  ഇന്നലെ 7നു ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് ജി.സത്യൻ  പടനിലത്തു പതാക ഉയർത്തിയോടെ ചടങ്ങുകൾ ആരംഭിച്ചു.   കിഴക്കേ സേവപ്പന്തലിൽ ഡോ.കണ്ടല്ലൂർ ഉണ്ണിക്കൃഷ്ണൻ, ഇരിങ്ങാലക്കുട മാപ്രാണം ഷൈജു, ഓച്ചിറ രാജീവ് എന്നിവരുടെ നേതൃത്വത്തിൽ തായമ്പക അരങ്ങേറി. 

12ന്  പടനിലത്തു ശംഖനാദം മുഴങ്ങി. ക്ഷേത്ര ഭരണസമിതി സെക്രട്ടറി കെ.ഗോപിനാഥൻ, പടത്തലവൻ ശിവരാമാനാശനു ധ്വജം കൈമാറിയതോടെ ഋഷഭ വീരന്മാരുടെയും വിവിധ വാദ്യ മേളങ്ങളുടെ അകമ്പടിയോടെയും കര ഘോഷയാത്ര  ആരംഭിച്ചു. ഇരുകരകളിലെയും പടത്തലവന്മാരും കരനാഥന്മാരും എട്ടു കണ്ടത്തിന്റെ മധ്യഭാഗത്തെത്തി കര പറഞ്ഞ് ഹസ്തദാനം നടത്തിയോടെ  യോദ്ധാക്കൾ ആയുധങ്ങളുമായി എട്ടുകണ്ടത്തിലിറങ്ങി അങ്കം കുറിച്ച് പോരാട്ടം നടത്തി. പിന്നീടു തകിടി കണ്ടത്തിലും അൽപസമയം പോരാട്ടം നടത്തിയ ശേഷം തുടർ പോരാട്ടം ഇന്നു നടത്താം എന്നു വാഗ്ദാനം നൽകി ക്ഷേത്രക്കുളത്തിൽ സ്നാനം നടത്തി  പിരിഞ്ഞു. കരക്കളിക്കു സൗകര്യം ഒരുക്കിയില്ലെന്ന് ആരോപിച്ച് ഒരു വിഭാഗം   കരക്കളി നടത്തിയില്ല.   ഇന്ന് 9നു പഞ്ചാരി മേളം, 12.30നു കരഘോഷയാത്ര, 1നു കരക്കളി, 1.15ന് എട്ടുകണ്ടത്തിൽ പോരാട്ടം. 1.30നു കളരിപ്പയറ്റ്.

ADVERTISEMENT

ഓച്ചിറക്കളി സംഘങ്ങളെ ഏറ്റെടുപ്പിക്കും: സി.ആർ.മഹേഷ്

ഓച്ചിറ∙ ഓച്ചിറക്കളി സംഘങ്ങളെ സാംസ്കാരിക വകുപ്പിനെ കൊണ്ട് ഏറ്റെടുപ്പിക്കുമെന്നു സി.ആർ.മഹേഷ് എംഎൽഎ. കളരി സംഘങ്ങൾക്കും കളി ആശാന്മാർക്കും സർക്കാർ ഗ്രാന്റ് അനുവദിക്കണം. വായ്മൊഴിയായി മാത്രം പ്രചരിക്കുന്ന ഓച്ചിറക്കളിയുടെ പ്രത്യേക വായ്ത്താരികൾ‍ സംരക്ഷിക്കുന്നതിനു പുതിയ പദ്ധതി ആവശ്യമാണെന്നും ഓച്ചിറക്കളിക്ക്  ദീപം  തെളിച്ച് അദ്ദേഹം പറഞ്ഞു. ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് ജി.സത്യൻ തോട്ടത്തിൽ അധ്യക്ഷത വഹിച്ചു. യു.പ്രതിഭ എംഎൽഎ, സെക്രട്ടറി കെ.ഗോപിനാഥൻ, ഓച്ചിറ പഞ്ചായത്ത് പ്രസിഡന്റ് ബി.ശ്രീദേവി, എ.അജ്മൽ, രക്ഷാധികാരി എം.സി.അനിൽ കുമാർ, ട്രഷറർ പ്രകാശൻ വലിയഴീക്കൽ, കെ.പി.ചന്ദ്രൻ, ജി.ധർമ ദാസ് കൊച്ചുമുറി, എം.ഗോപാലകൃഷ്ണ പിള്ള, കട്ടച്ചിറ ഗോപൻ, രാജൻ കോട്ടയ്ക്കു പുറം എന്നിവർ പ്രസംഗിച്ചു.