പത്തനാപുരം ∙ മണ്ഡലത്തിന്റെ എംഎൽഎ മന്ത്രിയായിട്ടും സംസ്ഥാന ബജറ്റിൽ ഇത്തവണയും പത്തനാപുരത്തേക്കു കാര്യമായി ഒന്നുമില്ല. 25 പദ്ധതികൾക്കു പണം വകയിരുത്തണമെന്നു മന്ത്രി ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും 4 ചെറിയ റോഡുകൾക്കു മാത്രമാണു പണം വകയിരുത്തിയത്. പട്ടാഴി – കലയപുരം റോഡ് 4 കോടി രൂപ, അലിമുക്ക് – പുന്നല 5

പത്തനാപുരം ∙ മണ്ഡലത്തിന്റെ എംഎൽഎ മന്ത്രിയായിട്ടും സംസ്ഥാന ബജറ്റിൽ ഇത്തവണയും പത്തനാപുരത്തേക്കു കാര്യമായി ഒന്നുമില്ല. 25 പദ്ധതികൾക്കു പണം വകയിരുത്തണമെന്നു മന്ത്രി ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും 4 ചെറിയ റോഡുകൾക്കു മാത്രമാണു പണം വകയിരുത്തിയത്. പട്ടാഴി – കലയപുരം റോഡ് 4 കോടി രൂപ, അലിമുക്ക് – പുന്നല 5

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തനാപുരം ∙ മണ്ഡലത്തിന്റെ എംഎൽഎ മന്ത്രിയായിട്ടും സംസ്ഥാന ബജറ്റിൽ ഇത്തവണയും പത്തനാപുരത്തേക്കു കാര്യമായി ഒന്നുമില്ല. 25 പദ്ധതികൾക്കു പണം വകയിരുത്തണമെന്നു മന്ത്രി ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും 4 ചെറിയ റോഡുകൾക്കു മാത്രമാണു പണം വകയിരുത്തിയത്. പട്ടാഴി – കലയപുരം റോഡ് 4 കോടി രൂപ, അലിമുക്ക് – പുന്നല 5

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തനാപുരം ∙ മണ്ഡലത്തിന്റെ എംഎൽഎ മന്ത്രിയായിട്ടും സംസ്ഥാന ബജറ്റിൽ ഇത്തവണയും പത്തനാപുരത്തേക്കു കാര്യമായി ഒന്നുമില്ല. 25 പദ്ധതികൾക്കു പണം വകയിരുത്തണമെന്നു മന്ത്രി ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും 4 ചെറിയ റോഡുകൾക്കു മാത്രമാണു പണം വകയിരുത്തിയത്. പട്ടാഴി – കലയപുരം റോഡ് 4 കോടി രൂപ, അലിമുക്ക് – പുന്നല 5 കോടി രൂപ, കുന്നിക്കോട് – കടമ്പാറ – നരിക്കുഴി – വില്ലൂർ 6 കോടി രൂപ, ദർഭ – പട്ടാഴി റോഡ് 10 കോടി രൂപ എന്നിങ്ങനെയാണു പണം അനുവദിച്ചത്.

മറ്റു 4 റോഡുകൾക്കു കൂടി ടോക്കൺ വച്ചിട്ടുണ്ട്. എന്നാൽ മണ്ഡലത്തിലെ പ്രധാന പദ്ധതികൾക്കൊന്നും പണം വകയിരുത്തിയിട്ടില്ല. കിഫ്ബിയിൽ നിന്നു പണം അനുവദിച്ചതായി പ്രഖ്യാപിച്ചിരുന്ന താലൂക്ക് ആശുപത്രി നിർമാണവും അനിശ്ചിതത്വത്തിലായി. യുഡിഎഫിന്റെ ആരോപണങ്ങളെ സാധൂകരിക്കുന്നതാണ് ഈ നടപടി. താലൂക്ക് ആശുപത്രിയുടെ കല്ലിട്ട ശേഷം നിർമാണം മരവിപ്പിക്കുകയും ആ ഉത്തരവാദിത്തം ആശുപത്രിയുടെ ചുമതലയുള്ള ബ്ലോക്ക് പഞ്ചായത്തിന്റെ മേൽ വയക്കാൻ ശ്രമം നടക്കുന്നതായും ആണ് യുഡിഎഫ് ആരോപിക്കുന്നത്.

ADVERTISEMENT

പുനലൂരിനെ മറന്ന ബജറ്റ്: കോൺഗ്രസ്
പുനലൂർ ∙ 28 വർഷം തുടർച്ചയായി ഇടത് മുന്നണി എംഎൽഎ പ്രതിനിധാനം ചെയ്യുന്ന പുനലൂർ മണ്ഡലത്തിൽ 5 വർഷം മന്ത്രിസഭാ പ്രാതിനിധ്യം ഉണ്ടായിട്ടു പോലും പരപ്പാർ അണക്കെട്ടിന്റെയും കല്ലടയാറിന്റെയും സാധ്യതകൾ പ്രയോജനപ്പെടുത്തി ഒരു സമ്പൂർണ ശുദ്ധജല പദ്ധതി വിഭാവനം ചെയ്യാൻ കഴിഞ്ഞില്ലെന്നു കോൺഗ്രസ് ആരോപിച്ചു. പുനലൂരിലെ ജലക്ഷാമം പരിഹരിക്കുന്നതിനും കഴിഞ്ഞിട്ടില്ല. ഇപ്പോഴത്തെ ബജറ്റിലും പുനലൂർ കടുത്ത അവഗണനയാണു നേരിടുന്നതെന്നും കോൺഗ്രസ് പുനലൂർ ബ്ലോക്ക് കമ്മിറ്റി ആരോപിച്ചു. നിയോജക മണ്ഡലത്തിന്റെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാൻ എൽഡിഎഫിനു കഴിഞ്ഞിട്ടില്ല. കൃഷി ഉൽപ്പന്നങ്ങളുടെ മികച്ച വിപണനത്തിനും വന്യജീവി ശല്യം തടയുന്നതിനും യാതൊരു പരിഹാരവും ഇപ്പോഴും ഇല്ല. ദുരിത പൂർണമായ തോട്ടം തൊഴിലാളികളുടെ ജീവിതം മെച്ചപ്പെടുത്താൻ പുനലൂർ എംഎൽഎ ഒന്നും ചെയ്തതായി കാണാനില്ല.

പുനലൂർ താലൂക്ക് ആശുപത്രിക്കു കാത്ത്‌ലാബ് സ്ഥാപിക്കാൻ കുറച്ചു പണം ബജറ്റിൽ ഉൾപ്പെടുത്തിയെന്ന് ഊറ്റം കൊള്ളുന്ന എംഎൽഎ 2 ഹൃദ്രോഗ വിദഗ്ധരെ പോസ്റ്റ് ചെയ്തതായി നടത്തിയ പ്രഖ്യാപനത്തിനു 2 വയസായി എന്നു കൂടി ഓർക്കണം. ആക്സിഡന്റ് ട്രോമാകെയർ, ഹൃദ്രോഗ വിഭാഗം തുടങ്ങിയ അടിയന്തര ചികിത്സാ സൗകര്യങ്ങൾ ഏർപ്പെടുത്താനും നടപടി എടുക്കാൻ ദയവു കാട്ടണം.സമീപ നിയോജക മണ്ഡലങ്ങളിൽ കല്ലടയാറിനു കുറുകെ പാലങ്ങൾ കെട്ടി ബൈപ്പാസ് സംവിധാനങ്ങൾ ഒരുക്കിയപ്പോഴും മുൻ വർഷങ്ങളെപ്പോലെ പുനലൂരിലെ ബൈപ്പാസും സാമാന്തര റോഡും ഇപ്പോഴും പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങി നിൽക്കുകയാണ്. ഒട്ടേറെ ഗ്രാമീണ റോഡുകൾ തകർന്നു തരിപ്പണമായിട്ടും ഇവിടെയൊക്കെ ബിഎംബിസി നിലവാരം ഇപ്പോഴും പുനലൂരിനു സ്വപ്നം മാത്രമാണ്.

ADVERTISEMENT

പുനലൂർ റവന്യൂ ടവർ, സാംസ്കാരിക സമുച്ചയം, എക്സൈസ് ഓഫിസ് കോംപ്ലക്സ്, അഞ്ചൽ കെഎസ്ആർടിസി ബസ് സ്റ്റേഷൻ, തെന്മല ഇക്കോ ടൂറിസം പദ്ധതിയുടെ കാലോചിതമായ വിപുലീകരണം, ശബരിമല തീർഥാടകർക്കു വേണ്ടിയുള്ള സൗകര്യങ്ങൾ ഒരുക്കൽ, വന്യമൃഗ ശല്യം നേരിടുന്നതിനുള്ള സൗരോർജ വേലികൾ, ജലസേചനത്തിനും കൃഷി ആവശ്യത്തിനുമായി കനാൽ പുനരുദ്ധാരണവും വിപുലീകരണവും, കുളത്തൂപ്പുഴയിൽ പുതിയ ആർട്സ് കോളജ്, അഞ്ചലിൽ സർക്കാർ നഴ്സിങ് കോളജ്, പുതിയ റബർ അധിഷ്ഠിത വ്യവസായ സ്ഥാപനങ്ങൾ, തെന്മലയിൽ അഗ്നിരക്ഷാ നിലയം, പുനലൂർ താലൂക്ക് ആശുപത്രി ജനറൽ ആശുപത്രിയായി ഉയർത്തൽ, ആലഞ്ചേരി അഗസ്ത്യക്കോട് റോഡ് പുനരുദ്ധാരണം, പുനലൂർ കെഎസ്ആർടിസി ബസ് സ്റ്റേഷൻ പുനരുദ്ധാരണം, തെന്മല ഡാമിൽ നിന്നുള്ള മണൽ വാരൽ.

പട്ടികജാതി – പട്ടികവർഗ ക്ഷേമ പദ്ധതികൾ, ആദിവാസികൾക്കു ഭൂമി, പ്രവാസികൾക്ക് വേണ്ടിയുള്ള സ്വയം തൊഴിൽ സംരംഭക പദ്ധതി, ജപ്പാൻ ശുദ്ധജല പദ്ധതിയുടെ ശുദ്ധീകരണ കേന്ദ്രം പുനരുദ്ധരിക്കൽ, മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത ലൈഫ് ഫ്ലാറ്റിന്റെ പുനരുദ്ധാരണം, തൊഴിൽ പരിശീലന കേന്ദ്രം, പുതിയ ഹയർസെക്കൻഡറി സ്കൂളുകളും ബാച്ചുകളും, ജോലി നഷ്ടമാകുന്ന തോട്ടം തൊഴിലാളികളെ സംരക്ഷിക്കാനുള്ള പാക്കേജ്, കുളത്തൂപ്പുഴയിലെ മണൽ കലവറ, മലമേൽ ടൂറിസം പദ്ധതി എന്നിങ്ങനെ പുനലൂർ നിയോജക മണ്ഡലത്തിന്റെ അടിസ്ഥാന ആവശ്യങ്ങൾ ഒന്നും ബജറ്റിൽ ഇടം പിടിച്ചിട്ടില്ല. ഇതിനെതിരെ പുനലൂരിലെ ജനത ഒന്നടങ്കം പ്രതിഷേധിക്കേണമെന്ന് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി.വിജയകുമാർ പറഞ്ഞു.

ADVERTISEMENT

പരിഗണിച്ചില്ല; വിശ്വകർമ മഹാസഭ
പുനലൂർ ∙ മന്ത്രി കെ.എൻ.ബാലഗോപാൽ അവതരിപ്പിച്ച 2024 - 25ലെ സംസ്ഥാന ബജറ്റിൽ മുൻ വർഷങ്ങളിലെ പോലെ തന്നെ ആർട്ടിസാൻസ് വിഭാഗത്തെ പൂർണമായും അവഗണിച്ചെന്ന് അഖില കേരള വിശ്വകർമ മഹാസഭ. 19-20ലെ ബജറ്റിൽ പരമ്പരാഗത വിശ്വകർമ തൊഴിലാളികളുടെ ക്ഷേമത്തിനായി 10 കോടി രൂപ പ്രഖ്യാപിച്ചെങ്കിലും തുക അനുവദിക്കുകയോ എന്തെങ്കിലും പദ്ധതി നടപ്പാക്കുകയോ ചെയ്തില്ല. തുടർന്നു വന്ന ബജറ്റുകളിൽ ഇതു സംബന്ധിച്ച് ഒരു പരാമർശവും ഉണ്ടായിട്ടില്ല.

 വിശ്വകർമ സമുദായത്തോടുള്ള ഇടതു മുന്നണിയുടെയും സർക്കാരിന്റെയും അവഗണനയാണ് ഇതു സ്പഷ്ടം ആക്കുന്നത്. ഈ നിലപാട് തിരുത്തി ആർട്ടിസാൻസ് മേഖലയ്ക്കു പ്രത്യേകം തുക വകയിരുത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് വി.സുധാകരൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി.കെ.സോമശേഖരൻ, വൈസ് പ്രസിഡന്റ് പി.രഘുനാഥൻ, വർക്കിങ് പ്രസിഡന്റ് ആറ്റൂർ ശരചന്ദ്രൻ, എസ്.ബാബു, സുരേഷ് ബാബു, ബാബുജി, കണ്ണൻ കറവൂർ എന്നിവർ പ്രസംഗിച്ചു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT